Nov 7, 2024 08:39 PM

കണ്ണൂർ: (truevisionnews.com) എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പിപി ദിവ്യക്കെതിരെ നടപടിയുമായി സിപിഎം.

ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം. കണ്ണൂർ ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം വന്നത്.

ഈ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി നൽകും. ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തിയാണ് നടപടി.

അതേസമയം, നടപടി അംഗീകരിച്ചാൽ ദിവ്യ ബ്രാഞ്ച് അംഗം മാത്രമായി മാറും. പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെയാണ് കോടതി ഉത്തരവ്.


#decided #remove #ppdivya #from #all #party #posts #naveenbabu .

Next TV

Top Stories