#MVGovindan | 'രാത്രി താമസിക്കാത്ത ഒരു മുറിയിലേക്ക് എന്തിനാണ് വസ്ത്രം നിറച്ച ബാഗുമായി എത്തിയത്, രാഹുല്‍ പറയുന്നതെല്ലാം കളവാണ്'

#MVGovindan | 'രാത്രി താമസിക്കാത്ത ഒരു മുറിയിലേക്ക് എന്തിനാണ് വസ്ത്രം നിറച്ച ബാഗുമായി എത്തിയത്,  രാഹുല്‍ പറയുന്നതെല്ലാം കളവാണ്'
Nov 7, 2024 03:47 PM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com) രാഹുല്‍ പറയുന്നതെല്ലാം കളവാണ്. പാലക്കാട്ടെ പാതിരാ റെയ്ഡും കള്ളപ്പണ ആരോപണവുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരിഹാസവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

കുമ്പളങ്ങ കട്ടവന്റെ തലയില്‍ നരയെന്ന് പറഞ്ഞപ്പോഴേക്കും തലയില്‍ തപ്പി നോക്കിയ കഥ പോലെയാണ് രാഹുലിന്റെ കാര്യമെന്നും ഒളിക്കാനുള്ളതിനാലാണ് കോഴിക്കോട്ടുനിന്ന് ലൈവിട്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

 രാത്രി താമസിക്കാത്ത ഒരു മുറിയിലേക്ക് എന്തിനാണ് വസ്ത്രം നിറച്ച ബാഗുമായി എത്തിയതെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

പാലക്കാട്ടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഐഎം- ബിജെപി അന്തര്‍ധാരയെന്ന് വരുത്തിതീര്‍ക്കാന്‍ ശക്തമായ ശ്രമങ്ങള്‍ നടക്കുന്നുവെന്നും അതിനെ പാലക്കാട്ടെ ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

സിപിഐഎം ഒന്നാമത്തെ ശത്രുവായി കാണുന്നത് ബിജെപിയെയാണ്. അതല്ലെന്ന് വരുത്താന്‍ ആരും വല്ലാതെ പാടുപെടേണ്ട. ബിജെപിയും കോണ്‍ഗ്രസും കേരളത്തില്‍ കള്ളപ്പണമൊഴുക്കുന്നുണ്ട്. അവര്‍ക്ക് അതിന്റെ ചരിത്രവുമുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അന്തര്‍ധാരയുള്ളത് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്നും എം വി ഗോവിന്ദന്‍ പറയുന്നു. നാലുകോടി രൂപ ഷാഫിക്ക് കിട്ടിയെന്ന് പറഞ്ഞത് സുരേന്ദ്രനാണ്. എന്നിട്ടും പ്രതിപക്ഷ നേതാവ് പോലും ഒരക്ഷരം മിണ്ടാത്തത് എന്താണെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു.

രാഹുലിന് ശുക്രദശയെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. കൂടോത്രത്തെക്കുറിച്ചും ദശയെക്കുറിച്ചുമെല്ലാം അദ്ദേഹത്തിനെ പോലെ മറ്റാര്‍ക്കും അറിയില്ലല്ലോ എന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു.

#Everything #Rahul #says #lie #palakkad #hotel #raid

Next TV

Related Stories
#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

Nov 26, 2024 09:54 PM

#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

പെണ്‍കുട്ടി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെടാന്‍...

Read More >>
#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

Nov 26, 2024 09:45 PM

#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി...

Read More >>
#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

Nov 26, 2024 09:21 PM

#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍...

Read More >>
#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

Nov 26, 2024 09:10 PM

#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍...

Read More >>
#keralapolice | സൂക്ഷിക്കണേ...ആ ഒടിപി സത്യമല്ല! പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

Nov 26, 2024 09:10 PM

#keralapolice | സൂക്ഷിക്കണേ...ആ ഒടിപി സത്യമല്ല! പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

ഒരാളുടെ വാട്സാപ്പ് നമ്പര്‍ ഹാക്ക് ചെയ്ത ശേഷം ആ നമ്പർ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നതാണ്...

Read More >>
Top Stories