തിരുവനന്തപുരം :(truevisionnews.com) ആശങ്കയിലായ ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത . എൻഎംഎംഎസ് സ്കോളർഷിപ് പരീക്ഷ ഡിസംബറിലേക്കു നീട്ടി പരീക്ഷ ഭവൻ ഉത്തരവിറക്കി . നവംബർ 16 ന് നടത്താനിരുന്ന 2024-25 അദ്ധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (എൻഎംഎംഎസ് ) പൊതു പരീക്ഷയാണ് ഡിസംബർ ഒൻപതിലേക്ക് മാറ്റിയതായി പൊതുവിദ്യാഭ്യാസ പരീക്ഷാഭവൻ അറിയിച്ചത്.
ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ ശാസ്ത്രമേള അന്നേ ദിവസം ആലപ്പുഴയിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്നു .
ഇത് സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിലും , എൻഎംഎംഎസ് സ്കോളർഷിപ്പ് പരീക്ഷയിലും പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും തിരിച്ചടിയായി. വിദ്യാർത്ഥികളെ കൂടാതെ അവരുടെ മാതാപിതാക്കൾക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ആശങ്കയുണ്ടാക്കി . തുടർന്ന് പരാതി ഉയരുകയും തീയതി മറ്റൊരു ദിവസത്തേയ്ക്ക് മാറ്റുകയുമായിരുന്നു .
കേരളത്തിൽ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ എഴുതുന്ന ഒരു പ്രധാനപ്പെട്ട സ്‌കോളര്‍ഷിപ്പ് പരീക്ഷയാണ് എൻഎംഎംഎസ്. ഒരു പ്രത്യേക പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അര്‍ഹരായവരെ കണ്ടെത്തുന്നത് .
സര്‍ക്കാര്‍-എയ്ഡഡ്- തദ്ദേശ സ്ഥാപന സ്‌കൂളുകളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വാര്‍ഷിക വരുമാനം 3,50000 രൂപയ്ക്ക് താഴെ ഉള്ള മാതാപിതാക്കളുടെ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത.
അര്‍ഹരായ വിദ്യാർത്ഥികൾക്ക് പത്ത് മുതല്‍ പ്ലസ് ടു വരെ സ്‌കോളര്‍ഷിപ്പ് പുതുക്കി നല്‍കാനും അവസരമുണ്ട്.ഒന്‍പതാം ക്ലാസില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾ നല്ല മാര്‍ക്കോടെ പത്താം ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ടെങ്കില്‍ സ്‌കോളര്‍ഷിപ്പ് തുടരും.
പത്താം ക്ലാസില്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങിയാല്‍ പ്ലസ്ടു വരെ സ്‌കോളര്‍ഷിപ്പ് തുടരാം.
എട്ടാം ക്ലാസിലെ കൊഴിഞ്ഞുപോക്ക് തടയുക, സെക്കന്‍ഡറി വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ സ്കോളർഷിപ്പിലൂടെ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്.
2008-2009 വിദ്യാഭ്യാസ വര്‍ഷം ആരംഭിച്ച പദ്ധതി 2020-21 വരെ 22.06 ലക്ഷം സ്‌കോളര്‍ഷിപ്പുകളാണ് അനുവദിച്ചത്.ഓരോ വര്‍ഷവും ഒരു ലക്ഷം സ്‌കോളര്‍ഷിപ്പുകളാണ് പദ്ധതി പ്രകാരം നല്‍കുക.
#Student #Nmms #Scholarship #Exam #December