#Crime | ചുറ്റിപ്പറന്ന് എത്തിയത് തെളിവായി; 26 കാരന്റെ കൊലപാതകം തെളിയിക്കാന്‍ സഹായിച്ചത് ഈച്ച

#Crime | ചുറ്റിപ്പറന്ന് എത്തിയത് തെളിവായി; 26 കാരന്റെ കൊലപാതകം തെളിയിക്കാന്‍ സഹായിച്ചത് ഈച്ച
Nov 7, 2024 06:28 AM | By Jain Rosviya

ഭോപ്പാല്‍:(truevisionnews.com) കൊലപാതക കേസ് തെളിയിക്കാന്‍ പോലീസിനെ സഹായിച്ചത് ഈച്ച. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം.

മനോജ് ഠാക്കൂര്‍ എന്ന 26-കാരന്റെ കൊലപാതകമാണ് ഈച്ചയുടെ സഹായത്തോടെ പോലീസ് തെളിയിച്ചത്.

വ്യാഴാഴ്ച രാത്രി 19-കാരനായ മരുമകന്‍ ധരം സിങ്ങിനൊപ്പം മദ്യപിക്കാന്‍ പോയ മനോജ് ഠാക്കൂറിനെ കാണാതാകുകയായിരുന്നു.

പിറ്റേന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയും മണിക്കൂറുകളോളം തിരച്ചില്‍ നടത്തുകയും ചെയ്തു. വൈകീട്ടോടെ മനോജിന്റെ മൃതദേഹം കണ്ടെത്തി.

അവസാനമായി ഒപ്പമുണ്ടായിരുന്ന ധരം സിങ്ങിനെയാണ് പോലീസ് സംശയിച്ചത്. ചോദ്യം ചെയ്‌തെങ്കിലും വിശ്വസിനീയമായ തരത്തിലാണ് ഇയാള്‍ പോലീസിന് മറുപടികള്‍ നല്‍കിയത്.

കൊലയ്ക്ക് പിന്നിലെ കാരണം പറയാനോ സി.സി.ടി.വി. ദൃശ്യവും ദൃക്‌സാക്ഷികളും ഉള്‍പ്പെടുയുള്ള തെളിവുകള്‍ കണ്ടെത്താനോ പോലീസിന് കഴിഞ്ഞില്ല.

അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ലെങ്കിലും പോലീസിന് ധരം സിങ്ങിനെ തന്നെയായിരുന്നു സംശയം. അതോടെ ഇയാളെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചു. ഇതിനിടെയാണ് ട്വിസ്റ്റ് സംഭവിച്ചത്.

ചോദ്യം ചെയ്യലിനിടെ ധരം സിങ്ങിനെ ചുറ്റി ഒരു ഈച്ച പറക്കുന്നത് അന്വേഷണോദ്യോഗസ്ഥനായ അഭിഷേക് പയാസിയുടെ ശ്രദ്ധയില്‍ പെട്ടു.

മറ്റാരുടെയും സമീപം പോകാതെ ഈച്ച ഇയാളെ മാത്രമാണ് ചുറ്റിപ്പറന്നത്. തുടര്‍ന്ന് ധരം സിങ്ങിനോട് ധരിച്ച ഷര്‍ട്ട് ഊരി നല്‍കാന്‍ അഭിഷേക് ആവശ്യപ്പെട്ടു.

ഉടന്‍ ഷര്‍ട്ട് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം വന്നതോടെയാണ് കേസില്‍ നിര്‍ണായകമായ തെളിവ് ലഭിക്കുകയും ധരം സിങ്ങാണ് പ്രതി എന്ന് ഉറപ്പിക്കുകയും ചെയ്തത്.

നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയാത്ത രക്തക്കറ ഷര്‍ട്ടില്‍ ഉണ്ടായിരുന്നു എന്നായിരുന്നു പരിശോധനാഫലം. ഇതിന്റെ ചുവട് പിടിച്ച് നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ ധരം സിങ് കുറ്റം സമ്മതിക്കുകയായിരുന്നു.

ഭക്ഷണം കഴിച്ചതിന്റെ പണം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സിങ് പോലീസിനോട് പറഞ്ഞു.

#fly #helped #prove #26 #year #old #murder

Next TV

Related Stories
#narendramodi |   'നല്ല ഭരണത്തിന്റെയും വികസനത്തിന്റെയും വിജയമാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്' - നരേന്ദ്രമോദി

Nov 23, 2024 09:22 PM

#narendramodi | 'നല്ല ഭരണത്തിന്റെയും വികസനത്തിന്റെയും വിജയമാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്' - നരേന്ദ്രമോദി

മഹാരാഷ്ട്രയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഞങ്ങളുടെ സഖ്യം പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ഉറപ്പ്...

Read More >>
#priyankagandhi |  'തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി' - പ്രിയങ്ക ഗാന്ധി

Nov 23, 2024 04:29 PM

#priyankagandhi | 'തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി' - പ്രിയങ്ക ഗാന്ധി

വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ...

Read More >>
 #Crime | അമ്മയോട് മോശമായി പെരുമാറിയെന്നാരോപണം; പാൽക്കാരനെ വെട്ടിക്കൊലപ്പെടുത്തി 17കാരൻ

Nov 23, 2024 09:29 AM

#Crime | അമ്മയോട് മോശമായി പെരുമാറിയെന്നാരോപണം; പാൽക്കാരനെ വെട്ടിക്കൊലപ്പെടുത്തി 17കാരൻ

കോടാലി ഉപയോഗിച്ച് പങ്കജിനെ ആക്രമിക്കുകയും തലയിലും കഴുത്തിലും മാരകമായി മർദ്ദിക്കുകയും...

Read More >>
#arrest | ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ  ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി, വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

Nov 23, 2024 09:29 AM

#arrest | ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി, വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

കു​ട്ടി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ലാ​ണ് പീ​ഡ​ന വി​വ​രം...

Read More >>
#byelectionresult | മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നിൽ

Nov 23, 2024 08:45 AM

#byelectionresult | മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നിൽ

മഹാരാഷ്ട്രിൽ എൻഡിഎ സഖ്യം 34 സീറ്റുകളിൽ...

Read More >>
#omcherynnpillai | പ്രശസ്ത എഴുത്തുകാരൻ ഓംചേരി എൻ.എൻ. പിള്ള അന്തരിച്ചു

Nov 22, 2024 01:38 PM

#omcherynnpillai | പ്രശസ്ത എഴുത്തുകാരൻ ഓംചേരി എൻ.എൻ. പിള്ള അന്തരിച്ചു

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രിയിൽ...

Read More >>
Top Stories