#HumanRightsCommission | വയനാട്ടില്‍ യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

#HumanRightsCommission | വയനാട്ടില്‍ യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
Nov 5, 2024 05:04 PM | By VIPIN P V

വയനാട്: (truevisionnews.com) വയനാട് പനമരത്ത് ആദിവാസി യുവാവ് പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.

മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. വയനാട് ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല.

പതിനഞ്ച് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സംഭവത്തില്‍ ക്രൈംബ്രാഞ്ചും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് വയനാട് അഞ്ചുകുന്ന് സ്വദേശിയായ രതിന്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. പോക്സോ കേസില്‍ കുടുക്കിയതിന് ജീവനൊടുക്കുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ സഹോദരിക്ക് അയച്ചു നല്‍കിയ ശേഷമായിരുന്നു രതിന്‍ ആത്മഹത്യ ചെയ്തത്.

ഒരു സുഹൃത്തിനെ വഴിയില്‍വെച്ച് കണ്ടുവെന്നും ഇത് കണ്ട പൊലീസ് തനിക്കെതിരെ പോക്സോ കേസ് എടുത്തുവെന്നും രതിന്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. പൊലീസ് നടപടിയില്‍ നല്ല വിഷമമുണ്ട്. പോക്സോ കേസിലാണ് പെടുത്തിയിരിക്കുന്നത്.

അതില്‍ നിന്ന് ഊരി വന്നാലും കാര്യമുണ്ടെന്ന് കരുതുന്നില്ല. നിരപരാധിയാണെന്ന് തെളിയിച്ചാലും മറ്റുള്ളവര്‍ കാണുന്നത് ആ കണ്ണുകള്‍ കൊണ്ടാകും.

ജീവിക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് തോന്നുന്നത്. വെള്ളം കുടിച്ച് മരിക്കണമെന്ന് പറഞ്ഞ രതിന്‍ കാലില്‍ കല്ല് കെട്ടുമെന്നും അല്ലെങ്കില്‍ നീന്തി കയറാന്‍ തോന്നുമെന്നും പറഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ പ്രതികരണവുമായി രതിന്റെ ബന്ധു രംഗത്തെത്തിയിരുന്നു. രതിന് ഒരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്നും ആ കുട്ടിയുടെ വീട്ടുകാരുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നുവന്നും ബന്ധു പറഞ്ഞിരുന്നു.

രതിനുമായുള്ള പ്രശ്‌നം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. വിഷയത്തില്‍ പൊലീസ് ഇടപെടുകയും രതിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതിന് പിന്നാലെ രതിനെ കാണാതായി. തുടര്‍ന്ന് കുടുംബം പരാതി നല്‍കി. അന്വേഷണത്തില്‍ രതിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നുവെന്നും ബന്ധു പറഞ്ഞിരുന്നു.

#youngman #committed #suicide #jumping #river #Wayanad #HumanRightsCommission #filed #case

Next TV

Related Stories
#traindeath | ഐ.ബി ഉദ്യോഗസ്ഥൻ അസമിൽ ട്രെയിൻ തട്ടി മരിച്ചു

Nov 5, 2024 10:02 PM

#traindeath | ഐ.ബി ഉദ്യോഗസ്ഥൻ അസമിൽ ട്രെയിൻ തട്ടി മരിച്ചു

ഭൗതിക ശരീരം വിമാനമാർഗ്ഗം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച് ലോധി ഗാർഡനിലെ ശ്‍മശാനത്തിൽ...

Read More >>
#train | തിരുവനന്തപുരത്തേക്ക് പോകുന്ന മൂന്ന് ട്രെയിനുകളില്‍ ബോംബ് ഭീഷണി സന്ദേശം; പരിശോധന തുടരുന്നു

Nov 5, 2024 09:55 PM

#train | തിരുവനന്തപുരത്തേക്ക് പോകുന്ന മൂന്ന് ട്രെയിനുകളില്‍ ബോംബ് ഭീഷണി സന്ദേശം; പരിശോധന തുടരുന്നു

ട്രെയിനുള്ളിൽ ആർപിഎഫ് പരിശോധന നടത്തുന്നുണ്ട്. ട്രെയിനുകൾ പോയിക്കഴിഞ്ഞാൽ സ്റ്റേഷൻ മൊത്തമായി പൊലീസും...

Read More >>
#fire | തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീപിടിത്തം, ആളപായമി

Nov 5, 2024 09:26 PM

#fire | തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീപിടിത്തം, ആളപായമി

സമീപത്തുണ്ടായിരുന്ന രോഗികളെ ഉടന്‍ തന്നെ അവിടെ നിന്നും മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി....

Read More >>
#rainalert | കേരളത്തിൽ തുലാവർഷം തീവ്രമായേക്കും,  ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

Nov 5, 2024 09:18 PM

#rainalert | കേരളത്തിൽ തുലാവർഷം തീവ്രമായേക്കും, ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

മൂന്ന് ചക്രവാതിചുഴികളുടെ സാന്നിധ്യം കേരളത്തിൽ മഴ ശക്തമാക്കുമെന്നാണ് പ്രവചനം....

Read More >>
#ArunKVijayan | എഡിഎമ്മിന്റെ മരണം; 'കണ്ണൂർ കളക്ടറെ ക്രൂശിക്കരുത്'; പിന്തുണ പ്രഖ്യാപിച്ച് ഐഎഎസ് അസോസിയേഷൻ

Nov 5, 2024 09:10 PM

#ArunKVijayan | എഡിഎമ്മിന്റെ മരണം; 'കണ്ണൂർ കളക്ടറെ ക്രൂശിക്കരുത്'; പിന്തുണ പ്രഖ്യാപിച്ച് ഐഎഎസ് അസോസിയേഷൻ

നവീൻ ബാബുവിന്റെ മരണം ദുഃഖകരമാണെന്നും വിഷയത്തിൽ കണ്ണൂർ കളക്ടറെ ക്രൂശിക്കരുതെന്നും ഐഎഎസ് അസോസിയേഷൻ...

Read More >>
Top Stories