#youngman | കോഴിക്കോട് ഫറോക്ക് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ട്രെയിനിന്‍റെ മുൻവശത്ത് പാതി അറ്റുപോയ നിലയില്‍ യുവാവിന്‍റെ മൃതദേഹം

#youngman | കോഴിക്കോട് ഫറോക്ക് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ട്രെയിനിന്‍റെ മുൻവശത്ത് പാതി അറ്റുപോയ നിലയില്‍ യുവാവിന്‍റെ മൃതദേഹം
Nov 5, 2024 09:31 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) ഫറോക്ക് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ട്രെയിനിന്റെ മുന്‍വശത്ത് ശരീരം അറ്റുപോയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. കോഴിക്കോട് കല്ലായി- ഫറോക്ക് റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഇടയില്‍ വെച്ചാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന സൂചന.

ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്റെ മുന്‍വശത്തായാണ് മൃതദേഹം ഉണ്ടായിരുന്നത്.

മൃതദേഹത്തിന്റെ അരയ്ക്കു താഴെയുള്ള ഭാഗം അറ്റുപോയ നിലയിലാണ്. മരിച്ചയാളുടെ പഴ്‌സില്‍ നിന്നും ഐഡി കാര്‍ഡ് ഉള്‍പ്പെടെ ലഭിച്ചതായും അതിഥി തൊഴിലാളിയാണെന്ന് സംശയിക്കുന്നതായും ഫറോക്ക് പൊലീസ് അധികൃതര്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ അല്‍പ നേരം ഫറോക്ക് റെയില്‍വേ സ്‌റ്റേഷനില്‍ പിടിച്ചിട്ടു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ് മടങ്ങിയത്.

യുവാവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.




#youngman #Body #half #cutoff #front #train #reached #Farook #railwaystation

Next TV

Related Stories
 #train | ട്രെയിനിൽ ബോംബ് ഭീഷണി; ആളെ തിരിച്ചറിഞ്ഞു, ഭീഷണി മുഴക്കിയത് മദ്യലഹരിയിലെന്ന് പൊലീസ്

Nov 5, 2024 11:03 PM

#train | ട്രെയിനിൽ ബോംബ് ഭീഷണി; ആളെ തിരിച്ചറിഞ്ഞു, ഭീഷണി മുഴക്കിയത് മദ്യലഹരിയിലെന്ന് പൊലീസ്

ഇയാൾ യാത്ര ചെയ്യുന്നതിനിടെയാണ് പിന്നീട് മൂന്ന് ട്രെയിനുകളിൽ ബോംബ് വെച്ചെന്ന്...

Read More >>
#sabarimala | പമ്പയിൽ എല്ലാം സന്നദ്ധം; 90 കാട്ടുപന്നികളെ ഉള്‍ക്കാട്ടിലേക്ക് മറ്റി, 'അയ്യന്‍' മൊബൈല്‍ ആപ്പും പുറത്തിറക്കി

Nov 5, 2024 10:59 PM

#sabarimala | പമ്പയിൽ എല്ലാം സന്നദ്ധം; 90 കാട്ടുപന്നികളെ ഉള്‍ക്കാട്ടിലേക്ക് മറ്റി, 'അയ്യന്‍' മൊബൈല്‍ ആപ്പും പുറത്തിറക്കി

തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനായി 1500-ല്‍പരം അംഗങ്ങളെ ഉള്‍പ്പെടുത്തി 135-ലധികം സേവനകേന്ദ്രങ്ങള്‍...

Read More >>
#MDMA | വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ എം ഡി എം എ വില്‍പന; കോഴിക്കോട് സ്വദേശി യുവാവ് പിടിയിൽ

Nov 5, 2024 10:30 PM

#MDMA | വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ എം ഡി എം എ വില്‍പന; കോഴിക്കോട് സ്വദേശി യുവാവ് പിടിയിൽ

പിടിയിലായ ആഷിക്ക് അലി ലഹരി ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗിക്കാന്‍ പണം കണ്ടെത്താനാണ് എം ഡി എം എ...

Read More >>
#ExtortedMoney | തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി അറസ്റ്റില്‍

Nov 5, 2024 10:26 PM

#ExtortedMoney | തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി അറസ്റ്റില്‍

ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്. കൂടുതല്‍ പേര്‍ പറ്റിക്കപ്പെട്ടിട്ടുണ്ടോ എന്നും പോലീസ്...

Read More >>
#accident |  ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Nov 5, 2024 10:07 PM

#accident | ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

സുധീഷിനെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍...

Read More >>
Top Stories