#crime | തർക്കം അതിരുവിട്ടു, ഭർത്താവിന്‍റെ ആദ്യ ഭാര്യയെ കത്തികൊണ്ട് 50ഓളം തവണ കുത്തി പരിക്കേൽപ്പിച്ച് യുവതി

#crime | തർക്കം അതിരുവിട്ടു, ഭർത്താവിന്‍റെ ആദ്യ ഭാര്യയെ കത്തികൊണ്ട് 50ഓളം തവണ കുത്തി പരിക്കേൽപ്പിച്ച് യുവതി
Nov 3, 2024 10:13 PM | By Susmitha Surendran

ഭോപ്പാല്‍: (truevisionnews.com) വഴക്കിനെ തുടർന്ന് ഭർത്താവിന്‍റെ ആദ്യ ഭാര്യയെ കത്തികൊണ്ട് 50ഓളം തവണ കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച് യുവതി.

മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രതിയായ മാൻസി ജയയെ ആവർത്തിച്ച് കുത്തുന്നതായി വീഡിയോയിൽ കാണാം.

ഇരുപത്തിരണ്ടുകാരിയായ മാൻസിയും ഇരുപത്തിയാറുകാരിയായ ജയയും രാംബാബു വെര്‍മയെന്നയാളുടെ ഭാര്യമാരാണ്.

ഒക്‌ടോബർ 31ന് ദീപാവലി ദിനത്തിൽ മാൻസിയും ജയയും തമ്മിൽ ഒരു പ്രശ്‌നത്തെച്ചൊല്ലി തർക്കമുണ്ടായി. അത് വഴക്കിലും കത്തിക്കുത്തിലേക്കും എത്തുകയായിരുന്നു.

മാൻസി ജയയെ കത്തികൊണ്ട് 50-ലധികം തവണ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം രക്തത്തിൽ കുളിച്ചുകിടക്കുന്ന ജയയുടെ സമീപത്ത് മാൻസി നിൽക്കുന്നത് വീഡിയോയിലുണ്ട്.

മാൻസി ജയയുടെ മുഖത്ത് ചവിട്ടുന്നതും കാണാം. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയയുടെ നില അതീവ ഗുരുതരമാണ്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ പൊലീസ് സംഘം സ്ഥലത്തെത്തി മാൻസിയെ അറസ്റ്റ് ചെയ്തു.

2019 ലാണ് ജയയും രാംബാബു വെർമ്മയെ തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ജയയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ 2021ൽ രാംബാബു മാൻസിയെ വിവാഹം കഴിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

#dispute #escalated #woman #stabbed #her #husband's #first #wife #50 #times #with #knife

Next TV

Related Stories
മനസാക്ഷി ഇല്ലാതായോ....! ഓട്ടോ ഓടിക്കുന്നതിനിടെ മൂന്നര വയസുകാരിയോട് ലൈംഗികാതിക്രമം; ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയില്‍

Jun 15, 2025 04:04 PM

മനസാക്ഷി ഇല്ലാതായോ....! ഓട്ടോ ഓടിക്കുന്നതിനിടെ മൂന്നര വയസുകാരിയോട് ലൈംഗികാതിക്രമം; ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയില്‍

മൂന്നര വയസുള്ള പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ്...

Read More >>
Top Stories