#sexualassault | അജ്ഞാതൻ കത്തികാണിച്ച് ബലാത്സംഗം ചെയ്തെന്ന പരാതി; ഒടുവിൽ പിടിയിലായത് പെൺകുട്ടിയുടെ ഓൺലൈൻ സുഹൃത്ത്

#sexualassault | അജ്ഞാതൻ കത്തികാണിച്ച് ബലാത്സംഗം ചെയ്തെന്ന പരാതി; ഒടുവിൽ പിടിയിലായത് പെൺകുട്ടിയുടെ ഓൺലൈൻ സുഹൃത്ത്
Nov 3, 2024 08:43 AM | By Jain Rosviya

ചെന്നൈ: (truevisionnews.com)അജ്ഞാതൻ കത്തികാണിച്ച് ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പിടിയിലായത് പെൺകുട്ടിയുടെ സുഹൃത്ത്.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ ഓൺലൈൻ സുഹൃത്തിനെ പോക്സോ ചുമത്തി ജയിലിലടച്ചു.

ചെന്നൈക്കടുത്ത് പെരുമ്പാക്കത്തെ പതിനൊന്നാം ക്ലാസുകാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. വീട്ടിൽ കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയോട് അയൽവാസികൾ കാര്യമന്വേഷിച്ചപ്പോഴാണ് അജ്ഞാതൻ കത്തികാണിച്ച് ബലാത്സംഗം ചെയ്തെന്നു പറഞ്ഞത്.

മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തുവന്ന അക്രമി കുടിക്കാൻ വെള്ളം ചോദിച്ചെന്നും വെള്ളമെടുക്കുന്നതിനിടെ വീട്ടിനുള്ളിൽ കയറി ഭീഷണിപ്പെടുത്തിയെന്നുമാണ് കുട്ടി പറഞ്ഞത്. ഇതനുസരിച്ച് പോലീസിൽ പരാതിയും നൽകി.

എന്നാൽ, പോലീസ് ചോദ്യംചെയ്തപ്പോൾ പെൺകുട്ടി പരസ്പര വിരുദ്ധമായ മൊഴികൾ നൽകി. കൈയിലെ മുറിവ് കത്തികൊണ്ട് ഉണ്ടായതല്ലെന്ന് വ്യക്തമായി.

സമീപത്തെ വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു യുവാവ് പെൺകുട്ടിയോടൊപ്പം വീട്ടിനുള്ളിലേക്കു കയറുന്നതിന്റെയും കുറേക്കഴിഞ്ഞ് ഇറങ്ങിപ്പോകുന്നതിന്റെയും ദൃശ്യങ്ങൾ കണ്ടു.

താൻ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട സുഹൃത്താണ് അതെന്ന് കുട്ടി സമ്മതിച്ചു. വീട്ടിൽ ആളില്ലാത്തസമയത്ത് താൻ ക്ഷണിച്ചിട്ടാണ് അയാൾ വന്നതെന്നും പറഞ്ഞു.

എന്നാൽ, അവസരം മുതലെടുത്ത് അയാൾ ലൈംഗിക ചൂഷണം നടത്തുകയായിരുന്നെന്നും വീട്ടുകാരെ ഭയന്നാണ് അജ്ഞാതന്റെ കഥ മെനഞ്ഞതെന്നും പെൺകുട്ടി അറിയിച്ചു.

പോലീസിന്റെ അന്വേഷണത്തിൽ എലഫന്റ് ഗേറ്റ് സ്വദേശിയായ ദിനേഷ് (19) പിടിയിലായി. പെരുമ്പാക്കത്ത് ജോലിക്കു വന്നപ്പോഴാണ് കൂട്ടുകാരിയുടെ ക്ഷണമനുസരിച്ച് വീട്ടിൽ കയറിയതെന്ന് അയാൾ പറഞ്ഞു.

നാടൻ പാട്ട് കലാകാരൻ കൂടിയായ ദിനേഷ് മയക്കുമരുന്നു കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.








#Complaint #rape #unknown #person #knife #point #online #friend #girl #caught #after #investigation

Next TV

Related Stories
കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

Jul 10, 2025 06:00 PM

കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര...

Read More >>
ശുചിമുറിയിൽ രക്തക്കറ, പിന്നാലെ വിദ്യാർത്ഥിനികളെ ആർത്തവ പരിശോധന നടത്തി പ്രിൻസിപ്പലും സഹായിയും, പോക്സോ കേസ്

Jul 10, 2025 10:32 AM

ശുചിമുറിയിൽ രക്തക്കറ, പിന്നാലെ വിദ്യാർത്ഥിനികളെ ആർത്തവ പരിശോധന നടത്തി പ്രിൻസിപ്പലും സഹായിയും, പോക്സോ കേസ്

മഹാരാഷ്ട്രയിലെ സ്കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും അറ്റൻഡന്റും...

Read More >>
നിമിഷപ്രിയയുടെ മോചനം; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി നൽകി

Jul 10, 2025 10:27 AM

നിമിഷപ്രിയയുടെ മോചനം; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി നൽകി

നിമിഷപ്രിയയുടെ മോചനത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീംകോടതിയിൽ...

Read More >>
ദില്ലിയിൽ ഭൂചലനം; രാജ്യ തലസ്ഥാനത്ത് ശക്തമായ പ്രകമ്പനം, രേഖപ്പെടുത്തിയത് 4.4 തീവ്രത

Jul 10, 2025 10:21 AM

ദില്ലിയിൽ ഭൂചലനം; രാജ്യ തലസ്ഥാനത്ത് ശക്തമായ പ്രകമ്പനം, രേഖപ്പെടുത്തിയത് 4.4 തീവ്രത

രാജ്യ തലസ്ഥാനത്ത് ശക്തമായ ഭൂചലനം, രേഖപ്പെടുത്തിയത് 4.4...

Read More >>
Top Stories










//Truevisionall