(truevisionnews.com)ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര്‍ ഉടന്‍ ബിജെപി വിടുമെന്ന് റിപ്പോര്‍ട്ട്. ബിജെപി നേതാക്കളുടെ അനുനയ നീക്കം പാളിയതിനെ തുടര്‍ന്നാണ് സന്ദീപ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്.
ബിജെപിയില്‍ തുടരാന്‍ മാനസികമായി തനിക്ക് സാധിക്കില്ലെന്ന് സന്ദീപ് ഉറപ്പിച്ച് നേതാക്കളോട് പറഞ്ഞുകഴിഞ്ഞെന്നാണ് വിവരം.
ബിജെപിയില്‍ താന്‍ അത്രയധികം അപമാനിതനായി കഴിഞ്ഞെന്നും ഇനി തുടരാന്‍ പറ്റില്ലെന്നുമാണ് സന്ദീപ് വാര്യരുടെ ഉറച്ച നിലപാട്.
സന്ദീപ് ഫുട്‌ബോള്‍ മത്സരം കാണാനായി സ്വന്തം നാട്ടിലുണ്ട്. ഇതിനിടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടിട്ടും സന്ദീപ് വാര്യര്‍ നിലപാട് മയപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
#BJP #persuasion #move #fails #hinted #that #SandeepWarrier #will #leave #party