#fashion | പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാല്‍ അന്തരിച്ചു

#fashion | പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാല്‍ അന്തരിച്ചു
Nov 2, 2024 02:37 PM | By Athira V

( www.truevisionnews.com) ന്ത്യൻ ഫാഷൻ ഡിസൈനറായ രോഹിത് ബാൽ അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഒക്​ടോബറിലെ ഒരു ഷോയ്​ക്ക് ശേഷം ആരോഗ്യനില മോശമാവുകയും തുടർന്ന് രോഹിതിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷോയ്​ക്ക് മുമ്പ് രോഹിത് ഐസിയുവിലായിരുന്നു.

ഇതിഹാസ ഡിസൈനർ രോഹിത് ബാലിൻ്റെ വേർപാടിൽ ഞങ്ങൾ ദു:ഖിക്കുന്നു. ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എഫ്ഡിസിഐ) സ്ഥാപക അംഗമായിരുന്നു അദ്ദേഹം.

രമ്പരാഗത പാറ്റേണുകളും ആധുനിക ഡിസെെനുകളെല്ലാം അദ്ദേഹത്തെ ഏറെ വ്യത്യസ്തനാക്കുന്നു. അദ്ദേഹത്തിന്റെ കലയുടെ പൈതൃകവും നൂതനത്വവും മുന്നോട്ടുള്ള ചിന്തയും ഫാഷൻ ലോകത്ത് നിലനിൽക്കുമെന്ന് ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റ് സുനിൽ സേത്തി പറഞ്ഞു.

ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഫാഷൻ മേഖലയിൽ രോഹിത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 2010 ഫെബ്രുവരി മാസം രോഹിതിന് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

2006 ലെ ഇന്ത്യൻ ഫാഷൻ അവാർഡുകളിലും 2001 ലെ കിംഗ്ഫിഷർ ഫാഷൻ അച്ചീവ്‌മെന്റ് അവാർഡുകളിലും അദ്ദേഹം ഇടം നേടി. ശ്രീനഗറിൽ ജനിച്ച രോഹിത് ബാൽ 1986ൽ തന്റെ കരിയർ ആരംഭിച്ചു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഫാഷൻ ഡിസൈനർമാരിൽ ഒരാളാണ്.

രോഹിത് ബാലിന്റെ ഡിസൈനുകൾ ഇന്ത്യയുടെ സംസ്‌കാരത്തോടും ചരിത്രത്തോടും ചേർന്ന് നിന്നിരുന്നു. 2006ൽ ഇന്ത്യൻ ഫാഷൻ അവാർഡ്‌സിൽ 'ഡിസൈനർ ഓഫ് ദ ഇയർ' പുരസ്‌കാരവും രോഹിത് നേടിയിരുന്നു. 2012 ൽ ലാക്‌മെ ഗ്രാൻഡ് ഫിനാലെ ഡിസൈനർ ആയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

#Famous #fashion #designer #RohitBal #passed #away

Next TV

Related Stories
#fashion |  വ്യാജന്മാരെ സൂക്ഷിക്കുക; നൈക്കിൻ്റെ ഒറിജിനല്‍ തിരിച്ചറിയാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Dec 25, 2024 03:24 PM

#fashion | വ്യാജന്മാരെ സൂക്ഷിക്കുക; നൈക്കിൻ്റെ ഒറിജിനല്‍ തിരിച്ചറിയാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഇത്തരത്തില്‍ വ്യാജന്മാരില്‍ മുന്‍പന്തിയിലുള്ള ഒന്നാണ് നൈക്ക് എയര്‍ഫോഴ്‌സ് 1...

Read More >>
#fashion | 'പതിവില്‍ നിന്നും വ്യത്യസ്തമായി'; സാരിയിൽ സുന്ദരിയായി ആര്യ

Dec 23, 2024 02:34 PM

#fashion | 'പതിവില്‍ നിന്നും വ്യത്യസ്തമായി'; സാരിയിൽ സുന്ദരിയായി ആര്യ

ഇന്ന് സെലിബ്രേറ്റികള്‍ അടക്കം വിവാഹത്തിനുവേണ്ടി വസ്ത്രം തേടി ആര്യയിലേക്ക് എത്തുന്നതാണ് ഏറ്റവും ശ്രദ്ധേയമായ...

Read More >>
#fashion | തൂവെള്ള സാരിയില്‍ തിളങ്ങി ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍

Dec 18, 2024 01:46 PM

#fashion | തൂവെള്ള സാരിയില്‍ തിളങ്ങി ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍

ഡിസംബർ 13 ന് നടന്ന മെഗാ ഈവന്‍റിന്‍റെ ഉദ്ഘാടനത്തിനായി കപൂര്‍ കുടുംബം മുഴുവൻ ഒത്തുചേർന്നു. അക്കൂട്ടത്തില്‍ ഷോ കൊണ്ടുപോയത് ആലിയ...

Read More >>
#fashion | സാരികൾ എന്നും പുതുമയോടെ വേണോ? ഇങ്ങനെ സൂക്ഷിച്ചോളൂ...

Dec 16, 2024 01:39 PM

#fashion | സാരികൾ എന്നും പുതുമയോടെ വേണോ? ഇങ്ങനെ സൂക്ഷിച്ചോളൂ...

ഏറ്റവും വില കൂടുതലുള്ള വസ്ത്ര ഇനം എന്ന് വേണമെങ്കിൽ സാരിയെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെ കൂടുതൽ വില കൊടുത്ത് വാങ്ങുന്ന സാരികളുടെ ഗുണനിലവാരവും...

Read More >>
#fashion | മീനിനെ കൊണ്ട് ഇങ്ങനെയും പറ്റുമോ? 'ഏറ്റവും പുതിയ ഫാഷൻ' ; വൈറലാക്കി നെനാവത് തരുൺ

Dec 14, 2024 12:41 PM

#fashion | മീനിനെ കൊണ്ട് ഇങ്ങനെയും പറ്റുമോ? 'ഏറ്റവും പുതിയ ഫാഷൻ' ; വൈറലാക്കി നെനാവത് തരുൺ

ആളുകൾക്കിടയിൽ കൗതുകമുണർത്തുന്ന പല ഫാഷൻ രീതികൾ കൊണ്ടും അദ്ദേഹം ഇൻ്റർനെറ്റിനെ അമ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ അദ്ദേഹത്തിൻ്റെ അത്തരത്തിലൊരു...

Read More >>
#Angelinajolie | നഗ്നപാദയായി കറുപ്പ് മെർമെയ്ഡ് ഗൗണിൽ ആഞ്ജലീന ജോളി; പുതിയ ഫാഷൻ സ്റ്റേറ്റ്മെന്റാണോ എന്ന് ആരാധകർ

Dec 7, 2024 10:42 PM

#Angelinajolie | നഗ്നപാദയായി കറുപ്പ് മെർമെയ്ഡ് ഗൗണിൽ ആഞ്ജലീന ജോളി; പുതിയ ഫാഷൻ സ്റ്റേറ്റ്മെന്റാണോ എന്ന് ആരാധകർ

പത്തുവർഷങ്ങൾക്കിപ്പുറമാണ് ഒരു ടെലിവിഷൻ പരിപാടിയിൽ ആഞ്ജലീന ജോളി പങ്കെടുക്കുന്നത്....

Read More >>
Top Stories