#ManmohanSingh | 'അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം' - കെ സുധാകരൻ

#ManmohanSingh | 'അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം' - കെ സുധാകരൻ
Dec 27, 2024 07:03 AM | By Susmitha Surendran

കൊച്ചി: (truevisionnews.com)  ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.

അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്ന് കെ സുധാകരൻ പറഞ്ഞു.

അനുശോചനക്കുറിപ്പ്

ഇന്ത്യയെ ലോകത്തെ പ്രധാനസാമ്പത്തിക ശക്തികളിലൊന്നായി വളർത്തിയതിൽ മൻമോഹൻ സിങിന്റെ ഇച്ഛാശക്തിയും ദീർഘവീക്ഷണവും ഏറെ സഹായകരമായിട്ടുണ്ട്.

സമൂലമായ പരിഷ്‌കരണത്തിലൂടെ ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് അടിത്തറ പാകിയ ക്രാന്തദർശിയായ ഭരണാധികാരിയായിരുന്നു അദ്ദേഹം.

ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും പാതയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ പൊളിച്ചെഴുത്താണ് മൻമോഹൻ സിങ് നടത്തിയത്.

ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ നട്ടം തിരഞ്ഞപ്പോൾ ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ആ പ്രതിസന്ധിയെ അതിജീവിക്കാൻ കരുത്ത് നൽകിയത് മൻമോഹൻ സിങ് തെളിച്ച സാമ്പത്തിക നയങ്ങളുടെ പാതയായിരുന്നു.

അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന നിരവധി നിയമങ്ങൾ പിന്നീട് രാജ്യത്തിന്റെ നട്ടെല്ലായി മാറി.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സ്ത്രീ സുരക്ഷയ്ക്കായുള്ള നിയമനിർമ്മാണം, വിദ്യാഭ്യാസ അവകാശ ബിൽ, ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ,വിവരാവകാശ നിയമം തുടങ്ങിയ ജനകീയ നിയമങ്ങൾ അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിൽ നടപ്പാക്കിയവയായിരുന്നു.

കോൺഗ്രസിന്റെ ആദർശങ്ങളോടും നിലപാടുകളോടും അചഞ്ചലമായ കൂറും പുലർത്തിയ നേതാവാണ് അദ്ദേഹം. കാലം അടയാളപ്പെടുത്തിയ രാജ്യം കണ്ട മികച്ച കോൺഗ്രസ് പ്രധാനമന്ത്രിമാരിൽ ഒരാളാണ് മൻമോഹൻസിങ്.

അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്നും കെ.സുധാകരൻ പറഞ്ഞു.

#KSudhakaran #condoled #demise #ManmohanSingh

Next TV

Related Stories
#poison | മകന് പിന്നാലെ അച്ഛനും; വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറ‍ർ വിജയനും മരിച്ചു

Dec 27, 2024 10:12 PM

#poison | മകന് പിന്നാലെ അച്ഛനും; വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറ‍ർ വിജയനും മരിച്ചു

ചൊവ്വാഴ്ചയാണ് എൻ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ...

Read More >>
#periyamurdercase | പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്കൊപ്പം വേദി പങ്കിട്ട് കോണ്‍ഗ്രസ് നേതാവ്

Dec 27, 2024 09:22 PM

#periyamurdercase | പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്കൊപ്പം വേദി പങ്കിട്ട് കോണ്‍ഗ്രസ് നേതാവ്

കല്ല്യോട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ബാബുരാജാണ് കേസിലെ പതിനാലാം പ്രതി കെ മണികണ്ഠന്‍, ഇരുപതാം പ്രതി കെ വി കുഞ്ഞിരാമന്‍ എന്നിവർക്കൊപ്പം...

Read More >>
#Accident | ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ അപകടം; ആംബുലൻസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം

Dec 27, 2024 09:18 PM

#Accident | ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ അപകടം; ആംബുലൻസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ തങ്കപ്പനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ...

Read More >>
#childdeath | മിക്സ്ചർ കഴിച്ച ശേഷം അസ്വസ്ഥത; ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു

Dec 27, 2024 08:53 PM

#childdeath | മിക്സ്ചർ കഴിച്ച ശേഷം അസ്വസ്ഥത; ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു

ബുധനാഴ്ച പുലർച്ചെ ഛർദ്ദി അനുഭവപ്പെട്ട കുട്ടിയെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം...

Read More >>
#death | വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷററുടെ മകൻ മരിച്ചു

Dec 27, 2024 08:31 PM

#death | വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷററുടെ മകൻ മരിച്ചു

വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത്...

Read More >>
Top Stories

Entertainment News