#ksudhakaran | 'ഒന്നും ബേജാറാവണ്ട കേട്ടാ, ഞാൻ വന്നിട്ട് തിരിച്ചടിക്കാം'; യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് കെ സുധാകരൻ

#ksudhakaran | 'ഒന്നും ബേജാറാവണ്ട കേട്ടാ, ഞാൻ വന്നിട്ട് തിരിച്ചടിക്കാം'; യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് കെ സുധാകരൻ
Nov 2, 2024 06:57 AM | By Athira V

ചേലക്കര: ( www.truevisionnews.comചേലക്കര ചെറുതുരുത്തിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘർഷത്തിൽ തിരിച്ചടിക്കാമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സംഘർഷത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരോടാണ് തിരിച്ചടിക്കാമെന്ന കെപിസിസി പ്രസിഡന്റിന്റെ ആഹ്വാനം.

പ്രവർത്തകരുമായി വീഡിയോ കോളിൽ സംസാരിക്കുമ്പോഴാണ് സുധാകരന്റെ പരാമർശം.

‘ഒന്നും ബേജാറാവണ്ട കേട്ടാ, നല്ല കരുത്തോടെ നിൽക്ക്, ഞാൻ വന്നിട്ട് തിരിച്ചടിക്കാം’ എന്നാണ് വീഡിയോകോളിൽ സുധാകരൻ പറയുന്നത്. മറ്റന്നാൾ ചേലക്കരയിൽ എത്തുമ്പോൾ കാണാം എന്നും കെ സുധാകരൻ പ്രവർത്തകരോട് കെ സുധാകരൻ പറഞ്ഞു.

സിപിഐഎം-കോൺഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടലിൽ നാല് പേർക്ക് പരുക്കേറ്റിരുന്നു. ചേലക്കര മണ്ഡലത്തിൽ 28 വർഷമായി വികസന മുരടിപ്പെന്നാരോപിച്ച് 28 മിനിറ്റ് തലകുത്തി നിന്നുള്ള പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് ചെറുതുരുത്തിയിൽ സംഘടിപ്പിച്ചത്.

പരിപാടിക്ക് അനുമതിയില്ലെന്നു ചൂണ്ടിക്കാണിച്ച് സിപിഐഎം ഭരിക്കുന്ന വള്ളത്തോൾനഗർ പഞ്ചായത്ത് പരിപാടി തടഞ്ഞു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്.

ഇരുവിഭാഗത്തിലെയും നാലുപേർക്ക് പരുക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് ചെറുതുരുത്തി പോലീസ് സ്റ്റേഷൻ യുഡിഎഫ് ഉപരോധിച്ചു.

പ്രതിഷേധവുമായി സിപിഐഎമ്മും തെരുവിലിറങ്ങി. പോലീസ് സ്റ്റേഷനു മുന്നിലെത്തിയതോടെ ഇരുഭാഗവും തമ്മിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായി. നടപടി എടുക്കുമെന്ന കുന്നംകുളം എസിപിയുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

#Don't #worry #I'll #come #and #fight #back #KSudhakaran #YouthCongress #workers

Next TV

Related Stories
തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

Jul 22, 2025 10:55 PM

തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

തദ്ദേശ തിരഞ്ഞെടുപ്പ് ,പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ...

Read More >>
കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

Jul 22, 2025 10:20 PM

കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് മുക്കം അരീക്കോട് റോഡില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികക്ക്...

Read More >>
വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Jul 22, 2025 09:48 PM

വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി...

Read More >>
‌വിഎസിൻ്റെ സംസ്കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

Jul 22, 2025 07:41 PM

‌വിഎസിൻ്റെ സംസ്കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന്...

Read More >>
ചെറിയ പുള്ളികൾ അല്ല....! കൊല്ലത്ത് ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍

Jul 22, 2025 06:16 PM

ചെറിയ പുള്ളികൾ അല്ല....! കൊല്ലത്ത് ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍

കൊല്ലത്ത് പോലീസ് നടത്തിയ ലഹരിവേട്ടയില്‍ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും...

Read More >>
കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് അപകടം; ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

Jul 22, 2025 03:14 PM

കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് അപകടം; ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ്...

Read More >>
Top Stories

//Truevisionall