#trainticket | ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; റെയില്‍വേയുടെ പുതിയ തീരുമാനം ഇന്നുമുതല്‍

#trainticket | ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; റെയില്‍വേയുടെ പുതിയ തീരുമാനം ഇന്നുമുതല്‍
Nov 1, 2024 10:57 AM | By VIPIN P V

കോഴിക്കോട് : (truevisionnews.com) ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നതിനുള്ള സമയപരിധി 60 ദിവസമാക്കി വെട്ടിക്കുറച്ച ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഇനിമുതല്‍ 60 ദിവസം മുന്‍പ് വരെ മാത്രമേ ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ സാധിക്കൂ.

120 ദിവസത്തില്‍ നിന്ന് 60 ദിവസമായാണ് കുറച്ചത്. ടിക്കറ്റ് ബുക്കിങ് മുതല്‍ യാത്രാ ആസൂത്രണം വരെയുള്ള നിരവധി സേവനങ്ങള്‍ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ ഒരു റെയില്‍വേ സൂപ്പര്‍ ആപ്പ് പുറത്തിറക്കാനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്.

ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് സീറ്റ് ലഭിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ എഐ അധിഷ്ഠിത കാമറ ഉപയോഗിച്ച് നടപ്പാക്കാനും ആലോചനയുണ്ട്. റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയതിന് ശേഷം ഡാറ്റ വിശകലനം ചെയ്ത് സീറ്റ് ലഭ്യത പ്രവചിച്ചാണ് ഇത് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

അതേസമയം യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളതിലും അധികമുള്ള ലഗേജുകള്‍ക്ക് പിഴ ഈടാക്കുമെന്ന് വെസ്റ്റേണ്‍ റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു.

അനുവദിച്ചിട്ടുള്ള ലഗേജ് പരിധികള്‍ പാലിക്കാനും ട്രെയിന്‍ ഷെഡ്യൂളുകള്‍ അനുസരിച്ച്, ആവശ്യത്തിനനുസരിച്ച് മാത്രം സ്റ്റേഷന്‍ പരിസരത്ത് പ്രവേശിക്കാനും എല്ലാ യാത്രക്കാരെ അറിയിച്ചു. യാത്രക്കാര്‍ക്ക് ഒരു നിശ്ചിത ലഗേജ് ചാര്‍ജില്ലാതെ കൊണ്ടുപോകാന്‍ അനുവാദമുണ്ട്.

#attention #reserving #traintickets #Railway #new #decision #today

Next TV

Related Stories
#rain | കേരളത്തിൽ വീണ്ടും മഴ കനക്കുന്നു; കോഴിക്കോട് ഉൾപ്പെടെ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

Nov 1, 2024 02:47 PM

#rain | കേരളത്തിൽ വീണ്ടും മഴ കനക്കുന്നു; കോഴിക്കോട് ഉൾപ്പെടെ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

ഇന്ന് മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ്...

Read More >>
#welfarepension | ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു: വിതരണം ബുധനാഴ്ച മുതലെന്ന് ധനമന്ത്രി

Nov 1, 2024 02:41 PM

#welfarepension | ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു: വിതരണം ബുധനാഴ്ച മുതലെന്ന് ധനമന്ത്രി

62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 5.88 ലക്ഷം പേർക്കാണ്‌ ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽനിന്ന്‌...

Read More >>
#accident  |  ആറു വാഹനങ്ങൾ കൂട്ടിയിടിച്ച്  അപകടം, 15 പേർക്ക് പരിക്ക്

Nov 1, 2024 02:35 PM

#accident | ആറു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, 15 പേർക്ക് പരിക്ക്

ലോഡുമായി വന്ന നാഷണൽ പെർമിറ്റ് ലോറിയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന്...

Read More >>
#cpim | കൊടകര കള്ളപ്പണക്കേസിൽ പുനരന്വേഷണം വേണമെന്ന് സിപിഐഎം

Nov 1, 2024 02:28 PM

#cpim | കൊടകര കള്ളപ്പണക്കേസിൽ പുനരന്വേഷണം വേണമെന്ന് സിപിഐഎം

പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം ഉണ്ടായത്....

Read More >>
#bait |  കണ്ണൂരിൽ തൂക്കിയിട്ട ചൂണ്ട യുവതിയുടെ കൺപോളയിലേക്ക് തുളച്ചു കയറി

Nov 1, 2024 01:54 PM

#bait | കണ്ണൂരിൽ തൂക്കിയിട്ട ചൂണ്ട യുവതിയുടെ കൺപോളയിലേക്ക് തുളച്ചു കയറി

പേരാവൂർ മുണ്ടപ്പാക്കൽ സ്വദേശിനി എം.ജെ. ജിഷയുടെ കൺപോളയിലാണ് ചൂണ്ട കയറിയത്. വിറകുപുരയിൽനിന്ന് വിറകെടുക്കുന്നതിനിടെയാണ്...

Read More >>
Top Stories