#suspended | 800 ഓളം ആധാർ കാർഡുകൾ നദിയിലേക്ക് വലിച്ചെറിഞ്ഞ് പോസ്റ്റ് മാസ്റ്റർ; സംഭവത്തിൽ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

#suspended | 800 ഓളം ആധാർ കാർഡുകൾ നദിയിലേക്ക് വലിച്ചെറിഞ്ഞ് പോസ്റ്റ് മാസ്റ്റർ; സംഭവത്തിൽ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Nov 1, 2024 01:11 PM | By VIPIN P V

(truevisionnews.com) ഓഫീസിൽ വിതരണം ചെയ്യാതെ കുന്നുകൂടി കിടന്ന 800 ലധികം ആധാർ കാർഡുകൾ നദിയിലൊഴുക്കി പോസ്റ്റ് മാസ്റ്റർ. നാഗ്പൂരിലെ വനഡോംഗ്രി ബ്രാഞ്ചിലാണ് സംഭവം.ഒരു വർഷം മുൻപാണ് പിയൂഷ് ഇംഗോളെ വനഡോംഗ്രി ബ്രാഞ്ചിൽ പോസ്റ്റ് മാസ്റ്റർ ആയി ചുമതലയേൽക്കുന്നത്.

തനിക്ക് മുൻപ് അവിടെ ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥൻ ആധാർ കാർഡുകൾ ഉടമസ്ഥർക്ക് വേണ്ട രീതിയിൽ വിതരണം ചെയ്തിരുന്നില്ല. തുടർന്ന് ചാക്കുകളിലായിട്ടായിരുന്നു ഇവ കെട്ടിവെച്ചിരുന്നത്.

ഇത് പിന്നീട് അർഹരായവരുടെ കൈകളിൽ എത്തിക്കേണ്ട ചുമതല ഇംഗോളെക്കായിരുന്നു. എന്നാൽ തന്റെ അമിതജോലിഭാരം മുന്നിൽകണ്ട ഇയാൾ പാലത്തിൽ നിന്ന് ആരും കാണാതെ ചാക്കിൽകെട്ടിവെച്ച ആധാർ കാർഡുകൾ വേന നദിയിലേക്ക് ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തിൽ ഇയാളെ തപാൽ വകുപ്പിൽ നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

നദിയിൽ ഒഴുകി നടന്ന ആധാർ കാർഡുകൾ ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിക്കുന്നത്. തുടർന്ന് സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങൾ വ്യക്തമാകുന്നത്.

മൂന്ന് ചാക്കുകളിലായി എണ്ണൂറോളം ആധാർ കാർഡുകളാണ് വേനാ നദിയിലെ പാലത്തിൽ വെച്ച് പീയുഷ് ഇംഗോളെ എറിഞ്ഞത്. “വിതരണം ചെയ്യാത്ത രേഖകൾ നദിയിലേക്ക് വലിച്ചെറിയുന്നതിനുപകരം ഇൻഗോള മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കണമായിരുന്നു,ഒരുപക്ഷെ ഈ ഉപേക്ഷിച്ച ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, നാഗ്പൂരിലെ ഒരു സ്ക്രാപ്പ് ഡീലറുടെ കടയിൽ നിന്ന് ധാരാളം ആധാർ കാർഡുകൾ കണ്ടെത്തിയിരുന്നുവെന്നും” ഹിൻഗ്ന പൊലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ ജീതേന്ദ്ര ബോബ്ഡെ പറഞ്ഞു.

#Postmaster #throws #around #Aadhaarcards #river #officer #suspended #incident

Next TV

Related Stories
#fire | പടക്കകടയിൽ വൻ തീപിടിത്തം, നിരവധി കടകൾക്ക് നാശനഷ്ടം

Nov 1, 2024 12:43 PM

#fire | പടക്കകടയിൽ വൻ തീപിടിത്തം, നിരവധി കടകൾക്ക് നാശനഷ്ടം

സമീപത്തുണ്ടായിരുന്ന നിരവധി കടകൾക്ക്...

Read More >>
#NarendraModi | 'മലയാളികൾ കഠിനാധ്വാനികൾ'; മലയാളത്തിൽ കേരളപ്പിറവി ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Nov 1, 2024 12:22 PM

#NarendraModi | 'മലയാളികൾ കഠിനാധ്വാനികൾ'; മലയാളത്തിൽ കേരളപ്പിറവി ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒൻപത് വർഷത്തിന് ശേഷമായിരുന്നു കേരള സംസ്ഥാനം രൂപം...

Read More >>
#court | ചെലവ് നോക്കേണ്ടത് ഭർത്താവ്; ഭാര്യക്ക്‌ വരുമാനമുണ്ടെങ്കിലും കുട്ടിയെ പരിപാലിക്കേണ്ടത് ഭർത്താവെന്ന് ഹൈക്കോടതി

Nov 1, 2024 11:14 AM

#court | ചെലവ് നോക്കേണ്ടത് ഭർത്താവ്; ഭാര്യക്ക്‌ വരുമാനമുണ്ടെങ്കിലും കുട്ടിയെ പരിപാലിക്കേണ്ടത് ഭർത്താവെന്ന് ഹൈക്കോടതി

ഭാര്യക്ക് നല്ല വരുമാനമുള്ളതിനാൽ കുട്ടിക്ക് താൻ ചെലവിന് നൽകേണ്ടതില്ലെന്ന ഭർത്താവിന്‍റെ വാദമാണ് കോടതി തള്ളിയത്....

Read More >>
#shot |  ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്, രണ്ടുപേർ കൊല്ലപ്പെട്ടു

Nov 1, 2024 10:23 AM

#shot | ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്, രണ്ടുപേർ കൊല്ലപ്പെട്ടു

ആകാശിന്റെ ആശിർവാദം വാങ്ങാനെന്ന വ്യാജേന അക്രമികളിലൊരാൾ കാലിൽ തൊടുകയും ഉടൻ തന്നെ മറ്റേയാൾ വെടി...

Read More >>
#abortion | 11 വയസ്സുകാരിയെ പീഡിപ്പിച്ചു; 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി

Nov 1, 2024 10:20 AM

#abortion | 11 വയസ്സുകാരിയെ പീഡിപ്പിച്ചു; 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി

ഡിഎൻഎ പരിശോധനയ്ക്കായി ഗർഭസ്ഥശിശുവിന്റെ രക്തസാംപിളുകളും മറ്റും സൂക്ഷിക്കാനും കോടതി...

Read More >>
#firecracker | പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് 18കാ​ര​ന് പ​രി​ക്ക്, അപകടം അ​യ​ൽ​ക്കാ​രു​ടെ ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നി​ടെ

Nov 1, 2024 09:14 AM

#firecracker | പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് 18കാ​ര​ന് പ​രി​ക്ക്, അപകടം അ​യ​ൽ​ക്കാ​രു​ടെ ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നി​ടെ

യു​വാ​വി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ സ​ർ​ക്കാ​ർ ക​ണ്ണാ​ശു​പ​ത്രി​യാ​യ മി​ന്റോ ഹോ​സ്പി​റ്റ​ലി​ൽ...

Read More >>
Top Stories