#arrest | റേഷൻ കട ഉടമയെ ആക്രമിച്ച് കടയിൽ നിന്ന് സാധനങ്ങൾ കവർന്നു; പ്രതി പിടിയിൽ

#arrest | റേഷൻ കട ഉടമയെ ആക്രമിച്ച് കടയിൽ നിന്ന് സാധനങ്ങൾ കവർന്നു; പ്രതി പിടിയിൽ
Nov 1, 2024 06:17 AM | By VIPIN P V

കോഴിക്കോട്: (truevisionnews.com) മലപ്പുറം പള്ളിക്കൽ ബസാറിൽ റേഷൻ കട ഉടമയെ ആക്രമിച്ച് കടയിൽ നിന്ന് സാധനങ്ങൾ കവർച്ച ചെയ്തയാൾ പിടിയിൽ. പളളിക്കൽ ബസാർ സ്വദേശി ഹരീഷ് ആണ് പിടിയിലായത്.

ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

പള്ളിക്കൽ ബസാറിലെ ചോലക്കൽ ഫാസിൽ എന്നയാൾ നടത്തുന്ന റേഷൻ കടയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. റേഷൻ കടയിൽ നിന്നും ഈ മാസം അനുവദിച്ച സാധനങ്ങൾ വാങ്ങിച്ചതിനു ശേഷം വീണ്ടും സാധനങ്ങൾ ആവശ്യപ്പെട്ട് ഇയാൾ കടയിലെത്തിയതായി കടയുടമ പറയുന്നു.

എന്നാൽ അനുവദനീയമായതിനെക്കാൾ കൂടുതൽ നൽകാൻ കഴിയില്ലെന്ന് കടയുടമ പറഞ്ഞു. ഇതോടെ ഇയാൾ കടയുമടമയെ ആക്രമിച്ച് സാധനങ്ങൾ കവരുകയായിരുന്നു.

20 കിലോയോളം അരിയും ആറ് പാക്കറ്റ് ആട്ടയുമാണ് കവർന്നതെന്നാണ് പറയുന്നത്. തുടർന്ന് കടയുടമ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്നാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്. രണ്ടു വർഷം മുൻപ് പരാതി അന്വേഷിക്കാനെത്തിയ എസ്പിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്.

നാട്ടുകാരിൽ നിന്ന് ​ഗുണ്ടാപ്പിരിവ് നടത്തുന്നയാളാണെന്നും പൊലീസ് പറയുന്നു.

#attacked #rationshop #owner #stole #goods #shop #Accused #custody

Next TV

Related Stories
#arrest | ഭാര്യയെ വെട്ടി ഗുരുതരമായി പരിക്കേല്‍പിച്ച ഭര്‍ത്താവ് അറസ്റ്റിൽ

Nov 1, 2024 11:01 AM

#arrest | ഭാര്യയെ വെട്ടി ഗുരുതരമായി പരിക്കേല്‍പിച്ച ഭര്‍ത്താവ് അറസ്റ്റിൽ

ഇടുക്കി പ്രകാശിന് സമീപം മാടപ്രയിൽ സുമജൻ എന്ന് വിളിക്കുന്ന പുന്നത്താനിയിൽ കുര്യൻ ആണ് തങ്കമണി പൊലീസിന്‍റെ...

Read More >>
#trainticket | ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; റെയില്‍വേയുടെ പുതിയ തീരുമാനം ഇന്നുമുതല്‍

Nov 1, 2024 10:57 AM

#trainticket | ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; റെയില്‍വേയുടെ പുതിയ തീരുമാനം ഇന്നുമുതല്‍

അതേസമയം യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളതിലും അധികമുള്ള ലഗേജുകള്‍ക്ക് പിഴ ഈടാക്കുമെന്ന് വെസ്റ്റേണ്‍ റെയില്‍വേ നേരത്തെ...

Read More >>
#blackmoney | കോഴിക്കോട്  സസ്പെൻഷനിലായിരുന്ന യു.പി സ്‌കൂൾ അധ്യാപകൻ കള്ളനോട്ടുകളുമായി പിടിയിൽ

Nov 1, 2024 10:46 AM

#blackmoney | കോഴിക്കോട് സസ്പെൻഷനിലായിരുന്ന യു.പി സ്‌കൂൾ അധ്യാപകൻ കള്ളനോട്ടുകളുമായി പിടിയിൽ

ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമിൻ്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ 17.38 ലക്ഷം രൂപയുടെ കള്ള നോട്ട്...

Read More >>
#MVGovindan | കൊടകര കുഴൽപ്പണക്കേസ്: 'ചാക്കില്‍ കെട്ടി ബിജെപി ഓഫീസിൽ എത്തിച്ചു'; ഇഡി അന്വേഷിക്കണമെന്ന് എംവി ഗോവിന്ദൻ

Nov 1, 2024 10:36 AM

#MVGovindan | കൊടകര കുഴൽപ്പണക്കേസ്: 'ചാക്കില്‍ കെട്ടി ബിജെപി ഓഫീസിൽ എത്തിച്ചു'; ഇഡി അന്വേഷിക്കണമെന്ന് എംവി ഗോവിന്ദൻ

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിലെ പ്രതിയായ പിപി ദിവ്യക്കെതിരായ സംഘടനാ നടപടി ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയായില്ലെന്നും എം വി...

Read More >>
#ICTAcademy | ഐ.സി.ടി. അക്കാദമി ഓഫ് കേരള എസൻഷ്യൽ സ്‌കില്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Nov 1, 2024 10:17 AM

#ICTAcademy | ഐ.സി.ടി. അക്കാദമി ഓഫ് കേരള എസൻഷ്യൽ സ്‌കില്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

വിദഗ്ദ്ധരുടെ സഹായത്തോടെ ചിട്ടപ്പെടുത്തിയ എസന്‍ഷ്യല്‍ സ്‌കില്‍ പ്രോഗ്രാമുകളിലൂടെ തൊഴിലവസരവും വരുമാന സാധ്യതയും വര്‍ദ്ധിപ്പിക്കാൻ...

Read More >>
#traindeath | കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് പേരാമ്പ്ര സ്വദേശി

Nov 1, 2024 10:12 AM

#traindeath | കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് പേരാമ്പ്ര സ്വദേശി

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്...

Read More >>
Top Stories