കൊയിലാണ്ടി(കോഴിക്കോട്): (truevisionnews.com) നന്തിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പേരാമ്പ്ര ചാലിക്കര സ്വദേശി തലപ്പങ്ങ ബാബുവാണ് മരിച്ചത്.
അമ്പത്തിരണ്ട് വയസായിരുന്നു. നന്തി ഫ്ളൈ ഓവറിന് സമീപത്ത് ഇന്നലെ വൈകുന്നേരം 7മണിയോടെയായിരുന്നു സംഭവം.
കണ്ണൂർ-കോഴിക്കോട് പാസഞ്ചർ ട്രെയിനാണ് തട്ടിയത്. ട്രാക്കിലേക്ക് വീണ ഇയാളെ നാട്ടുകാരും കൊയിലാണ്ടി പോലീസും ചേർന്ന് ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഭാര്യ: ജാൻസി, അച്ഛൻ: കോരൻ.
#person #who #died #hit #train #Koilandi #identified #deceased #native #Perampra