#arrest | ഭാര്യയെ വെട്ടി ഗുരുതരമായി പരിക്കേല്‍പിച്ച ഭര്‍ത്താവ് അറസ്റ്റിൽ

#arrest | ഭാര്യയെ വെട്ടി ഗുരുതരമായി പരിക്കേല്‍പിച്ച ഭര്‍ത്താവ് അറസ്റ്റിൽ
Nov 1, 2024 11:01 AM | By Susmitha Surendran

ഇടുക്കി: (truevisionnews.com) ഭാര്യയെ വെട്ടി ഗുരുതരമായി പരിക്കേല്‍പിച്ച ഭര്‍ത്താവ് അറസ്റ്റി. ഇടുക്കി പ്രകാശിന് സമീപം മാടപ്രയിൽ സുമജൻ എന്ന് വിളിക്കുന്ന പുന്നത്താനിയിൽ കുര്യൻ ആണ് തങ്കമണി പൊലീസിന്‍റെ പിടിയിലായത്.

ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. സുമജൻ എന്ന് വിളിക്കുന്ന കുര്യനാണ് ഭാര്യ ആലീസിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്. തലക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ ആലീസ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ചെറിയ തോതിൽ മാനസിക ആസ്വാസ്ഥ്യമുള്ളയാളാണ് കുര്യനെന്ന് പോലീസ് പറഞ്ഞു. മൂന്ന് ദിവസത്തോളമായി ഇതിനുള്ള മരുന്ന് കുര്യൻ കഴിച്ചിരുന്നില്ല.

രാവിലെ കട്ടപ്പനയിലെ ആശുപത്രിൽ പോയി മടങ്ങിയെത്തിയ ശേഷം കുര്യൻ കിടന്നുറങ്ങി. രാത്രി ഭക്ഷണം കഴിക്കാനായി ആലീസ് വിളിച്ചപ്പോഴാണ് ഉണർന്നത്. തുടർന്ന് കുര്യൻ വീട്ടിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് ആലീസിനെ പലതവണ വെട്ടി. മുറിവേറ്റ ആലീസ് വീട്ടിൽ നിന്നുമിറങ്ങിയോടി അയൽപക്കത്തെത്തി വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് നാട്ടുകാരാണ് ആലീസിനെ അശുപത്രിയിലാക്കിയത്. സംഭവത്തിനു ശേഷം വീട്ടിൽ നിന്നും രക്ഷപെട്ട കുര്യനായി രാത്രി പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

രാവിലെ തിരികെ വീട്ടിലെത്തിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടിൽ നിന്നും വെട്ടാനുപയോഗിച്ച വാക്കത്തിയും കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

#husband #who #stabbed #his #wife #seriously #injured #her #arrested

Next TV

Related Stories
#accident | വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ ബസ് പാഞ്ഞുകയറി

Dec 2, 2024 12:02 PM

#accident | വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ ബസ് പാഞ്ഞുകയറി

യുവാവിന് ഗുരുതരമായ പരിക്ക് ഇല്ല. കാലിനും കൈക്കും ചെറിയ പരിക്ക്...

Read More >>
#accident |  സഹോദരന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അപകടം, വിദ്യാർത്ഥിനി മരിച്ചു

Dec 2, 2024 11:54 AM

#accident | സഹോദരന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അപകടം, വിദ്യാർത്ഥിനി മരിച്ചു

ചെറുവത്തൂര്‍ പള്ളിക്കണ്ടം സ്വദേശിനി അബ്ദുറഹിമാന്റെ മകള്‍ ഫാത്തിമത്ത് റഹീസയാണ് മരിച്ചത്...

Read More >>
#BGopalakrishnan | സുധാകരൻ സത്യസന്ധനായ കമ്യൂണിസ്റ്റ്, അദ്ദേഹത്തിനൊരിക്കലും കോൺഗ്രസിലേക്ക് പോകാനാകില്ല- ബി. ഗോപാലകൃഷ്ണൻ

Dec 2, 2024 11:50 AM

#BGopalakrishnan | സുധാകരൻ സത്യസന്ധനായ കമ്യൂണിസ്റ്റ്, അദ്ദേഹത്തിനൊരിക്കലും കോൺഗ്രസിലേക്ക് പോകാനാകില്ല- ബി. ഗോപാലകൃഷ്ണൻ

തീവ്രവാദികൾ സിപിഎമ്മിൽ നുഴഞ്ഞുകയറി എന്ന കാര്യത്തിൽ ബിജെപിയുടെ പകുതി മനസ്സ് സുധാകരനും ഉണ്ടെന്നും അദ്ദേഹം...

Read More >>
#Suryajithdeath |   സൂര്യജിത്തിന് ഇന്ന് വിട നൽകും; പുറമേരി വീട്ടുവളപ്പിൽ ഇന്ന് വൈകിട്ട് സംസ്‌കാരം

Dec 2, 2024 11:38 AM

#Suryajithdeath | സൂര്യജിത്തിന് ഇന്ന് വിട നൽകും; പുറമേരി വീട്ടുവളപ്പിൽ ഇന്ന് വൈകിട്ട് സംസ്‌കാരം

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വടകര ഗവ. ജില്ലാ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്...

Read More >>
Top Stories

Entertainment News