#BenStokes | ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്‍റെ വീട് കൊള്ളയടിച്ചു

#BenStokes | ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്‍റെ വീട് കൊള്ളയടിച്ചു
Oct 31, 2024 01:21 PM | By VIPIN P V

ലണ്ടൻ: (truevisionnews.com) ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്‍റെ വീട് കൊള്ളയടിച്ചു. ഒക്ടോബർ 17നായിരുന്നു സംഭവം. ബെൻ സ്റ്റോക്സ് തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വെളിപ്പെടുത്തിയത്.

ടെസ്റ്റ് പരമ്പരക്കായി പാകിസ്താനിലായിരുന്നു ബെൻ സ്റ്റോക്സ്. വീട്ടിൽ ഭാര്യ ക്ലെയർ, മക്കളായ ലെയ്ട്ടൻ, ലിബ്ബി എന്നിവരാണ് ഉണ്ടായിരുന്നത്. വിലപിടിപ്പുള്ള നിരവധി വസ്തുക്കൾ മോഷ്ടാക്കൾ കൊണ്ടുപോയി.

ഭാര്യയും മക്കളും ഉപദ്രവിക്കപ്പെട്ടിട്ടില്ല. മോഷ്ടാക്കളെ കണ്ടെത്താൻ സഹായിക്കണമെന്ന് സ്റ്റോക്സ് സമൂഹമാധ്യമങ്ങളിൽ നടത്തിയ അഭ്യർഥനയിൽ പറഞ്ഞു.

ഇതേസമയം, വീട് കൊള്ളയടിച്ച സംഭവത്തിൽ അന്വേഷണ പുരോഗതി പൊലീസ് പുറത്തുവിട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

'ഡർഹാം കൗണ്ടിയിലെ കാസിൽ ഈഡനിലെ എന്‍റെ വീട്ടിൽ ഒക്ടോബർ 17ന് ഒരുകൂട്ടം മുഖംമൂടിധാരികൾ അതിക്രമിച്ച് കയറി. അവർ ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നു.

അവയിൽ പലതും എനിക്കും കുടുംബത്തിനും ഏറെ വൈകാരികമായ അടുപ്പമുള്ള വസ്തുക്കളാണ്. അത് പകരംവെക്കാൻ സാധിക്കാത്തവയുമാണ്. ഈ കൃത്യം നടത്തിയവരെ കണ്ടെത്താൻ വേണ്ടിയാണ് അഭ്യർഥിക്കുന്നത്' -ബെൻ സ്റ്റോക്സ് പറഞ്ഞു.

ബ്രിട്ടീഷ് സർക്കാർ ബെൻ സ്റ്റോക്സിന് നൽകിയ ബഹുമതി, ലോകകപ്പ് വിജയത്തിന്‍റെ ബഹുമതി തുടങ്ങിയവ മോഷ്ടാക്കൾ കൊണ്ടുപോയിട്ടുണ്ട്. ഇവയുടെ ചിത്രങ്ങളും സ്റ്റോക്സ് പങ്കുവെച്ചിട്ടുണ്ട്.

#England #cricket #captain #BenStokes #house #robbed

Next TV

Related Stories
ചരിത്ര നേട്ടം; ട്രിപ്പിൾ സെഞ്ച്വറിയുമായി സച്ചിൻ സുരേഷ്

Jul 10, 2025 02:15 PM

ചരിത്ര നേട്ടം; ട്രിപ്പിൾ സെഞ്ച്വറിയുമായി സച്ചിൻ സുരേഷ്

തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗ് മല്സരത്തിനിടെ ചരിത്ര നേട്ടവുമായി AGORC താരം സച്ചിൻ...

Read More >>
കണ്ടുനിൽക്കാനാകാതെ മുഖംപൊത്തി...., നിശ്ചലമായി സ്റ്റേഡിയം; ഒടിഞ്ഞുതൂങ്ങി ജമാൽ മുസിയാലയുടെ കാൽ

Jul 6, 2025 01:21 PM

കണ്ടുനിൽക്കാനാകാതെ മുഖംപൊത്തി...., നിശ്ചലമായി സ്റ്റേഡിയം; ഒടിഞ്ഞുതൂങ്ങി ജമാൽ മുസിയാലയുടെ കാൽ

ഫിഫ ക്ലബ് ലോക കപ്പിൽ ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാലയ്ക്ക് കാലിന് ഗുരുതരമായി പരുക്കേറ്റു....

Read More >>
Top Stories










GCC News






//Truevisionall