#body | കാണാതായ സ്ത്രീയുടെ മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി

#body | കാണാതായ സ്ത്രീയുടെ മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി
Oct 31, 2024 12:19 PM | By VIPIN P V

ജയ്പൂര്‍: (truevisionnews.com) രാജസ്ഥാനിലെ ജോധ്പൂരില്‍ രണ്ടുദിവസം മുമ്പ് കാണാതായ സ്ത്രീയുടെ മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. അനിത ചൗധരി (50)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

അനിത ബ്യൂട്ടി പാര്‍ലര്‍ നടത്തി വരികയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ബ്യൂട്ടി പാര്‍ലര്‍ അടച്ച അനിത രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പിറ്റേദിവസം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. അനിതയുടെ ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലെ മറ്റൊരു കടയില്‍ ജോലി ചെയ്യുന്ന ഗുല്‍ മുഹമ്മദാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

അനിതയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അനിതയെ കാണാതാകുന്നതിന് മുന്‍പ് ഇവര്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അനിത പോയ ഓട്ടോറിക്ഷ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. പൊലീസ് ഓട്ടോ ഡ്രൈവറുമായി പ്രതിയുടെ വീട്ടിലെത്തി.

അപ്പോൾ ഗുല്‍ മുഹമ്മദിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി താന്‍ സഹോദരിയുടെ വീട്ടിലായിരുന്നെന്ന് ഗുല്‍ മുഹമ്മദിന്റെ ഭാര്യ പൊലീസിന് മൊഴി നല്‍കി.

തുടര്‍ന്ന് പൊലീസ് അനിതയുടെ വീട്ടില്‍ എത്തിയപ്പോൾ മൃതദേഹം വീടിന് പിന്നില്‍ കുഴിച്ചിട്ടിരിക്കുകയാണെന്ന് ഭര്‍ത്താവ് അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ യുവതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.

രണ്ട് പ്ലാസ്റ്റിക് ബാഗുകളില്‍ വെവ്വേറെ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

#body #missing #woman #found #cut #pieces #wrapped #plasticwrap

Next TV

Related Stories
#murder | അമ്മ അബദ്ധത്തിൽ വീടിന് മുകളിൽ നിന്ന് വീണ് മരിച്ചെന്ന് അച്ഛനെ വിശ്വസിപ്പിച്ചു: ഒടുവിൽ കൊലപാതകമെന്ന് സമ്മതിച്ച് മകൻ

Dec 12, 2024 01:29 PM

#murder | അമ്മ അബദ്ധത്തിൽ വീടിന് മുകളിൽ നിന്ന് വീണ് മരിച്ചെന്ന് അച്ഛനെ വിശ്വസിപ്പിച്ചു: ഒടുവിൽ കൊലപാതകമെന്ന് സമ്മതിച്ച് മകൻ

ഈ ത‌‌ർക്കത്തിനിടയിൽ താൻ ഈ ദേഷ്യത്തിൽ അമ്മയെ തള്ളിയപ്പോഴാണ് മരണം സംഭവിച്ചതെന്നാണ് മകൻ്റെ...

Read More >>
#crime | ചതഞ്ഞരഞ്ഞ ശരീരം; ഞങ്ങളുടെ ആരുമല്ലെന്ന് ബന്ധുക്കള്‍, അരുംകൊലയുടെ ചുരുളഴിച്ച് പൊലീസ്

Dec 8, 2024 08:10 AM

#crime | ചതഞ്ഞരഞ്ഞ ശരീരം; ഞങ്ങളുടെ ആരുമല്ലെന്ന് ബന്ധുക്കള്‍, അരുംകൊലയുടെ ചുരുളഴിച്ച് പൊലീസ്

ചോദ്യം ചെയ്യലില്‍ കൂട്ടുപ്രതിയായ ഭായ്റാല്‍ പൊലീസിനോട് കുറ്റസമ്മതം...

Read More >>
#Crime | അതിദാരുണം; കാമുകിയെ വിവാഹം കഴിക്കാന്‍ സമ്മതിച്ചില്ല; അമ്മയെ കൊലപ്പെടുത്തി 20-കാരനായ മകന്‍

Dec 7, 2024 02:55 PM

#Crime | അതിദാരുണം; കാമുകിയെ വിവാഹം കഴിക്കാന്‍ സമ്മതിച്ചില്ല; അമ്മയെ കൊലപ്പെടുത്തി 20-കാരനായ മകന്‍

ഏറെക്കാലമായി പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും യുവാവ് അമ്മയോട് വെളിപ്പെടുത്തി. എന്നാല്‍, സുലോചന വിവാഹത്തിന്...

Read More >>
#crime |   രാവിലെ നടക്കാനിറങ്ങിയ വ്യവസായിയെ വെടിവെച്ച് കൊലപ്പെടുത്തി

Dec 7, 2024 12:53 PM

#crime | രാവിലെ നടക്കാനിറങ്ങിയ വ്യവസായിയെ വെടിവെച്ച് കൊലപ്പെടുത്തി

ശനിയാഴ്ച രാവിലെ ഡല്‍ഹിയിലെ ഷാഹ്ദര ജില്ലയിലെ ഫരാഷ് ബസാര്‍ ഭാഗത്താണ്...

Read More >>
#crime |  ട്രെയിനില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു

Dec 5, 2024 07:05 PM

#crime | ട്രെയിനില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു

ജമ്മുവില്‍ നിന്ന് വാരാണസിയിലേക്ക് പോവുകയായിരുന്ന ബെഗംപുര എക്‌സ്പ്രസിലാണ് സംഭവം....

Read More >>
Top Stories