#FlyingSquad | വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: മണ്ഡലത്തിൽ ഫ്ലൈയിം​ഗ് സ്ക്വാഡ് പരിശോധന, പിടിച്ചത് 16 ലക്ഷം രൂപ

#FlyingSquad | വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: മണ്ഡലത്തിൽ ഫ്ലൈയിം​ഗ് സ്ക്വാഡ് പരിശോധന, പിടിച്ചത് 16 ലക്ഷം രൂപ
Oct 31, 2024 06:05 AM | By Susmitha Surendran

വയനാട് :  (truevisionnews.com) വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ വോട്ടെടുപ്പ് നടക്കുന്ന മൂന്ന് നിയോജക മണ്ഡലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 16 ലക്ഷം രൂപയും 1.16 ലക്ഷം രൂപ മൂല്യമുള്ള മയക്കുമരുന്നും പിടികൂടി.

പൊലീസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സുതാര്യവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ കേന്ദ്രീകരിച്ച് വിവിധ സ്‌ക്വാഡുകളും ഏജന്‍സികളും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

മൂന്ന് ഷിഫ്റ്റുകളിലായി 27 സ്റ്റാറ്റിക് സര്‍വെലന്‍സ് ടീമുകളും 9 ഫ്‌ളെയിങ് സ്‌ക്വാഡുകളും മൂന്ന് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകളും മുഴുസമയ നിരീക്ഷണവും പരിശോധനയും നടത്തുന്നുണ്ട്.

തെരഞ്ഞെടുപ്പില്‍ പണം, മദ്യം, മയക്കുമരുന്ന്, പാരിതോഷികങ്ങള്‍ തുടങ്ങിയവയുടെ സ്വാധീനം തടയുന്നതിനും മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്.

നവംബര്‍ 13 ന് നടക്കുന്ന വോട്ടെടുപ്പിനും 23 ന് നടക്കുന്ന വോട്ടെണ്ണലിനും ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് അറിയിച്ചു.

ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു.







#Wayanad #Lok #Sabha #byelection #Flying #squad #checks #constituency #seizes #Rs16 #lakh

Next TV

Related Stories
ഇനി മുട്ടണ്ട തുറക്കില്ല; അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​ ഹൈക്കോടതി

Jun 23, 2025 10:19 PM

ഇനി മുട്ടണ്ട തുറക്കില്ല; അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​ ഹൈക്കോടതി

അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​...

Read More >>
പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 23, 2025 09:14 PM

പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

Jun 23, 2025 07:20 PM

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചയാൾ...

Read More >>
Top Stories