#ArunKVijayan | എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു, സത്യം കണ്ടുപിടിക്കേണ്ടത് പോലീസ് - കണ്ണൂര്‍ കളക്ടര്‍

#ArunKVijayan | എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു, സത്യം കണ്ടുപിടിക്കേണ്ടത് പോലീസ് - കണ്ണൂര്‍ കളക്ടര്‍
Oct 30, 2024 10:52 AM | By VIPIN P V

കണ്ണൂര്‍: (truevisionnews.com) യാത്രയയപ്പ് പരിപാടിക്കുശേഷം നവീന്‍ ബാബു തന്നെ വന്നുകണ്ടിരുന്നു എന്ന മൊഴിയില്‍ ഉറച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍.

തനിക്കറിയാവുന്ന കാര്യങ്ങളാണ് അന്വേഷണസംഘത്തോട് പറഞ്ഞതെന്നും അത് ശരിയാണോ തെറ്റാണോ എന്ന് കണ്ടെത്തേണ്ടത് പോലീസാണെന്നും കളക്ടര്‍ വ്യക്തമാക്കി.

കോടതിവിധിയിലൂടെ പുറത്തുവന്ന കാര്യങ്ങളാല്ലാതെ കൂടുതലൊന്നും പറയാനില്ലെന്നും കളക്ടര്‍ പറഞ്ഞു.

'അന്ന് നടന്ന എല്ലാ സംഭവങ്ങളും അന്വേഷണ സംഘത്തോട് പറയേണ്ടതുണ്ടായിരുന്നു. അങ്ങനെ പറഞ്ഞ കാര്യങ്ങളില്‍ യാത്രയയപ്പ് ചടങ്ങിനുശേഷം നവീന്‍ ബാബു എന്നെ ചേംബറില്‍ വന്നുകണ്ട കാര്യവും ഉള്‍പ്പെടുന്നു. ഒന്നും മറച്ചുവയ്ക്കാന്‍ തുനിഞ്ഞിട്ടില്ല.

സത്യം സത്യമായി പറയാതിരിക്കാന്‍ കഴിയില്ല, അതുകൊണ്ടാണ് അന്വേഷണസംഘത്തിന് മൊഴിനല്‍കിയത്. പറയേണ്ട കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയിട്ടുണ്ട്. അതില്‍കൂടുതലൊന്നും പറയാനില്ല', കളക്ടര്‍ പറഞ്ഞു.

അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളായതുകൊണ്ടാണ് ഇതുവരെയും ഒരു കാര്യവും പുറത്തുപറയാതിരുന്നതെന്നും ഇപ്പോള്‍ കോടതി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതുകൊണ്ടാണ് അംഗീകരിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.

ലാന്‍ഡ് റെവന്യു ജോയിന്റ് കമ്മീഷണറുടെ മൊഴിയെടുപ്പിലും ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നതായും കളക്ടര്‍ പറഞ്ഞു.

യാത്രയയപ്പ് ചടങ്ങിനുശേഷം നവീന്‍ തന്റെ ചേംബറില്‍ എത്തിയെന്നും തെറ്റുപറ്റിയെന്ന് പറഞ്ഞുവെന്നും കളക്ടര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു.

#told #know #police #Kannurcollector #find #out #truth

Next TV

Related Stories
#PPDivya | പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയില്ല; വിഷയം ചർച്ച ചെയ്യാതെ ജില്ലാ സെക്രട്ടറിയേറ്റ്

Oct 30, 2024 02:35 PM

#PPDivya | പി പി ദിവ്യക്കെതിരെ പാർട്ടി നടപടിയില്ല; വിഷയം ചർച്ച ചെയ്യാതെ ജില്ലാ സെക്രട്ടറിയേറ്റ്

താന്‍ യാത്രയയപ്പ് ചടങ്ങിനെത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ടെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് പി പി...

Read More >>
#accident | കണ്ണൂർ ചൊക്ലിയിൽ വ്യാപാരിക്ക് കടയ്ക്ക് മുന്നിൽ ബൈക്കിടിച്ച് ദാരുണാന്ത്യം

Oct 30, 2024 02:16 PM

#accident | കണ്ണൂർ ചൊക്ലിയിൽ വ്യാപാരിക്ക് കടയ്ക്ക് മുന്നിൽ ബൈക്കിടിച്ച് ദാരുണാന്ത്യം

പത്മിനിയാണ് ഭാര്യ. ദീപ്തി, സിന്ധു, ബിന്ദു എന്നിവർ മക്കളാണ്. സംസ്ക്കാരം 4 മണിക്ക് പൂക്കോത്ത്...

Read More >>
#founddead | പാനൂരിൽ ഭർതൃമതിയെ വീട്ടു കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

Oct 30, 2024 02:09 PM

#founddead | പാനൂരിൽ ഭർതൃമതിയെ വീട്ടു കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

രാവിലെ നിമിഷയെ കാണാതായതിനെ തുടർന്ന് തിരച്ചിൽ...

Read More >>
#PPDivya | ആസൂത്രിതമായി നടപ്പാക്കിയ കുറ്റകൃത്യം: പ്രത്യാഘാതം അറിയാമെന്ന് ഭീഷണി മുഴക്കി; ദിവ്യയ്ക്കെതിരായ റിമാൻഡ് റിപ്പോർട്ട് പുറത്ത്

Oct 30, 2024 01:49 PM

#PPDivya | ആസൂത്രിതമായി നടപ്പാക്കിയ കുറ്റകൃത്യം: പ്രത്യാഘാതം അറിയാമെന്ന് ഭീഷണി മുഴക്കി; ദിവ്യയ്ക്കെതിരായ റിമാൻഡ് റിപ്പോർട്ട് പുറത്ത്

ക്രിമിനൽ മനോഭാവം വെളിവായിട്ടുണ്ടെന്നും വ്യക്തമാക്കുന്ന റിമാൻഡ് റിപ്പോർട്ടിൽ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും ദിവ്യ...

Read More >>
#PathmachandraKurupp | 'വിവാദങ്ങൾ ബാധിക്കില്ല';കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു

Oct 30, 2024 01:32 PM

#PathmachandraKurupp | 'വിവാദങ്ങൾ ബാധിക്കില്ല';കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു

നിയമപരമായ രീതിയിൽ തന്നെയായിരിക്കും കാര്യങ്ങൾ ഇനിയും മുന്നോട്ട് പോകുന്നത്. 23ാം തിയതിയാണ് കൊല്ലത്ത് നിന്ന് വിടുതൽ...

Read More >>
#Wayanadlandslide | പുനരധിവാസം വൈകുന്നു; വയനാട് കളക്ട്രേറ്റിന് മുന്നിൽ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പ്രതിഷേധം

Oct 30, 2024 01:25 PM

#Wayanadlandslide | പുനരധിവാസം വൈകുന്നു; വയനാട് കളക്ട്രേറ്റിന് മുന്നിൽ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പ്രതിഷേധം

മൂന്ന് വാർഡുകളിലെ മുഴുവൻ ആളുകളെയും ദുരന്തബാധിതരായി പ്രഖ്യാപിക്കണമെന്നും സമരസമിതി...

Read More >>
Top Stories