#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ച സംഭവം; കൊലപാതകത്തില്‍ കലാശിച്ചത് കുടുംബവഴക്ക്

#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ച സംഭവം; കൊലപാതകത്തില്‍ കലാശിച്ചത് കുടുംബവഴക്ക്
Oct 30, 2024 08:11 AM | By VIPIN P V

തലോര്‍: (truevisionnews.com) വടക്കുമുറിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു. കുടുംബവഴക്കിനെത്തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് അറിയിച്ചു.

തലോര്‍ പൊറത്തൂക്കാരന്‍ വീട്ടില്‍ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം.

വീടിനകത്ത് ലിഞ്ചുവിനെ വെട്ടിക്കൊലപ്പെടുത്തിയശേഷം ജോജു വീടിന്റെ ടെറസില്‍ തൂങ്ങിമരിക്കുകയായിരുന്നു. മൂന്നുമണിയോടെ വെട്ടേറ്റ ലിഞ്ചുവിന്റെ കരച്ചില്‍ കേട്ടിരുന്നതായി സമീപവാസികള്‍ പറയുന്നു.

പിന്നീട് നാട്ടുകാര്‍ പുതുക്കാട് പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി വാതില്‍ തുറന്നുനോക്കിയപ്പോഴാണ് ലിഞ്ചുവിനെ മരിച്ചനിലയില്‍ കണ്ടത്. ഇടുക്കി സ്വദേശിയാണ്.

കഴുത്തിലും മുഖത്തും വെട്ടുകത്തികൊണ്ടുള്ള വെട്ടേറ്റ ലിഞ്ചുവിന്റെ ചെവി വേര്‍പ്പെട്ട നിലയിലായിരുന്നു. ജോജുവിന് തലോരില്‍ വര്‍ക്ഷോപ്പുണ്ട്. ലിഞ്ചു ബ്യൂട്ടീഷ്യനാണ്. ഒന്നരവര്‍ഷംമുന്‍പാണ് ഇവര്‍ വിവാഹിതരായത്.

ജോജുവിന്റെ രണ്ടാംവിവാഹവും ലിഞ്ചുവിന്റെ മൂന്നാംവിവാഹവുമായിരുന്നു. ആദ്യത്തെ വിവാഹത്തില്‍ ലിഞ്ചുവിന് രണ്ട് മക്കളുണ്ട്. കുട്ടികള്‍ ഇവരോടൊപ്പമാണ് താമസിക്കുന്നത്.

ജോജുവിനും ആദ്യവിവാഹത്തില്‍ ഒരു മകനുണ്ട്. കുട്ടികള്‍ സ്‌കൂളില്‍ പോയ സമയത്താണ് കൊലപാതകം. ജോജുവിന് മൂന്നുവര്‍ഷം മുമ്പ് 65 ലക്ഷത്തിന്റെ ലോട്ടറിയടിച്ചിരുന്നു.

കുറച്ചുനാളുകളായി ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. വഴക്കിനെത്തുടര്‍ന്ന് പുതുക്കാട് പോലീസില്‍ പരാതിയുമുണ്ടായിരുന്നു.

ചാലക്കുടി ഡിവൈ.എസ്.പി., സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. എന്നിവരുടെ നേതൃത്വത്തില്‍ പുതുക്കാട് പോലീസ് സ്ഥലത്തെത്തി. ബുധനാഴ്ച ഇന്‍ക്വസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു. വിരലടയാളവിദഗ്ധരും ഫോറന്‍സിക് വിഭാഗവും എത്തും.

#incident #husband #killed #wife #hanged #herself #family #dispute #resulted #murder

Next TV

Related Stories
 #gascylinderExpolsion | ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ജീവനക്കാരന് ദാരുണാന്ത്യം

Oct 30, 2024 12:54 PM

#gascylinderExpolsion | ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ജീവനക്കാരന് ദാരുണാന്ത്യം

അപകട സമയത്ത് കടയിൽ അബ്ദുൽ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. കടയുടെ അടുത്തുണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
#Nileswaramfirecrackerblast | നീലേശ്വരം അപകടം: പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

Oct 30, 2024 12:48 PM

#Nileswaramfirecrackerblast | നീലേശ്വരം അപകടം: പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

അനുമതിയും ലൈസന്‍സും ഇല്ലാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ അശ്രദ്ധമായി കൈകാര്യം ചെയ്താണ് വെടിക്കെട്ട് നടത്തിയതെന്ന് എഫ്ഐആറില്‍...

Read More >>
#Ganja | കോഴിക്കോട് നാദാപുരത്ത് കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ; പിടിയിലായത് വാഹന പരിശോധന ക്കിടെ

Oct 30, 2024 12:18 PM

#Ganja | കോഴിക്കോട് നാദാപുരത്ത് കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ; പിടിയിലായത് വാഹന പരിശോധന ക്കിടെ

നാദാപുരം കണ്ടോത്ത് താഴെ കുനി കെ.ടി.കെ.കുമാരനെയാണ് (68) നാദാപുരം പോലീസ് അറസ്റ്റ്...

Read More >>
#MelakMariyamChanath | ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ചരിത്രമൊരുക്കി കോഴിക്കോട് സ്വദേശി മേലക് മറിയം ചാനാത്ത്

Oct 30, 2024 11:41 AM

#MelakMariyamChanath | ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ചരിത്രമൊരുക്കി കോഴിക്കോട് സ്വദേശി മേലക് മറിയം ചാനാത്ത്

വ്യക്തികളുടെ കൈവരിച്ച നേട്ടങ്ങൾ, അവരവരുടെ പ്രാവീണ്യ മേഖലയിൽ ഉണ്ടാക്കിയ പുതിയ റെക്കോർഡുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരങ്ങൾ...

Read More >>
 #SexualAllegation | 'പണം വേണമെങ്കിൽ തൻ്റെ ഒപ്പം വരണം'; ലൈംഗികാരോപണ പരാതിയിൽ കരുനാഗപ്പള്ളി നഗരസഭാ ചെയർമാനെതിരെ കേസെടുത്ത് പൊലീസ്

Oct 30, 2024 11:30 AM

#SexualAllegation | 'പണം വേണമെങ്കിൽ തൻ്റെ ഒപ്പം വരണം'; ലൈംഗികാരോപണ പരാതിയിൽ കരുനാഗപ്പള്ളി നഗരസഭാ ചെയർമാനെതിരെ കേസെടുത്ത് പൊലീസ്

ആദ്യം സിപിഐഎം പ്രാദേശിക ഘടകങ്ങൾക്കും ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ല, ഇതോടെയാണ് സിറ്റി പോലീസ്...

Read More >>
#Trafficcontrol | കോഴിക്കോട് ബൈപ്പാസിൽ മലാപ്പറമ്പ് ജങ്ഷനിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു, വിശദാംശങ്ങള്‍ അറിയാം

Oct 30, 2024 11:16 AM

#Trafficcontrol | കോഴിക്കോട് ബൈപ്പാസിൽ മലാപ്പറമ്പ് ജങ്ഷനിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു, വിശദാംശങ്ങള്‍ അറിയാം

കണ്ണൂർ ഭാഗത്തു നിന്നു രാമനാട്ടുകര ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ വെങ്ങളം ജംങ്ഷനിൽ നിന്നു ബീച്ച് റോഡിൽ കയറി മുഖദാർ, പുഷ്‌പ ജംക്ഷൻ വഴി...

Read More >>
Top Stories