#neeleswaramfirecrackerblast | വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പൊലീസിന്, തെയ്യം നടക്കുന്നിടത്ത് മുൻകരുതലെടുക്കണം - രാജ്മോഹൻ ഉണ്ണിത്താൻ

#neeleswaramfirecrackerblast | വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പൊലീസിന്, തെയ്യം നടക്കുന്നിടത്ത് മുൻകരുതലെടുക്കണം - രാജ്മോഹൻ ഉണ്ണിത്താൻ
Oct 29, 2024 09:05 AM | By Susmitha Surendran

കാസർകോട് : (truevisionnews.com)  നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ പൊലീസ് വീഴ്ചയുണ്ടായെന്നാരോപിച്ച് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ.

വീഴ്ചയുടെ ആദ്യ ഉത്തരവാദിത്തം പൊലീസിനാണ്. പൊലീസ് നേരത്തെ സ്ഥലം പരിശോധിക്കേണ്ടതായിരുന്നു. ഇത്രയധികം ആളുകൾ കൂട്ടംകൂടി നിൽക്കുന്നിടത്ത് പൊലീസ് വേണ്ട രീതിയിൽ മുൻകരുതലെടുക്കണമായിരുന്നു.

അപകടകരമായ രീതിയിൽ സ്ഫോടക വസ്തുക്കളുണ്ടോ, അതെവിടെയാണ് സൂക്ഷിക്കുന്നതെന്നെല്ലാം പൊലീസ് ആദ്യം പരിശോധിക്കേണ്ടതുണ്ടായിരുന്നു.

തെയ്യം നടക്കുന്നിടത്ത് മുൻകരുതലെടുക്കണം. ഇത്തരം ഒരു അപകടം ആർത്തിക്കാൻ ഇനിയെങ്കിലും ഇടയാകരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ക്ഷണിച്ചു വരുത്തിയ അപകടമാണുണ്ടായതെന്നും പടക്കം കൈകാര്യം ചെയ്ത രീതിയിൽ അശ്രദ്ധയുണ്ടായെന്നും കാസർകോട്ടെ സിപിഎം നേതാവ് എംവി ബാലകൃഷ്ണനും പ്രതികരിച്ചു.

ഇത്തരം ഒരു അപകടം ഇനിയുണ്ടാകരുത്. അതിനാവശ്യമായ നടപടികൾ ഉണ്ടാകണം. പൊലീസ് കേസെടുത്തിട്ടുണ്ട്.

എന്താണ് സംഭവിച്ചതെന്ന് പൊലീസ് കണ്ടെത്തണം. വെടിക്കെട്ട് നടത്താൻ ആരാണ് അനുമതി നൽകിയത്. സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

#First #responsibility #fallout #lies #with #police #RajmohanUnnithan #neeleswaram #fire #cracker #blast

Next TV

Related Stories
വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി

Apr 21, 2025 11:22 AM

വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതർക്ക് സർക്കാർ സഹായം ലഭിച്ചു തുടങ്ങി

29 പേർക്ക് ഇന്നലെ രാത്രിയോടുകൂടിയാണ് 15 ലക്ഷം രൂപ അക്കൗണ്ടിൽ ലഭിച്ചത്....

Read More >>
കണ്ണൂരിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം; തലശ്ശേരി സ്വദേശിക്ക് ദാരുണാന്ത്യം

Apr 21, 2025 11:17 AM

കണ്ണൂരിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം; തലശ്ശേരി സ്വദേശിക്ക് ദാരുണാന്ത്യം

പഴയങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും എതിരേ വന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്....

Read More >>
കണ്ണൂരിൽ അ​ർ​ധ​രാ​ത്രി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വി​ദ്യാ​ർ​ഥി​നി​യെ മ​ർ​ദ്ദിച്ചു; പ്ര​തി​ക​ൾ റി​മാ​ഡി​ൽ

Apr 21, 2025 11:17 AM

കണ്ണൂരിൽ അ​ർ​ധ​രാ​ത്രി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വി​ദ്യാ​ർ​ഥി​നി​യെ മ​ർ​ദ്ദിച്ചു; പ്ര​തി​ക​ൾ റി​മാ​ഡി​ൽ

പ്ര​തി​ക​ളു​ടെ സ​ഹോ​ദ​രി സീ​ന​യു​ടെ വീ​ട്ടി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ലെ​ത്തി​യ സം​ഘം വീ​ട്ടി​ൽ...

Read More >>
നാദാപുരം ജാതിയേരിയിലെ കാർ ഉരസിയതിനെ ചൊല്ലിയുള്ള സംഘർഷം, പരിഹരിക്കാൻ ശ്രമിച്ച മുസ്‌ലിം ലീഗ്‌ നേതാവിനെ മർദ്ദിച്ചതായി പരാതി

Apr 21, 2025 11:12 AM

നാദാപുരം ജാതിയേരിയിലെ കാർ ഉരസിയതിനെ ചൊല്ലിയുള്ള സംഘർഷം, പരിഹരിക്കാൻ ശ്രമിച്ച മുസ്‌ലിം ലീഗ്‌ നേതാവിനെ മർദ്ദിച്ചതായി പരാതി

പുളിയാവ് ഭാഗത്തു നിന്ന് വരികയായിരുന്ന വിവാഹ പാർട്ടി സഞ്ചരിച്ച വാഹനവും എതിർ ദിശയിൽ നിന്ന് വരികയായിരുന്ന മറ്റൊരു വാഹനവും തമ്മിൽ ഉരസിയതാണ്...

Read More >>
കാക്കനാട് കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Apr 21, 2025 11:03 AM

കാക്കനാട് കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

രാത്രി ഒരു മണി വരെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും കുളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല....

Read More >>
Top Stories