#accident | ആക്‌സിലറേറ്റര്‍ പൊട്ടി; പിന്നോട്ടുരുണ്ട വാനിന് അടവെക്കുമ്പോള്‍ വണ്ടിക്കും ഭിത്തിക്കും ഇടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

#accident |  ആക്‌സിലറേറ്റര്‍ പൊട്ടി; പിന്നോട്ടുരുണ്ട വാനിന് അടവെക്കുമ്പോള്‍ വണ്ടിക്കും ഭിത്തിക്കും ഇടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം
Oct 28, 2024 10:19 PM | By Susmitha Surendran

കോവളം: (truevisionnews.com) ആക്‌സിലറേറ്റര്‍ പൊട്ടി പിന്നോട്ടുരുണ്ട വാനിനും ഭിത്തിക്കും ഇടയില്‍പ്പെട്ട് പരിക്കേറ്റ വാന്‍ ഡ്രൈവര്‍ മരിച്ചു. വള്ളക്കടവ് പുത്തന്‍പാലം ടി.സി. 35/46 ഷാഹിന മന്‍സിലില്‍ ഇര്‍ഷാദ്(45) ആണ് മരിച്ചത്.

ഞായറാഴ്ചയാണ് പിന്നോട്ടുരുണ്ട വാന്‍ അടവെച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നിനിടെ ഇര്‍ഷാദിന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് കോവളം ജങ്ഷന് എതിരെയുള്ള കമുകിന്‍കുഴി റോഡിലായിരുന്നു അപകടം. ഇതേ റോഡിന് സമീപത്ത് നടന്ന മരണാന്തര ചടങ്ങിലേക്ക് ആളുകളെ എത്തിക്കാനാണ് ഇര്‍ഷാദും സഹോദരന്‍ ഷംനാദും വാഹനങ്ങളുമായി എത്തിയത്.

ആളുകളെ ഇറക്കി ഇര്‍ഷാദ് വാനുമായി മടങ്ങുമ്പോള്‍ കമുകിന്‍കുഴി ഭാഗത്തുവെച്ച് ബ്രേക്ക് പൊട്ടി റോഡിലെ മതിലില്‍ തട്ടിനിന്നു. ഈ വാന്‍ വലിച്ചുകൊണ്ടുപോകുന്നതിന് ഇര്‍ഷാദ്, സഹോദരന്‍ ഷംനാദിനോട് വാനുമായി എത്താന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് കെട്ടിവലിക്കാന്‍ സ്ഥലത്തെത്തിച്ച വാന്‍ മുന്നോട്ട് എടുക്കുമ്പോള്‍ ആക്സിലറേറ്റര്‍ പൊട്ടി പിന്നോട്ടിറങ്ങി. വാനിനെ പിടിച്ചുനിര്‍ത്താന്‍ കല്ലുകൊണ്ടുളള അടവെക്കാന്‍ ശ്രമിക്കുമ്പോള്‍ ഇര്‍ഷാദ് ഭിത്തിയുടെയും വാനിന്റെയും ഇടയില്‍ കുടുങ്ങി.

ഭിത്തിയിലെ ജനാല പൊട്ടി ചില്ലുകള്‍ ശരീരത്തിന്റെ പിന്‍ഭാഗത്തും വയറിലും കാലിലും കുത്തിക്കയറിയായിരുന്നു പരിക്കേറ്റത്. തുടര്‍ന്ന് നാട്ടുകാരും കോവളം പോലീസും വിഴിഞ്ഞം അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് ആളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു.

ഭാര്യ: ഷാമില, മക്കള്‍: ഇമാമുദീന്‍, അലുഫുദീന്‍. വള്ളക്കടവ് വലിയപള്ളി ജുമാ മസ്ജിദില്‍ സംസ്‌ക്കാരം നടത്തി. കോവളം പോലീസ് കേസെടുത്തു.




#driver #van #died #after #accelerator #burst #he #crushed #between #reversing #van #wall.

Next TV

Related Stories
#traindeath | മലപ്പുറത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചനിലയിൽ

Oct 28, 2024 11:03 PM

#traindeath | മലപ്പുറത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചനിലയിൽ

ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം കാളികാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം...

Read More >>
#Hemacommittereport | ഹേമ കമ്മിറ്റി റിപ്പോർട്ട്​; 6 സം​ഭ​വ​ങ്ങ​ളി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ​ർ​ക്കാ​ർ, 10 കേ​സി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം തു​ട​ങ്ങി

Oct 28, 2024 10:35 PM

#Hemacommittereport | ഹേമ കമ്മിറ്റി റിപ്പോർട്ട്​; 6 സം​ഭ​വ​ങ്ങ​ളി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ​ർ​ക്കാ​ർ, 10 കേ​സി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം തു​ട​ങ്ങി

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ ന​ൽ​കി​യ ഹ​ര​ജി​ക​ളി​ലാ​ണ്​ സ​ർ​ക്കാ​റി​ന്‍റെ...

Read More >>
#MDMA | കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല; പിന്നാലെ വാഹനം ഉപേക്ഷിച്ച് ഇറങ്ങി ഓടിയ പ്രതിയെ പിടികൂടി പൊലീസ്

Oct 28, 2024 10:28 PM

#MDMA | കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല; പിന്നാലെ വാഹനം ഉപേക്ഷിച്ച് ഇറങ്ങി ഓടിയ പ്രതിയെ പിടികൂടി പൊലീസ്

കഴിഞ്ഞ വ‍ർഷം 20 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിയായിട്ടുണ്ട്...

Read More >>
#Naveenbabu | എ.ഡി.എമ്മി​ന്‍റെ മരണം; റവന്യൂ വകുപ്പ്​ അന്വേഷണത്തിന്മേൽ ആർക്കെതിരെയും നടപടിയില്ല

Oct 28, 2024 10:16 PM

#Naveenbabu | എ.ഡി.എമ്മി​ന്‍റെ മരണം; റവന്യൂ വകുപ്പ്​ അന്വേഷണത്തിന്മേൽ ആർക്കെതിരെയും നടപടിയില്ല

റി​പ്പോ​ർ​ട്ട്​ പ​ഠി​ച്ച്​ ശി​പാ​ർ​ശ​യ​ട​ക്കം മ​ന്ത്രി​ക്ക്​ കൈ​മാ​റി​യ ശേ​ഷം ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ തെ​ളി​വ്​...

Read More >>
#suicidecase | ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു; ചെമ്പകവല്ലിയുടെ മരണം ചികിത്സയിലിരിക്കെ

Oct 28, 2024 10:08 PM

#suicidecase | ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു; ചെമ്പകവല്ലിയുടെ മരണം ചികിത്സയിലിരിക്കെ

ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ അവസാന സന്ദേശത്തിൽ...

Read More >>
#inspections | കോഴിക്കോട് ചിക്കന്‍ സ്റ്റാളില്‍ ചത്ത കോഴികളെ വില്‍പ്പനയ്ക്ക് വെച്ച സംഭവം; നിരന്തരം മിന്നില്‍ പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Oct 28, 2024 10:03 PM

#inspections | കോഴിക്കോട് ചിക്കന്‍ സ്റ്റാളില്‍ ചത്ത കോഴികളെ വില്‍പ്പനയ്ക്ക് വെച്ച സംഭവം; നിരന്തരം മിന്നില്‍ പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സംസ്ഥാന പൊലീസ് മേധാവി, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എന്നിവരില്‍ നിന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും...

Read More >>
Top Stories