വിഴിഞ്ഞം (തിരുവനന്തപുരം): ( www.truevisionnews.com ) ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി റോഡരികിലെ ചന്തയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ വയോധികന് ചികിത്സയിലിരിക്കെ മരിച്ചു. മുല്ലുര്‍ വടക്കേപ്ലാവിള ഇടക്കണ്ടത്ത് പുത്തന്‍ വീട്ടില്‍ ഡി. ശ്രീധരന് നാടാര്‍(71)ആണ് മരിച്ചത്.
ഓട്ടോറിക്ഷ ഓടിച്ചിരുന്ന കഴക്കൂട്ടം സ്വദേശി പ്രകാശ്, ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഇയാളുടെ സഹോദരി, മുക്കോല സ്വദേശികളായ പ്രമീള, രാജമണി എന്നിവര്‍ക്ക് അപകടത്തില്‍ സാരമായ പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഒന്‍പതോടെ മുക്കോല ജങ്ഷനിലായിരുന്നു അപകടം.
ചപ്പാത്തിനടുത്തുളള ബന്ധുവീട്ടില്‍ പോയി കഴക്കൂട്ടത്തേക്ക് മടങ്ങുകയായിരുന്നു പ്രകാശും സഹോദരിയും.
മുക്കോല ജങ്ഷനിലെത്തിയപ്പോള്‍ പ്രകാശിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ഇതോടെ ഓട്ടോറിക്ഷ നിയന്ത്രണംതെറ്റി റോഡരികിലെ ചന്തയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഇതിനിടയില്‍പ്പെട്ടാണ് സാധനം വാങ്ങാനെത്തിയിരുന്ന ശ്രീധരന് നാടാര്‍ക്കും ഗുരുതര പരിക്കേറ്റത്.
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ ഒന്‍പതോടെ മരിച്ചു. വിഴിഞ്ഞം പോലീസ് കേസെടുത്തു. ഭാര്യ: തങ്കം, മക്കള്‍: ശ്രീജ, ശ്രീന, ശ്രീജി, ശ്രീജിത്ത്. മരുമക്കള്‍: എസ്. ബാബു, ഹിരണ്‍.
#auto #went #out #control #rushed #market #tragicend #elderly