കൊച്ചി: (truevisionnews.com)ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന 26 സംഭവങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി സർക്കാർ ഹൈകോടതിയിൽ.
10 കേസിൽ പ്രാഥമികാന്വേഷണം തുടങ്ങി. നാലു കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. ഇതെല്ലാമുൾപ്പെടെ 40 സംഭവങ്ങളിൽ പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തുന്നതായി സർക്കാറിനുവേണ്ടി അഡ്വക്കറ്റ് ജനറൽ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് നൽകിയ ഹരജികളിലാണ് സർക്കാറിന്റെ വിശദീകരണം.
ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്.
18 കേസിൽ പ്രതിസ്ഥാനത്തുള്ളവരുടെ പേരുവിവരങ്ങളില്ല. ഇരകളുടെ മൊഴികളും റിപ്പോർട്ടിലെ അനുബന്ധ വിവരങ്ങളും പരിഗണിച്ചാണ് അന്വേഷണം.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസുകളിലെ അന്വേഷണം പൂർത്തിയാക്കാൻ സമയം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
#Hema #Committee #Report #Government #registered #FIR #6 #incidents #10 #cases #preliminary #investigation #began