#StabbedCase | സഹോദരനെ വഴിയിൽ തടഞ്ഞു, ചോദിക്കാനെത്തിയ യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവം; നാല് പേര്‍ പിടിയില്‍

#StabbedCase | സഹോദരനെ വഴിയിൽ തടഞ്ഞു, ചോദിക്കാനെത്തിയ യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവം; നാല് പേര്‍ പിടിയില്‍
Oct 28, 2024 09:17 AM | By VIPIN P V

കൊല്ലം: (truevisionnews.com) വെളിച്ചിക്കാലയില്‍ സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ പിടിയില്‍.

വെളിച്ചിക്കാല സ്വദേശികളായ സദാം, ഷെഫീഖ്, അന്‍സാരി, നൂറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. കണ്ണനല്ലൂര്‍ വെളിച്ചിക്കാലയില്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ്(35) ആയിരുന്നു കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ നവാസിനെ പ്രതികള്‍ കുത്തുകയായിരുന്നു. വാക്ക് തര്‍ക്കം കയ്യാങ്കളിയിലേക്കും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.

നവാസിന്റെ സഹോദരന്‍ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരെ ഒരു സംഘം വഴിയില്‍ തടഞ്ഞുവെച്ച് അക്രമിച്ചിരുന്നു.

വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത് സംബന്ധിച്ച് രാത്രി തന്നെ കണ്ണനല്ലൂര്‍ പൊലീസില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു.

സഹോദരനെ ആക്രമിച്ചത് ചോദിക്കാനായാണ് നവാസ് എത്തിയത്. കഴുത്തിന് പിന്നില്‍ ആഴത്തില്‍ കുത്തേറ്റ നവാസ് തല്‍ക്ഷണം മരിച്ചു.

കണ്ണനല്ലൂര്‍ പൊലീസാണ് സംഭത്തില്‍ അന്വേഷണം നടത്തുന്നത്. കൊലപാതക ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

#incident #brother #stopped #road #young #man #who #stabbed #death #four #people #arrested

Next TV

Related Stories
#foodsafety | ഹെല്‍ത്ത് കാര്‍ഡില്ല, കാന്റീന് ലൈസന്‍സുമില്ല ! വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന ഹോട്ടലും കോളജ് ക്യാൻ്റീനും അടച്ചു പൂട്ടി

Oct 28, 2024 02:40 PM

#foodsafety | ഹെല്‍ത്ത് കാര്‍ഡില്ല, കാന്റീന് ലൈസന്‍സുമില്ല ! വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന ഹോട്ടലും കോളജ് ക്യാൻ്റീനും അടച്ചു പൂട്ടി

ഹോട്ടലുടമ പൈനാവ് ആക്കോത്ത് നാസറിന് അധികൃതര്‍ നോട്ടീസ് നല്‍കി. വൃത്തിഹീനമായ അടുക്കള, അമിതമായി കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം തുടങ്ങിയവ...

Read More >>
#PriyankaGandhi | 'രാജ്യത്ത് ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമം; ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നു' - പ്രിയങ്കാ ഗാന്ധി

Oct 28, 2024 02:35 PM

#PriyankaGandhi | 'രാജ്യത്ത് ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമം; ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നു' - പ്രിയങ്കാ ഗാന്ധി

മനുഷ്യൻ അത്യാഗ്രഹത്തോടെ പെരുമാറുന്നത് വയനാട്ടിൽ കണ്ടിട്ടില്ല. ഇവിടുത്തെയാളുകള്‍ ധൈര്യമുള്ളവരാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരാണ്....

Read More >>
#Worms  | ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി

Oct 28, 2024 02:35 PM

#Worms | ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി

സംഭവത്തില്‍ ആര്‍സിസിയിലെ കിച്ചന്‍ സ്റ്റാഫിനെ...

Read More >>
#CAshrafmurdercase | തലശ്ശേരിയിലെ സിപിഐഎം പ്രവർത്തകൻ അഷറഫ് വധം: നാല് ആർഎസ്എസ്സുകാർക്ക്  ജീവപര്യന്തം

Oct 28, 2024 02:09 PM

#CAshrafmurdercase | തലശ്ശേരിയിലെ സിപിഐഎം പ്രവർത്തകൻ അഷറഫ് വധം: നാല് ആർഎസ്എസ്സുകാർക്ക് ജീവപര്യന്തം

മത്സ്യവിൽപനക്കിടെ കാപ്പുമ്മൽ–-സുബേദാർ റോഡിൽ 2011 മെയ്‌ 19ന്‌ രാവിലെ 9.30നാണ്‌ അഷറഫിനെ പ്രതികൾ...

Read More >>
#Protest | എഡിഎം നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയ്‌ക്കെതിരെ പ്രതിഷേധം ശക്തം; കണ്ണൂരില്‍ റോഡ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍

Oct 28, 2024 01:54 PM

#Protest | എഡിഎം നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയ്‌ക്കെതിരെ പ്രതിഷേധം ശക്തം; കണ്ണൂരില്‍ റോഡ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍

നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയെ രക്ഷപ്പെടുത്താനുള്ള ഗവേഷണമാണ് സിപിഐഎം നടത്തുന്നതെന്ന് പ്രകാശ് ബാബു...

Read More >>
#UmarFaiziMukkam | ‘യോഗ്യത ഇല്ലാത്ത ചിലർ ഖാസിമാർ ആകാൻ ശ്രമിക്കുന്നു’; പാണക്കാട് സാദിഖ് അലി തങ്ങൾക്കെതിരെ ഉമർ ഫൈസി മുക്കം

Oct 28, 2024 01:00 PM

#UmarFaiziMukkam | ‘യോഗ്യത ഇല്ലാത്ത ചിലർ ഖാസിമാർ ആകാൻ ശ്രമിക്കുന്നു’; പാണക്കാട് സാദിഖ് അലി തങ്ങൾക്കെതിരെ ഉമർ ഫൈസി മുക്കം

സഹകരിച്ച് പോകുന്നതാണ് രാഷ്ട്രീയപാർട്ടികൾക്ക് നല്ലതെന്നും ഉമർ ഫൈസി...

Read More >>
Top Stories