#UmarFaiziMukkam | ‘യോഗ്യത ഇല്ലാത്ത ചിലർ ഖാസിമാർ ആകാൻ ശ്രമിക്കുന്നു’; പാണക്കാട് സാദിഖ് അലി തങ്ങൾക്കെതിരെ ഉമർ ഫൈസി മുക്കം

#UmarFaiziMukkam | ‘യോഗ്യത ഇല്ലാത്ത ചിലർ ഖാസിമാർ ആകാൻ ശ്രമിക്കുന്നു’; പാണക്കാട് സാദിഖ് അലി തങ്ങൾക്കെതിരെ ഉമർ ഫൈസി മുക്കം
Oct 28, 2024 01:00 PM | By VIPIN P V

കോഴിക്കോട് : (truevisionnews.com) പാണക്കാട് സാദിഖ് അലി തങ്ങൾക്കെതിരെ പരോക്ഷ വിമർശനവുമായി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. യോഗ്യത ഇല്ലാത്ത ചിലർ ഖാസിമാർ ആകാൻ ശ്രമിക്കുന്നു എന്നാണ് വിമർശനം.

പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ചിലത് തുറന്നു പറയുമെന്നും ഉമ്മർ ഫൈസി മുക്കം. സമസ്ത – മുസ്‌ലിം ലീഗ് ബന്ധം വീണ്ടും പൊട്ടിത്തെറിയിലേക്ക് പോകുന്നുവെന്ന സൂചന നൽകിയാണ്, ഉമർ ഫൈസി മുക്കത്തിൻ്റെ രൂക്ഷവിമർശനം.

ഇസ്ലാമിക നിയമങ്ങൾ പാലിക്കാതെ ചിലർ ഖാസിയാകാൻ ശ്രമിക്കുന്നു. സമസ്തയിലെ ചിലർ ഇതിന് പിന്തുണ നൽകുകയാണ്. രാഷ്ട്രീയത്തിൻ്റെ പേരിൽ ഖാസി ആകാൻ ശ്രമം നടക്കുന്നുവെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്ക് അലി തങ്ങൾക്ക് എതിരെ പരോക്ഷ വിമർശനമുയർന്നു.

പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജനങ്ങളോട് ചിലത് തുറന്നു പറയും. സിഐസി വിഷയത്തിൽ സമസ്ത പറഞ്ഞത് ലീഗ് അംഗീകരിച്ചില്ല. ലീഗ് കരുതി ഇരുന്നോളൂവെന്നും ഉമർ ഫൈസി മുക്കം മുന്നറിയിപ്പ് നൽകി.

സഹകരിച്ച് പോകുന്നതാണ് രാഷ്ട്രീയപാർട്ടികൾക്ക് നല്ലതെന്നും ഉമർ ഫൈസി മുക്കം.

മലപ്പുറം എടവണ്ണപ്പാറയിൽ സമസ്ത മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് മൗലീദ് കോൺഫറൻസിൽ സംസാരിക്കവെയാണ് ഉമ്മർ ഫൈസി മുക്കം അതിരൂക്ഷ വിമർശനമുന്നയിച്ചത്.

#Some #who #not #qualified #try #Qazis #UmarFaiziMukkam #PanakkadSadiqAli

Next TV

Related Stories
#foodsafety | ഹെല്‍ത്ത് കാര്‍ഡില്ല, കാന്റീന് ലൈസന്‍സുമില്ല ! വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന ഹോട്ടലും കോളജ് ക്യാൻ്റീനും അടച്ചു പൂട്ടി

Oct 28, 2024 02:40 PM

#foodsafety | ഹെല്‍ത്ത് കാര്‍ഡില്ല, കാന്റീന് ലൈസന്‍സുമില്ല ! വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന ഹോട്ടലും കോളജ് ക്യാൻ്റീനും അടച്ചു പൂട്ടി

ഹോട്ടലുടമ പൈനാവ് ആക്കോത്ത് നാസറിന് അധികൃതര്‍ നോട്ടീസ് നല്‍കി. വൃത്തിഹീനമായ അടുക്കള, അമിതമായി കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം തുടങ്ങിയവ...

Read More >>
#PriyankaGandhi | 'രാജ്യത്ത് ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമം; ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നു' - പ്രിയങ്കാ ഗാന്ധി

Oct 28, 2024 02:35 PM

#PriyankaGandhi | 'രാജ്യത്ത് ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമം; ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നു' - പ്രിയങ്കാ ഗാന്ധി

മനുഷ്യൻ അത്യാഗ്രഹത്തോടെ പെരുമാറുന്നത് വയനാട്ടിൽ കണ്ടിട്ടില്ല. ഇവിടുത്തെയാളുകള്‍ ധൈര്യമുള്ളവരാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരാണ്....

Read More >>
#Worms  | ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി

Oct 28, 2024 02:35 PM

#Worms | ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി

സംഭവത്തില്‍ ആര്‍സിസിയിലെ കിച്ചന്‍ സ്റ്റാഫിനെ...

Read More >>
#CAshrafmurdercase | തലശ്ശേരിയിലെ സിപിഐഎം പ്രവർത്തകൻ അഷറഫ് വധം: നാല് ആർഎസ്എസ്സുകാർക്ക്  ജീവപര്യന്തം

Oct 28, 2024 02:09 PM

#CAshrafmurdercase | തലശ്ശേരിയിലെ സിപിഐഎം പ്രവർത്തകൻ അഷറഫ് വധം: നാല് ആർഎസ്എസ്സുകാർക്ക് ജീവപര്യന്തം

മത്സ്യവിൽപനക്കിടെ കാപ്പുമ്മൽ–-സുബേദാർ റോഡിൽ 2011 മെയ്‌ 19ന്‌ രാവിലെ 9.30നാണ്‌ അഷറഫിനെ പ്രതികൾ...

Read More >>
#Protest | എഡിഎം നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയ്‌ക്കെതിരെ പ്രതിഷേധം ശക്തം; കണ്ണൂരില്‍ റോഡ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍

Oct 28, 2024 01:54 PM

#Protest | എഡിഎം നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയ്‌ക്കെതിരെ പ്രതിഷേധം ശക്തം; കണ്ണൂരില്‍ റോഡ് ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍

നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയെ രക്ഷപ്പെടുത്താനുള്ള ഗവേഷണമാണ് സിപിഐഎം നടത്തുന്നതെന്ന് പ്രകാശ് ബാബു...

Read More >>
#policecustody | വാഹനം ഇടിച്ചിട്ട ശേഷം പരിക്ക് പറ്റിയയാളെ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവം; രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ

Oct 28, 2024 12:54 PM

#policecustody | വാഹനം ഇടിച്ചിട്ട ശേഷം പരിക്ക് പറ്റിയയാളെ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവം; രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ

വെള്ളറട പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിലാണ് പ്രതികളെ...

Read More >>
Top Stories