#CourtVerdict | ക്രിസ്‌മസ് ദിനത്തിൽ നാടിനെ ഞെട്ടിച്ച കൊലപാതകം; തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ഇന്ന് ശിക്ഷാ വിധി

#CourtVerdict | ക്രിസ്‌മസ് ദിനത്തിൽ നാടിനെ ഞെട്ടിച്ച കൊലപാതകം; തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ഇന്ന് ശിക്ഷാ വിധി
Oct 28, 2024 08:37 AM | By VIPIN P V

പാലക്കാട്: (truevisionnews.com) നാടിനെ നടുക്കിയ തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ കോടതി വിധി ഇന്ന്. പാലക്കാട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.

കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി. അനീഷിന്റെ ഭാര്യാ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് കുമാർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി ഈ മാസം 25-ന് പ്രഖ്യാപിച്ചിരുന്നു.

പ്രതിഭാഗം ശിക്ഷയിൽ ഇളവ് തേടിയിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ പ്രതികൾ ആവർത്തിക്കാൻ സാഹചര്യമില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ പ്രതികൾക്ക് തൂക്കുകയർ നൽകണമെന്നമെന്നായിരുന്നു പ്രൊസിക്യൂഷൻ വാദിച്ചത്.

പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്ന് ഇരു പ്രതികളും കോടതിക്ക് മുൻപാകെ പറഞ്ഞു. സാമ്പത്തികമായി ഉയർന്നനിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് പ്രണയിച്ച് വിവാഹം ചെയ്തതിനാണ് വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും അനീഷിനെ കുത്തിക്കൊലപ്പെടുത്തുന്നത്.

അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം സുരേഷാണ് ഒന്നാംപ്രതി. ഹരിതയുടെ അച്ഛൻ പ്രഭുകുമാർ ആണ് രണ്ടാം പ്രതി.

ഡിസംബർ 25-ന് വൈകുന്നേരം പൊതുസ്ഥലത്തുവച്ചായിരുന്നു അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം നിരവധി തവണ പ്രതികൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു.

ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്നു അനീഷ്. സ്കൂൾ പഠനകാലം മുതൽ അനീഷും ഹരിതയും പ്രണയത്തിലായിരുന്നു.

#murder #shocked #nation #ChristmasDay #Sentencing #Thenkurissi #honor #killing #today

Next TV

Related Stories
#policecustody | വാഹനം ഇടിച്ചിട്ട ശേഷം പരിക്ക് പറ്റിയയാളെ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവം; രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ

Oct 28, 2024 12:54 PM

#policecustody | വാഹനം ഇടിച്ചിട്ട ശേഷം പരിക്ക് പറ്റിയയാളെ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവം; രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ

വെള്ളറട പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിലാണ് പ്രതികളെ...

Read More >>
#priyankagandhi | ആവേശ വരവേൽപ്പ്; പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടില്‍, ആദ്യ സമ്മേളനം മീനങ്ങാടിയിൽ

Oct 28, 2024 12:42 PM

#priyankagandhi | ആവേശ വരവേൽപ്പ്; പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടില്‍, ആദ്യ സമ്മേളനം മീനങ്ങാടിയിൽ

ഹെലികോപ്റ്റര്‍ മാര്‍ഗം നീലഗിരി കോളേജ് ഗ്രൗണ്ടില്‍ എത്തിയ പ്രിയങ്ക ഇന്നും നാളേയുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി...

Read More >>
#thenkurissihonourkillingcase | 'ശിക്ഷാവിധിയിൽ തൃപ്തിയില്ല, ഇവര് പുറത്തിറങ്ങിയാൽ എന്നേം എന്റെ വീട്ടുകാരേം കൊല്ലും'- അനീഷിന്റെ കുടുംബം

Oct 28, 2024 12:15 PM

#thenkurissihonourkillingcase | 'ശിക്ഷാവിധിയിൽ തൃപ്തിയില്ല, ഇവര് പുറത്തിറങ്ങിയാൽ എന്നേം എന്റെ വീട്ടുകാരേം കൊല്ലും'- അനീഷിന്റെ കുടുംബം

ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളൊന്നുംവിധിയിലില്ല. അപ്പീലിന് പോകുമെന്നും കുടുംബം...

Read More >>
#Humantrafficking | ഒടുവിൽ ആശ്വാസ തീരത്തെത്തി; കംബോഡിയയിൽ കുടുങ്ങിയ വടകര സ്വദേശികളായ യുവാക്കൾ നാട്ടിലെത്തി

Oct 28, 2024 12:01 PM

#Humantrafficking | ഒടുവിൽ ആശ്വാസ തീരത്തെത്തി; കംബോഡിയയിൽ കുടുങ്ങിയ വടകര സ്വദേശികളായ യുവാക്കൾ നാട്ടിലെത്തി

സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമാകേണ്ടി വരുമെന്ന് അറിഞ്ഞതോടെ ജോലി ചെയ്യാൻ വിസമ്മതിച്ച യുവാക്കൾക്ക് ശാരീരിക മാനസിക പീഡനങ്ങളും ഏൽക്കേണ്ടി...

Read More >>
#thamarasserychuram |   താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ നിയന്ത്രണം

Oct 28, 2024 11:45 AM

#thamarasserychuram | താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ നിയന്ത്രണം

റോഡിലെ കുഴി അടയ്ക്കുന്ന പ്രവൃത്തികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം...

Read More >>
#accident |  സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു

Oct 28, 2024 11:41 AM

#accident | സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു

കൊടേക്കനാലിൽ നിന്നും മടങ്ങി വരും വഴിയാണ് ബസ് അപകടത്തിൽ...

Read More >>
Top Stories