#accident | നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ വായുവിലേക്ക് ഉയർന്നു, പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഇടിച്ചുകയറി; അഭിഭാഷകരായ രണ്ട് സ്ത്രീകൾക്ക് പരിക്ക്

#accident | നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ വായുവിലേക്ക് ഉയർന്നു, പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഇടിച്ചുകയറി; അഭിഭാഷകരായ രണ്ട് സ്ത്രീകൾക്ക് പരിക്ക്
Oct 26, 2024 04:23 PM | By Athira V

തൃശ്ശൂർ: ( www.truevisionnews.com  ) ഇരിങ്ങാലക്കുട ഠാണാവില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ സൂപ്പര്‍മാര്‍ക്കറ്റിലേയ്ക്ക് ഇടിച്ച് കയറ്റി അപകടം. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിയോടെയാണ് അപകടം നടന്നത്.

ഠാണാവിലെ എംസിപി സൂപ്പര്‍ മാര്‍ക്കറ്റിലേയ്ക്കാണ് രണ്ട് യുവതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഇടിച്ച് കയറിയത്.

അഭിഭാഷകരായ പുല്ലൂര്‍ സ്വദേശി റോസ്, മറ്റത്തൂര്‍ സ്വദേശി ലിഷ എന്നിവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ആണ് അപകടത്തില്‍ പെട്ടത്.

ബസ് സ്റ്റാന്റ് ഭാഗത്ത് നിന്നും വന്നിരുന്ന ഇവര്‍ റോഡില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിംങ്ങ് ഏരിയയിലേയ്ക്ക് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ വായുവിലേക്ക് ഉയരുകയും പുറകിലിരുന്ന ലിഷ വീഴുകയുമായിരുന്നു.

തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ത്ത് സ്‌കൂട്ടര്‍ ഇടിച്ച് നില്‍ക്കുന്നതും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അപകടത്തില്‍ ചെറിയ പരിക്കുകളേറ്റ ഇരുവരെയും ഇരിങ്ങാലക്കുട മെറീനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

#scooter #flew #out #control #then #crashed #into #supermarket #Two #women #lawyers #injured

Next TV

Related Stories
പൊന്നിന്റെ പിടിവിട്ടു....! വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു...

Jul 23, 2025 11:28 AM

പൊന്നിന്റെ പിടിവിട്ടു....! വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു...

വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു...

Read More >>
ആഡംബര വാഹനങ്ങളിൽ ലഹരി വിൽപ്പന; കോഴിക്കോട് അത്തോളിയിൽ എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ

Jul 23, 2025 11:27 AM

ആഡംബര വാഹനങ്ങളിൽ ലഹരി വിൽപ്പന; കോഴിക്കോട് അത്തോളിയിൽ എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ

കോഴിക്കോട് അത്തോളിയിൽ എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ്...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

Jul 22, 2025 10:55 PM

തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

തദ്ദേശ തിരഞ്ഞെടുപ്പ് ,പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ...

Read More >>
Top Stories

//Truevisionall