#Adalat | 'കരുതലും കൈത്താങ്ങും'; കോഴിക്കോട് താലൂക്ക്തല അദാലത്തുകൾ നവംബർ 29 മുതൽ ഡിസംബർ അഞ്ച് വരെ

#Adalat | 'കരുതലും കൈത്താങ്ങും'; കോഴിക്കോട് താലൂക്ക്തല അദാലത്തുകൾ നവംബർ 29 മുതൽ ഡിസംബർ അഞ്ച് വരെ
Nov 27, 2024 07:51 PM | By VIPIN P V

കോഴിക്കോട് : (www.truevisionnews.com) പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ നടത്തുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തുകള്‍ കോഴിക്കോട് ജില്ലയില്‍ ഡിസംബര്‍ 9 മുതല്‍ നടക്കും.

ജില്ലയിലെ നാലു താലൂക്കുകളിലും ഓരോ ദിവസം വീതം നടക്കുന്ന അദാലത്തുകൾക്ക് മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവര്‍ നേതൃത്വം നൽകും.

കോഴിക്കോട് താലൂക്കില്‍ ഡിസംബര്‍ 9നും വടകരയിൽ 10 നും കൊയിലാണ്ടിയിൽ 12 നും താമരശ്ശേരിയിൽ 13 നുമാണ് അദാലത്തുകള്‍ നടക്കുക.

അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പൊതുജന പരാതികള്‍ ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലും നവംബർ 29 മുതൽ ഡിസംബര്‍ അഞ്ചുവരെ സ്വീകരിക്കും.

വ്യക്തികൾക്ക് നേരിട്ടും ഓണ്‍ലൈൻ വഴി പരാതികള്‍ നല്‍കാം. പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതിനായി താലൂക്ക് തലത്തില്‍ താലൂക്ക് അദാലത്ത് സെല്ലും, ലഭിക്കുന്ന പരാതികള്‍ പരിശോധിക്കാന്‍ വകുപ്പ് തലത്തില്‍ ജില്ലാ അദാലത്ത് സെല്ലും നടപടികള്‍ നിരക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാതല അദാലത്ത് മോണിറ്ററിങ് സെല്ലും പ്രവര്‍ത്തിക്കും.

പരാതി നൽകുന്നവർ അവരുടെ പേര്, വിലാസം, മൊബൈൽ നമ്പർ, താലൂക്ക്, ജില്ല എന്നീ വിവരങ്ങൾ നിർബന്ധമായും പരാതിയിൽ ഉൾപ്പെടുത്തേണ്ടതാണ്.

അദാലത്തിൽ പരിഗണിക്കുവാൻ നിശ്ചയിച്ചിട്ടുള്ള വിഷയങ്ങൾ സംബന്ധിച്ച പരാതികൾ മാത്രമേ സമർപ്പിക്കാവൂ. മറ്റ് വിഷയങ്ങൾ സംബന്ധിച്ച പരാതികൾ വകുപ്പ് മേധാവികൾ, വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മന്ത്രിമാർ എന്നിവർക്ക് നേരിട്ടോ cmo.kerala.gov.in വെബ് പോർട്ടലിലൂടെ മുഖ്യമന്ത്രിക്കോ സമർപ്പിക്കാവുന്നതാണ്.

അദാലത്തിലേക്ക് ലഭിക്കുന്ന അപേക്ഷകളിൽ ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ അദാലത്ത് ദിവസം മന്ത്രിമാർ തീരുമാനം കൈക്കൊള്ളും.

അദാലത്തുമായി ബന്ധപ്പെട്ട് ഓൺലൈൻ ആയി നടത്തിയ ആലോചനാ യോഗത്തിൽ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, സബ് കലക്ടർ ഹർഷിൽ ആർ മീണ, അസിസ്റ്റൻറ് കലക്ടർ ആയുഷ് ഗോയൽ, വടകര ആർഡിഒ ഷാമിൻ സെബാസ്റ്റ്യൻ, എഡിഎം എൻ എം മെഹറലി, ഡെപ്യൂട്ടി കലക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങൾ

ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിര്‍ത്തി നിര്‍ണ്ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കൈയേറ്റം, അതിര്‍ത്തി തർക്കങ്ങൾ, വഴി തടസ്സപ്പെടുത്തൽ), സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി), വയോജന സംരക്ഷണം,

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം

പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍ കാര്‍ഡ് (മുൻഗണനാ കാർഡുകൾ, മുൻഗണനേതര കാർഡുകൾ- ചികിത്സാ ആവശ്യങ്ങള്‍ക്ക്), കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍,

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍,

വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റൽ, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം.

അദാലത്തില്‍ പരിഗണിക്കാത്ത വിഷയങ്ങള്‍

നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, പദ്ധതി ശുപാർശകൾ, ലൈഫ് മിഷന്‍, ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി എസ് സി സംബന്ധമായ വിഷങ്ങള്‍, വായ്പ എഴുതിത്തള്ളല്‍, പൊലീസ് കേസുകള്‍, പട്ടയങ്ങള്‍, തരംമാറ്റം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായത്തിനായുള്ള അപേക്ഷകള്‍,

സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍ (ചികിത്സാ സഹായം ഉള്‍പ്പെടെയുളള), സർക്കാർ ജീവനക്കാര്യം, റവന്യു റിക്കവറി - വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും.

#caring #helping #Kozhikode #Taluktala #Adalats #November #December

Next TV

Related Stories
#Arrest | നേരമിരുട്ടിയാൽ, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതുങ്ങിയിരുന്ന് സ്ത്രീകളെ കടന്നു പിടിക്കും, വിരുതനെ പിടികൂടി പൊലീസ്

Nov 27, 2024 09:41 PM

#Arrest | നേരമിരുട്ടിയാൽ, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതുങ്ങിയിരുന്ന് സ്ത്രീകളെ കടന്നു പിടിക്കും, വിരുതനെ പിടികൂടി പൊലീസ്

വൈകുന്നേര സമയങ്ങളിൽ മഫ്തിയിൽ പൊലീസും നാട്ടുകാരും പലയിടങ്ങളിലായി ഒളിഞ്ഞിരുന്നും മറ്റും നടത്തിയ നിരീക്ഷണത്തിനു ഒടുവിലാണ് പ്രതിയെ പിടികൂടാൻ...

Read More >>
#kannurrobbery | കണ്ണൂർ കവർച്ച; വജ്രാഭരണങ്ങളില്‍ പലതും ഒരിക്കല്‍ പോലും അണിഞ്ഞിട്ടില്ല, ഞെട്ടല്‍മാറാതെ കോറല്‍ വീട്

Nov 27, 2024 09:41 PM

#kannurrobbery | കണ്ണൂർ കവർച്ച; വജ്രാഭരണങ്ങളില്‍ പലതും ഒരിക്കല്‍ പോലും അണിഞ്ഞിട്ടില്ല, ഞെട്ടല്‍മാറാതെ കോറല്‍ വീട്

നാടിനെ നടുക്കിയ കവർച്ചക്കേസിൽ ഫോൺകോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം...

Read More >>
#vsivankutty | 'പണമില്ല എന്ന കാരണത്താൽ ഒരു കുട്ടിയെപ്പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്' - വിദ്യാഭ്യാസമന്ത്രി

Nov 27, 2024 09:17 PM

#vsivankutty | 'പണമില്ല എന്ന കാരണത്താൽ ഒരു കുട്ടിയെപ്പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്' - വിദ്യാഭ്യാസമന്ത്രി

സ്കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അധ്യാപകരുടെയും പി.ടി.എ. അംഗങ്ങളുടെയും യാത്രാചെലവ് ബന്ധപ്പെട്ട പി.ടി.എ. കമ്മിറ്റികളോ സ്റ്റാഫ്...

Read More >>
#death | ഗ്രീൻ റൂമിൽ കുട്ടികളെ ഒരുക്കുന്നതിനിടെ ശാരീരികാസ്വസ്ഥത; മലപ്പുറം ജില്ല സ്കൂൾ കലോത്സവത്തിനിടെ മേക്കപ്പ് ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു

Nov 27, 2024 09:11 PM

#death | ഗ്രീൻ റൂമിൽ കുട്ടികളെ ഒരുക്കുന്നതിനിടെ ശാരീരികാസ്വസ്ഥത; മലപ്പുറം ജില്ല സ്കൂൾ കലോത്സവത്തിനിടെ മേക്കപ്പ് ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു

ഒരു കുട്ടിയുടേത് പൂർത്തിയാക്കി രണ്ടാമത്തെ കുട്ടിക്ക് മേക്കപ്പ് ഇട്ടുകൊടുക്കുന്നതിനിടെ ശാരീരികാസ്വസ്ഥത...

Read More >>
#Internationalfilmfestival | രാജ്യാന്തര ചലച്ചിത്രമേള; വിളംബര ടൂറിംഗ് ടാക്കീസിന് കയ്യൂരിൽ തുടക്കമായി

Nov 27, 2024 09:08 PM

#Internationalfilmfestival | രാജ്യാന്തര ചലച്ചിത്രമേള; വിളംബര ടൂറിംഗ് ടാക്കീസിന് കയ്യൂരിൽ തുടക്കമായി

സിനിമാ പ്രവർത്തകരായ പി പി കുഞ്ഞികൃഷ്ണൻ, അഡ്വ സി ഷുക്കൂർ, രാജേഷ് അഴീക്കോടൻ, ചിത്ര നായർ, രജീഷ് പൊതാവൂർ, ഷിബി കെ തോമസ് എന്നിവരെ...

Read More >>
#straydog | കണ്ണൂരിൽ പത്തോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു; അക്രമകാരിയായ നായ ചത്തനിലയിൽ

Nov 27, 2024 08:44 PM

#straydog | കണ്ണൂരിൽ പത്തോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു; അക്രമകാരിയായ നായ ചത്തനിലയിൽ

ഇത്തരത്തിൽ 10 പേരെ നായ കടിച്ചു. പരാക്രമമോ, പരക്കം പാച്ചിലോ കാണിക്കാത്ത നായ നടക്കുന്നതിനിടയിലാണ് പലരെയും...

Read More >>
Top Stories