അടൂർ: ( www.truevisionnews.com ) ഓടുന്ന ബസില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവര്‍ക്ക് നഴ്‌സിന്റെ അവസരോചിതമായ ഇടപെടലില്‍ ജീവന്‍ തിരിച്ചുകിട്ടി. അടൂരില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
അടൂര്‍ ജനറല്‍ ആശുപത്രിയിലെ നഴ്‌സിങ് ഓഫീസറായ അടൂര്‍ പഴകുളം പുലരിയില്‍ സൈന ബദറൂദ്ദീനാണ് അവസരോചിതമായി ഇടപെട്ടത്. സൈനയുടെ ഇടപെടലില്‍ ബസിലെ ഇരുപത്തിയഞ്ചോളം വരുന്ന യാത്രക്കാരുടെ ജീവന്‍ കൂടിയാണ് രക്ഷപ്പെട്ടത്.
ഹൃദയസ്തംഭനമുണ്ടായ സ്വകാര്യ ബസ് ഡ്രൈവർ കറ്റാനം സ്വദേശി ബിനു(48)-വിന്റെ ജീവനാണ് സൈന ബദറുദ്ദീന്റെ ഇടപെടലിൽ ജീവൻ തിരികെ ലഭിച്ചത്.
അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ഹൃദയവിഭാഗം ഡോക്ടർമാരുടെ പെട്ടെന്നുള്ള ഇടപെടൽകൂടി ആയതോടെ ബിനുവിന്റെ ഹൃദയം ഉഷാറായി.
ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായപ്പോൾത്തന്നെ ഒട്ടും ശങ്കിക്കാതെ ആശുപത്രിയിൽ എത്തിച്ചതും ശസ്ത്രക്രിയാ അനുമതിപത്രത്തിൽ ഒപ്പിട്ടതും ബസ്സിലെ യാത്രക്കാരികൂടിയായ സൈനയാണ്. സൈന പറഞ്ഞില്ലായിരുന്നെങ്കിൽ ഡ്രൈവർ ബസ് തുടർന്നും ഓടിച്ച് അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയായിരുന്നു.
സംഭവം ഇങ്ങനെ:-
നൈറ്റ് ഡ്യൂട്ടികഴിഞ്ഞ് അടൂരിൽ നിന്നും വീട്ടിലേയ്ക്ക് പോകാന്‍ വെള്ളിയാഴ്ച രാവിലെ ബസില്‍ കയറിയതായിരുന്നു സൈന. ബസില്‍ നിറയെ യാത്രക്കാര്‍. ഡ്രൈവര്‍ക്ക് പിന്നിലുള്ള സീറ്റിലായിരുന്നു സൈന ഇരുന്നത്.
ഈ സമയം തന്നെ ഡ്രൈവര്‍ ബിനുവിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി സൈനയ്ക്ക് തോന്നി. ബസിന്റെ വശത്തെ കണ്ണാടിയില്‍കൂടിയാണ് സൈന ഇതു കണ്ടത്.
എന്നിട്ടും ബിനു ബസ് ഓടിച്ചു. ഇതിനിടെ ബിനു കണ്ടക്ടറോട് പ്രശ്‌നം ശാരീരിക ബുദ്ധിമുട്ടുള്ളതായി അറിയിച്ചെങ്കിലും ബസ് നിര്‍ത്തിയില്ല.
അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ മുൻപിൽ എത്തിയപ്പോഴേക്കും അസ്വസ്ഥത കൂടി. ഇതോടെ സൈന ഇടപെട്ടു. “ചേട്ടാ.. ഇനി മുൻപോട്ടു പോകണ്ട, നിങ്ങൾ വളരെ ക്ഷീണിതനാണ്. നമുക്ക് ആശുപത്രിയിലേക്ക് പോകാം.”-എന്നു പറഞ്ഞു.
ബിനു അനുസരിച്ചു. ഉടനെ സൈനയും കണ്ടക്ടറും കൂടി ബിനുവിനെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാൽ ബന്ധുക്കൾ അനുമതിപത്രത്തിൽ ഒപ്പിടണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ബന്ധുക്കളെ ഫോണിൽ ലഭിക്കാഞ്ഞതിനാൽ സൈന തന്നെ ബന്ധുക്കൾ ഒപ്പിടേണ്ട രേഖകളിൽ ഒപ്പുവെച്ചു. ഇതോടെ മറ്റൊന്നും ചിന്തിക്കാതെ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി ഹൃദയത്തിലെ തടസ്സം നീക്കി.
#busdriver #suffered #heart #attack #while #driving #nurse #saves #his #life