#fasion | ഇഷ അംബാനിയുടെ സൂപ്പർ ലുക്ക്; വസ്ത്രത്തിന് മാത്രം ചെലവായത് ലക്ഷങ്ങൾ

#fasion  | ഇഷ അംബാനിയുടെ സൂപ്പർ ലുക്ക്; വസ്ത്രത്തിന് മാത്രം ചെലവായത് ലക്ഷങ്ങൾ
Oct 22, 2024 08:58 PM | By ADITHYA. NP

(www.truevisionnews.com)രാജ്യത്തെ ഏറ്റവും വലിയ ധനികനാണ് മുകേഷ് അംബാനി. റിലയൻസിന്റെ തലപ്പത്തുള്ളത് മുകേഷ് അംബാനി ആണെങ്കിലും മക്കളായ ഇഷ അംബാനിയെയും ആകാശ് അംബാനിയെയും അനന്ത് അംബാനിയെയും ഓരോ ചുമതലകൾ ഏൽപ്പിച്ച് വ്യവസായത്തിന്റെ പാതയിലേക്ക് മുജ്തകേഷ് അംബാനി കൊണ്ടുവന്നിട്ടുണ്ട്.

ആഡംബരത്തിന്റെ കാര്യത്തിലും അംബാനി കുടുംബം ഒട്ടും പിന്നിലല്ല. ലോകത്തിലെ ഏറ്റവും ചെലവേറിയ വസതികളിൽ ഒന്നായ ആന്റലിയയിൽ ആണ് അംബാനി കുടുംബം താമസിക്കുന്നത്.

ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഹാർപേഴ്‌സ് ബസാർ വുമൺ ഓഫ് ദി ഇയർ അവാർഡിനായി എത്തിയ ഇഷ അംബാനിയുടെ വസ്ത്രത്തിന്റെ വിലയാണ്.

പ്രമുഖ ഇറ്റാലിയൻ ഡിസൈനർ ലേബൽ ഷിയാപറെല്ലിയുടെ ശേഖരത്തിലുള്ള വസ്ത്രമാണ് ഇഷ ധരിച്ചത്. കറുപ്പും വെളുപ്പും ചേർന്ന വസ്ത്രത്തിൽ സ്വർണ നിറത്തിലുള്ള വലിയ ബട്ടണുകൾ ഉണ്ട്.

കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിൽ രണ്ട് വലിയ പോക്കറ്റുകളും ഉണ്ട്. ഗോൾഡൻ ചെയിൻ-ലിങ്ക്ഡ് സ്ട്രാപ്പുകളും മുൻവശത്തെ വലിയ ഗോൾഡൻ എസ് എംബ്ലം ബട്ടണുകളും വസ്ത്രത്തെ കൂടുതൽ മനോഹരമാക്കുന്നു.

ഷിയാപറെല്ലിയുടെ വെബ്‌സൈറ്റിൽ ഈ വസ്ത്രത്തിന്റെ വില നല്കയിട്ടുണ്ട്. 4500 യൂറോ ആണ് ടോപ്പിന്റെ മാത്രം വില. അതായത് 4.1 ലക്ഷം രൂപ. സ്‌കേർട്ടിന്റെ വില 5500 യൂറോ.

അതായത് ഏകദേശം 5,01,435 രൂപ. ഈ സൈറ്റിന്റെ മൊത്തം വില ഏകദേശം 9,11,700 രൂപ ആണ് വില.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഡയറക്ടർ ഇഷ ഹാർപേഴ്‌സ് ബസാർ വുമൺ ഓഫ് ദി ഇയർ അവാർഡ്‌സ് 2024-ൽ 'ഐക്കൺ ഓഫ് ദ ഇയർ' പുരസ്കാരം പ്രശസ്ത ഇന്റീരിയര്‍ ഡിസൈനറും സംരംഭകയുമായ ഗൗരി ഖാനിൽ നിന്നും ഏറ്റുവാങ്ങി.

മകൾ ആദിയയ്ക്കുംഅമ്മയുമായ നിത അംബാനിക്കും ഞാൻ ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് അവാർഡ് ഏറ്റുവാങ്ങി ഇഷ അംബാനി പറഞ്ഞു.

#IshaAmbani #Super #Look #clothes #alone #cost #lakhs

Next TV

Related Stories
ഒരു ഹെയർ കട്ടിന് ഒരു ലക്ഷം രൂപ..! ഇന്ത്യയിലെ ഏറ്റവും 'വിലപിടിപ്പുള്ള' ബാര്‍ബർ

Mar 25, 2025 07:54 PM

ഒരു ഹെയർ കട്ടിന് ഒരു ലക്ഷം രൂപ..! ഇന്ത്യയിലെ ഏറ്റവും 'വിലപിടിപ്പുള്ള' ബാര്‍ബർ

രണ്‍ബീര്‍ കപൂര്‍, ഹൃതിക് റോഷന്‍, എം എസ് ധോണി, വിരാട് കോഹിലി തുടങ്ങിയവര്‍ക്ക് ഹെയര്‍കട്ടുകള്‍ ചെയ്യുന്നത്...

Read More >>
അല്ല ന്താ ഇപ്പോ ഇത്..!  കോലി ധരിച്ചത് 2.25 കോടി വിലവരുന്ന വാച്ച്; ഈ തുകയ്ക്ക് മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങാമെന്ന് ആരാധകർ

Mar 22, 2025 12:55 PM

അല്ല ന്താ ഇപ്പോ ഇത്..! കോലി ധരിച്ചത് 2.25 കോടി വിലവരുന്ന വാച്ച്; ഈ തുകയ്ക്ക് മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങാമെന്ന് ആരാധകർ

വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ മോഡല്‍ വാച്ചുകള്‍ക്ക് കേടുപാടുകള്‍ പ്രതിരോധിക്കാനായി സഫയര്‍ ക്രിസ്റ്റസലും ട്രിപ്പിള്‍...

Read More >>
'ബീ യുവര്‍ ഓണ്‍ ഷുഗര്‍ ഡാഡി'; വിവാഹമോചനക്കേസിന് കോടതിയിലെത്തിയ ചാഹലിന്റെ ടീഷര്‍ട്ടും ചര്‍ച്ചാവിഷയം

Mar 21, 2025 02:20 PM

'ബീ യുവര്‍ ഓണ്‍ ഷുഗര്‍ ഡാഡി'; വിവാഹമോചനക്കേസിന് കോടതിയിലെത്തിയ ചാഹലിന്റെ ടീഷര്‍ട്ടും ചര്‍ച്ചാവിഷയം

ആ ടീഷര്‍ട്ടിലെ വാചകം ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. 'ബീ യുവര്‍ ഓണ്‍ ഷുഗര്‍ ഡാഡി' എന്നായിരുന്നു ചാഹലിന്റെ ടീഷര്‍ട്ടിലെ...

Read More >>
പങ്കാളിയെ പിന്തുണയ്ക്കാന്‍ റിഹാന എത്തിയത് സുതാര്യമായ പാവാട ധരിച്ച്

Mar 19, 2025 09:12 PM

പങ്കാളിയെ പിന്തുണയ്ക്കാന്‍ റിഹാന എത്തിയത് സുതാര്യമായ പാവാട ധരിച്ച്

നേരത്തേയും പലതവണ റിഹാന തന്റെ വസ്ത്രധാരണത്തിലൂടെ ഞെട്ടിച്ചിരുന്നു. 37-കാരിയായ റിഹാനയുടെ ദീര്‍ഘനാളായള്ള പങ്കാളിയാണ് 36-കാരനായ അസാപ്...

Read More >>
വല്ലാതെ തടി തോന്നിക്കുന്നുണ്ടല്ലേ ? സ്ലിം ലുക്ക് കിട്ടുവാന്‍ വസ്ത്രങ്ങള്‍ ഇങ്ങനെ ഒന്ന് ഉടുത്ത് നോക്കൂ...!

Mar 17, 2025 04:26 PM

വല്ലാതെ തടി തോന്നിക്കുന്നുണ്ടല്ലേ ? സ്ലിം ലുക്ക് കിട്ടുവാന്‍ വസ്ത്രങ്ങള്‍ ഇങ്ങനെ ഒന്ന് ഉടുത്ത് നോക്കൂ...!

ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുത്താല്‍ കുറച്ചും കൂടെ തടി ഉള്ളതായി...

Read More >>
Top Stories