#NaveenBabu | 'അന്വേഷണത്തിൽ വിശ്വാസമുണ്ട്, ഇടപെടേണ്ട സാഹചര്യം വന്നാൽ ഉറപ്പായും ഇടപെടും'; നവീൻ ബാബുവിന്‍റെ വീട്ടിലെത്തി ഗവർണർ

#NaveenBabu | 'അന്വേഷണത്തിൽ വിശ്വാസമുണ്ട്, ഇടപെടേണ്ട സാഹചര്യം വന്നാൽ ഉറപ്പായും ഇടപെടും'; നവീൻ ബാബുവിന്‍റെ വീട്ടിലെത്തി ഗവർണർ
Oct 22, 2024 02:27 PM | By VIPIN P V

പത്തനംതിട്ട : (truevisionnews.com) നവീന്‍ ബാബുവിന്റെ വീട്ടിലെത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നവീന്റെ കുടുംബവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരാനാണ് വന്നതെന്ന് സന്ദര്‍ശനത്തിന് ശേഷം ഗവര്‍ണര്‍ പ്രതികരിച്ചു.

അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് അതുകൊണ്ട് അക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അത് നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റു പ്രതികരണങ്ങള്‍ നടത്താനുള്ള സമയമല്ല ഇതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇന്ന് സ്പീക്കര്‍ എ എന്‍ ഷംസീറും നവീന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.

അതേസമയം, പിപി ദിവ്യയെ ആരാണ് സംരക്ഷിക്കുന്നത് എന്ന് തുറന്നു പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പൊലീസും പാര്‍ട്ടിയും സംരക്ഷിക്കുന്നില്ലെങ്കില്‍ പിന്നെയാരാണ് ദിവ്യയെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

എന്തുകൊണ്ട് ദിവ്യയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും ആരാണ് ഒളിവില്‍ പോകാന്‍ സഹായിച്ചത് എന്നതിനൊക്കെ മറുപടി വേണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

#Believes #investigation #certainly #intervene #situation #arises #Governor #NaveenBabu

Next TV

Related Stories
#StateSchoolSportsFestival | സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് 'തക്കുടു' ഭാഗ്യചിഹ്നം; മേള നവംബർ 4 മുതൽ 11 വരെ, രാത്രിയും പകലും മത്സരങ്ങൾ

Oct 22, 2024 05:47 PM

#StateSchoolSportsFestival | സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് 'തക്കുടു' ഭാഗ്യചിഹ്നം; മേള നവംബർ 4 മുതൽ 11 വരെ, രാത്രിയും പകലും മത്സരങ്ങൾ

‌കായിക മേളയ്ക്ക് ഒളിംപിക്‌സ് എന്ന പേരിനായി ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനെ സമീപിച്ചിരുന്നതായി മന്ത്രി വി ശിവൻകുട്ടി...

Read More >>
#heavyrain | സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്, ജാഗ്രത

Oct 22, 2024 05:30 PM

#heavyrain | സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്, ജാഗ്രത

പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ കരയില്‍ തൊടുന്ന ദന ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഒഡിഷ, പശ്ചിമ ബംഗാള്‍ തീരങ്ങളില്‍ തീവ്രമഴയാണ്...

Read More >>
#KCVenugopal | ‘പ്രിയങ്ക ലോക്‌സഭയില്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത’ - കെസി വേണുഗോപാല്‍

Oct 22, 2024 05:17 PM

#KCVenugopal | ‘പ്രിയങ്ക ലോക്‌സഭയില്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത’ - കെസി വേണുഗോപാല്‍

കല്‍പ്പറ്റ നഗരത്തില്‍ റോഡ് ഷോയോട് കൂടിയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം. ഹിമാചല്‍ പ്രദേശ്, തെലങ്കാന,കര്‍ണാടക മുഖ്യമന്ത്രിമാരും റോഡ് ഷോയുടെ...

Read More >>
#deadlizard | സാമ്പാറിൽ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്‍ജിനീയറിങ് കോളേജ് കാന്‍റീൻ അടപ്പിച്ചു

Oct 22, 2024 04:49 PM

#deadlizard | സാമ്പാറിൽ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്‍ജിനീയറിങ് കോളേജ് കാന്‍റീൻ അടപ്പിച്ചു

സമരത്തിനിടെ കോളേജ് കാന്‍റീൻ വിദ്യാര്‍ത്ഥികള്‍ പൂട്ടി. വിദ്യാർത്ഥികളുടെ സമരത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം കോളേജ് അവധി...

Read More >>
#naveenbabu | കഴുത്തിൽ കയർ മുറുകി മരണം; നവീൻ ബാബുവിന്റെ അവസാന സന്ദേശം ജൂനിയർ സൂപ്രണ്ട് പ്രേംരാജിന്

Oct 22, 2024 04:26 PM

#naveenbabu | കഴുത്തിൽ കയർ മുറുകി മരണം; നവീൻ ബാബുവിന്റെ അവസാന സന്ദേശം ജൂനിയർ സൂപ്രണ്ട് പ്രേംരാജിന്

മറ്റൊന്നും നവീൻ ബാബു സംസാരിച്ചില്ലെന്ന് പ്രേംരാജ് പൊലീസിനോട്...

Read More >>
Top Stories










Entertainment News