#leopardattack | ഇപ്പോ എങ്ങനെ ഇരിക്കണ്..; 'വാ മോനെ വാ....' പ്രകോപിപ്പിച്ച് വിളിച്ചുവരുത്തിയവരെ കടിച്ചുകീറി പുലി

#leopardattack | ഇപ്പോ എങ്ങനെ ഇരിക്കണ്..; 'വാ മോനെ വാ....' പ്രകോപിപ്പിച്ച് വിളിച്ചുവരുത്തിയവരെ കടിച്ചുകീറി പുലി
Oct 22, 2024 03:29 PM | By Athira V

( www.truevisionnews.com ) ബഹളമുണ്ടാക്കി പ്രകോപിപ്പിച്ച വിനോദസഞ്ചാരികളെ പുലി ആക്രമിച്ചു. മധ്യപ്രദേശിലെ ഷാഹ്‌ദോല്‍ ഫോറസ്റ്റ് ഡിവിഷനില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

നദിയുടെ സമീപം കാഴ്ച കാണാനെത്തിയ മൂന്നംഗസംഘം കുറ്റിക്കാടുകള്‍ക്കിടയില്‍ പതുങ്ങിയിരിക്കുകയായിരുന്ന പുലിയെ ബഹളമുണ്ടാക്കി പ്രകോപിപ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പുലി ആക്രമിച്ചത്. പരിക്കേറ്റ മൂന്നുപേരെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹികമാധ്യങ്ങളില്‍ വൈറലായിട്ടുണ്ട്. വിനോദയാത്രസംഘത്തിലെ ഒരാള്‍ തന്നെയാണ് ഈ വീഡിയോ പകര്‍ത്തിയത്.

കുറ്റിക്കാട്ടില്‍ പതുങ്ങിയിരിക്കുകയായിരുന്ന പുലിയെ കണ്ടതോടെ ആജാ ആജാ(വാ വാ) എന്ന് പറഞ്ഞ് ഇവര്‍ ബഹളംവെയ്ക്കുകയും വീഡിയോ പകര്‍ത്തുകയുമായിരുന്നു.

എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തമാശ അവസാനിച്ചു. അതുവരെ പതുങ്ങിയിരുന്ന പുലി വിനോദസഞ്ചാരികള്‍ക്ക് നേരേ പാഞ്ഞടുത്തു. ഇതോടെ ഇവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരാളെ പുലി കടിക്കുകയും വലിച്ചിഴക്കുകയുമായിരുന്നു. തൊട്ടുപിന്നാലെ പുലി കാട്ടിലേക്ക് ഓടിമറയുകയുംചെയ്തു.

ഒരു എ.എസ്.ഐ. ഉള്‍പ്പെടെയുള്ളവരാണ് വിനോദയാത്രസംഘത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിലുണ്ടായിരുന്ന ഒരു യുവതിയെയാണ് പുലി കടിക്കുകയും വലിച്ചിഴക്കുകയുംചെയ്തത്. പരിക്കേറ്റ മൂവരും നിലവില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്.






#madhyapradesh #shahdol #leopard #attack

Next TV

Related Stories
#suicide |  മൊബൈൽ ഫോൺ വാങ്ങാൻ സമ്മതിച്ചില്ല! അഞ്ചാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു

Oct 22, 2024 03:06 PM

#suicide | മൊബൈൽ ഫോൺ വാങ്ങാൻ സമ്മതിച്ചില്ല! അഞ്ചാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു

കുട്ടി കോണിപ്പടിയിൽ തെന്നി വീണുവെന്നും ആ വീഴ്ചയിൽ കഴുത്തിൽ തുണി കുരുങ്ങിയാണ് മരിച്ചതെന്നുമാണ് വീട്ടുകാർ പൊലീസിനോട്...

Read More >>
#bombthreat |  ദേ പിന്നേം...; വിമാനങ്ങള്‍ക്ക് പിന്നാലെ സിആർപിഎഫ് സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി; സന്ദേശം എത്തിയത് ഇമെയിലിലൂടെ

Oct 22, 2024 02:42 PM

#bombthreat | ദേ പിന്നേം...; വിമാനങ്ങള്‍ക്ക് പിന്നാലെ സിആർപിഎഫ് സ്കൂളുകൾക്കും വ്യാജ ബോംബ് ഭീഷണി; സന്ദേശം എത്തിയത് ഇമെയിലിലൂടെ

ഞായറാഴ്ച സ്ഫോടനം നടന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട നാല് പേർക്കായി തെരച്ചിൽ...

Read More >>
#PoliceCase | അടിമുടി ദുരൂഹത; അമ്മയുടെ മൃതദേഹം മൂന്ന് മാസമായി വീട്ടിൽ സൂക്ഷിച്ച് യുവാവ്

Oct 22, 2024 01:03 PM

#PoliceCase | അടിമുടി ദുരൂഹത; അമ്മയുടെ മൃതദേഹം മൂന്ന് മാസമായി വീട്ടിൽ സൂക്ഷിച്ച് യുവാവ്

സംഭവവുമായി ബന്ധപ്പെട്ട് വയോധികയുടെ ബന്ധുക്കളിൽ ചിലരെയും പൊലീസ്‌ ചോദ്യം...

Read More >>
#siddique | വീണ്ടും ആശ്വാസം; സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും, മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും

Oct 22, 2024 12:43 PM

#siddique | വീണ്ടും ആശ്വാസം; സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും, മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും

കേസിൽ നേരത്തേ ജഡ്ജിമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് സിദ്ദീഖിന് താൽക്കാലിക ജാമ്യം...

Read More >>
#accident | കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം;  മൂന്ന് മരണം, രണ്ട് പേർക്ക് പരിക്ക്

Oct 22, 2024 11:04 AM

#accident | കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം, രണ്ട് പേർക്ക് പരിക്ക്

വരാണസിയിൽ നിന്നും ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അഞ്ച് പേരാണ്...

Read More >>
#Gascylinder | അതിദാരുണം: വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് മരണം, എട്ട് പേർക്ക് പരിക്ക്

Oct 22, 2024 10:51 AM

#Gascylinder | അതിദാരുണം: വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് മരണം, എട്ട് പേർക്ക് പരിക്ക്

ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ബുലന്ദ്ഷഹർ കളക്ടർ ചന്ദ്രപ്രകാശ് സിംഗ് പറഞ്ഞു. ചിലർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്....

Read More >>
Top Stories










Entertainment News