#heavyrain | സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്, ജാഗ്രത

#heavyrain | സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്, ജാഗ്രത
Oct 22, 2024 05:30 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്.

ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം നാളെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. തുടര്‍ന്ന് വ്യാഴാഴ്ചയോടെ ഒഡിഷ -പശ്ചിമ ബംഗാള്‍ തീരത്തിന് സമീപം എത്തിച്ചേരാനും സാധ്യതയുണ്ട്.

പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ കരയില്‍ തൊടുന്ന ദന ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഒഡിഷ, പശ്ചിമ ബംഗാള്‍ തീരങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്.

ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രമായതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

#Chance #heavyrain #state #today #tomorrow #Warning #vigilance #five #districts

Next TV

Related Stories
#Arrest | കോഴിക്കോട് കുട്ടികൾക്ക് ലഹരി വിൽപ്പന നടത്തുന്നത് ചോദ്യം ചെയ്‌തയാളെ കുത്തിയ സംഭവം; രണ്ട് യുവാക്കൾ പിടിയിൽ

Oct 22, 2024 08:33 PM

#Arrest | കോഴിക്കോട് കുട്ടികൾക്ക് ലഹരി വിൽപ്പന നടത്തുന്നത് ചോദ്യം ചെയ്‌തയാളെ കുത്തിയ സംഭവം; രണ്ട് യുവാക്കൾ പിടിയിൽ

പ്രതികൾക്കെതിരെ നടക്കാവ് എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും വിതരണം ചെയ്‌തതിനും കേസ്...

Read More >>
#arrest | എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

Oct 22, 2024 08:25 PM

#arrest | എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

ചടയമംഗലം ​എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷ് എ.കെയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)...

Read More >>
#KSRTCdriverissue | മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനും ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോർട്ട്

Oct 22, 2024 08:16 PM

#KSRTCdriverissue | മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനും ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോർട്ട്

ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള തെളിവുകളില്ലെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച അന്വേഷണപുരോഗതി റിപ്പോർട്ടിൽ...

Read More >>
#VDSatheesan | പ്രിയങ്ക ഗാന്ധി ലോക്സഭയിലെത്തുന്നത് മതേതര-ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തും -വി.ഡി. സതീശൻ

Oct 22, 2024 07:53 PM

#VDSatheesan | പ്രിയങ്ക ഗാന്ധി ലോക്സഭയിലെത്തുന്നത് മതേതര-ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തും -വി.ഡി. സതീശൻ

രാഹുൽ ഗാന്ധിയെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ലോക്സഭയിൽ എത്തിച്ച വയനാട്, അതിലും വലിയ ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധിയെ തിരഞ്ഞെടുക്കുമെന്ന് ഞങ്ങൾക്ക്...

Read More >>
#PVAnwar |  'എംവി ഗോവിന്ദന് ആദ്യം ക്ലാസ് എടുക്കണം'; 'കോടാലി' വിമർശനത്തിന് മറുപടിയുമായി പിവി അൻവര്‍

Oct 22, 2024 07:24 PM

#PVAnwar | 'എംവി ഗോവിന്ദന് ആദ്യം ക്ലാസ് എടുക്കണം'; 'കോടാലി' വിമർശനത്തിന് മറുപടിയുമായി പിവി അൻവര്‍

കോടാലി എന്താണെന്ന് അറിയാത്തവരുടെ മുമ്പിലാണ് കോടാലി കഥ പറയുന്നതെന്നും പിവി അൻവര്‍...

Read More >>
Top Stories

Entertainment News