#RahulGandhi | വയനാടിലെ ജനങ്ങൾക്ക് പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ല - രാഹുൽ ​ഗാന്ധി

#RahulGandhi | വയനാടിലെ ജനങ്ങൾക്ക് പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ല - രാഹുൽ ​ഗാന്ധി
Oct 22, 2024 02:21 PM | By VIPIN P V

കൽപ്പറ്റ: (truevisionnews.com) വയനാടിലെ ജനങ്ങൾക്ക് പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ലെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

വയനാട്ടിലെ ജനങ്ങൾക്ക് തന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്നും അവർക്ക് തന്റെ സഹോദരിയേക്കാൾ മികച്ച മറ്റൊരു നേതാവിനെ നിർദ്ദേശിക്കാനില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

വയനാടിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ശക്തമായി പൊരുതാനും പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നും രാഹുൽ ​ഗാന്ധി കുറിച്ചു.

വയനാട് ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് കോൺ​ഗ്രസ്. രാഹുൽ ​ഗാന്ധി, സോണിയ ​ഗാന്ധി, മല്ലികാർജുൻ ഖാർ​ഗെ എന്നിവരും വയനാട്ടിലെത്തുന്നുണ്ട്.

റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമർപ്പണം. രാവിലെ 11ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ നേതാക്കൾ എല്ലാം അണിനിരക്കും.

മണ്ഡലം രൂപീകൃതമായ ശേഷം കോൺ​ഗ്രസിനൊപ്പമാണ് വയനാട്. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തിൽ രാഹുൽ ​ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിക്കാനാണ് കോൺ​ഗ്രസിന്റെ ശ്രമം.

എട്ടര വർഷത്തിന് ശേഷമാണ് സോണിയ ​ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാ​ഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും

#people #Wayanad #cannot #suggest #better #leader #Priyanka #RahulGandhi

Next TV

Related Stories
#StateSchoolSportsFestival | സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് 'തക്കുടു' ഭാഗ്യചിഹ്നം; മേള നവംബർ 4 മുതൽ 11 വരെ, രാത്രിയും പകലും മത്സരങ്ങൾ

Oct 22, 2024 05:47 PM

#StateSchoolSportsFestival | സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് 'തക്കുടു' ഭാഗ്യചിഹ്നം; മേള നവംബർ 4 മുതൽ 11 വരെ, രാത്രിയും പകലും മത്സരങ്ങൾ

‌കായിക മേളയ്ക്ക് ഒളിംപിക്‌സ് എന്ന പേരിനായി ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനെ സമീപിച്ചിരുന്നതായി മന്ത്രി വി ശിവൻകുട്ടി...

Read More >>
#heavyrain | സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്, ജാഗ്രത

Oct 22, 2024 05:30 PM

#heavyrain | സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്, ജാഗ്രത

പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ കരയില്‍ തൊടുന്ന ദന ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഒഡിഷ, പശ്ചിമ ബംഗാള്‍ തീരങ്ങളില്‍ തീവ്രമഴയാണ്...

Read More >>
#KCVenugopal | ‘പ്രിയങ്ക ലോക്‌സഭയില്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത’ - കെസി വേണുഗോപാല്‍

Oct 22, 2024 05:17 PM

#KCVenugopal | ‘പ്രിയങ്ക ലോക്‌സഭയില്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത’ - കെസി വേണുഗോപാല്‍

കല്‍പ്പറ്റ നഗരത്തില്‍ റോഡ് ഷോയോട് കൂടിയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം. ഹിമാചല്‍ പ്രദേശ്, തെലങ്കാന,കര്‍ണാടക മുഖ്യമന്ത്രിമാരും റോഡ് ഷോയുടെ...

Read More >>
#deadlizard | സാമ്പാറിൽ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്‍ജിനീയറിങ് കോളേജ് കാന്‍റീൻ അടപ്പിച്ചു

Oct 22, 2024 04:49 PM

#deadlizard | സാമ്പാറിൽ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്‍ജിനീയറിങ് കോളേജ് കാന്‍റീൻ അടപ്പിച്ചു

സമരത്തിനിടെ കോളേജ് കാന്‍റീൻ വിദ്യാര്‍ത്ഥികള്‍ പൂട്ടി. വിദ്യാർത്ഥികളുടെ സമരത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം കോളേജ് അവധി...

Read More >>
#naveenbabu | കഴുത്തിൽ കയർ മുറുകി മരണം; നവീൻ ബാബുവിന്റെ അവസാന സന്ദേശം ജൂനിയർ സൂപ്രണ്ട് പ്രേംരാജിന്

Oct 22, 2024 04:26 PM

#naveenbabu | കഴുത്തിൽ കയർ മുറുകി മരണം; നവീൻ ബാബുവിന്റെ അവസാന സന്ദേശം ജൂനിയർ സൂപ്രണ്ട് പ്രേംരാജിന്

മറ്റൊന്നും നവീൻ ബാബു സംസാരിച്ചില്ലെന്ന് പ്രേംരാജ് പൊലീസിനോട്...

Read More >>
Top Stories

Entertainment News