#Accident | ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

#Accident |  ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്
Oct 22, 2024 01:35 PM | By VIPIN P V

കൊച്ചി: (truevisionnews.com) ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കൊച്ചി മാടവന ജംക്‌ഷനു സമീപമുണ്ടായ അപകടത്തിൽ പള്ളുരുത്തി സ്വദേശി സനില ദയാൽ (40) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ സുജ സുബീഷ് (40), ഷൈനോദ് (50) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ 9 മണിയോടെയാണ് അപകടം. അരൂർ ഭാഗത്തു നിന്നു സുജയെ പിന്നിലിരുത്തി സനില ഓടിച്ചിരുന്ന സ്കൂട്ടറിന്റെ കണ്ണാടിയിൽ അതേ ദിശയിൽ നിന്നുവന്ന ബൈക്ക് തട്ടി. ഈ ബൈക്ക് നിർത്താതെ പോയി.

ഇതോടെ നിയന്ത്രണം നഷ്ടമായ സനിലയും സുജയും സ്കൂട്ടറുമായി മീഡിയനു മുകളിലൂടെ റോഡിന്റെ മറുവശത്തേക്ക് വീണു. ഈ സമയത്ത് എതിരെ വരികയായിരുന്ന ഷൈനോദിന്റെ ബൈക്ക് ഇവരുടെ സ്കൂട്ടറുമായി കൂട്ടിയിടിച്ചു.

തെറിച്ചു പോയ ഷൈനോദിന്റെ ബൈക്ക് പൂർണമായി കത്തി നശിക്കുകയും ചെയ്തു. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ സനില മരിച്ചു.

തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.

#young #woman #met #tragicend #collision #between #bike #scooter #Two #people #injured

Next TV

Related Stories
#heavyrain | സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്, ജാഗ്രത

Oct 22, 2024 05:30 PM

#heavyrain | സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്, ജാഗ്രത

പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ കരയില്‍ തൊടുന്ന ദന ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഒഡിഷ, പശ്ചിമ ബംഗാള്‍ തീരങ്ങളില്‍ തീവ്രമഴയാണ്...

Read More >>
#KCVenugopal | ‘പ്രിയങ്ക ലോക്‌സഭയില്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത’ - കെസി വേണുഗോപാല്‍

Oct 22, 2024 05:17 PM

#KCVenugopal | ‘പ്രിയങ്ക ലോക്‌സഭയില്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത’ - കെസി വേണുഗോപാല്‍

കല്‍പ്പറ്റ നഗരത്തില്‍ റോഡ് ഷോയോട് കൂടിയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം. ഹിമാചല്‍ പ്രദേശ്, തെലങ്കാന,കര്‍ണാടക മുഖ്യമന്ത്രിമാരും റോഡ് ഷോയുടെ...

Read More >>
#deadlizard | സാമ്പാറിൽ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്‍ജിനീയറിങ് കോളേജ് കാന്‍റീൻ അടപ്പിച്ചു

Oct 22, 2024 04:49 PM

#deadlizard | സാമ്പാറിൽ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്‍ജിനീയറിങ് കോളേജ് കാന്‍റീൻ അടപ്പിച്ചു

സമരത്തിനിടെ കോളേജ് കാന്‍റീൻ വിദ്യാര്‍ത്ഥികള്‍ പൂട്ടി. വിദ്യാർത്ഥികളുടെ സമരത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം കോളേജ് അവധി...

Read More >>
#naveenbabu | കഴുത്തിൽ കയർ മുറുകി മരണം; നവീൻ ബാബുവിന്റെ അവസാന സന്ദേശം ജൂനിയർ സൂപ്രണ്ട് പ്രേംരാജിന്

Oct 22, 2024 04:26 PM

#naveenbabu | കഴുത്തിൽ കയർ മുറുകി മരണം; നവീൻ ബാബുവിന്റെ അവസാന സന്ദേശം ജൂനിയർ സൂപ്രണ്ട് പ്രേംരാജിന്

മറ്റൊന്നും നവീൻ ബാബു സംസാരിച്ചില്ലെന്ന് പ്രേംരാജ് പൊലീസിനോട്...

Read More >>
#Thief  | ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തി, സിസിടിവി കണ്ടതോടെ ഭക്തനായി, കുളിച്ച് തൊഴുത് മടക്കം

Oct 22, 2024 03:57 PM

#Thief | ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തി, സിസിടിവി കണ്ടതോടെ ഭക്തനായി, കുളിച്ച് തൊഴുത് മടക്കം

ക്ഷേത്ര ഭാരവാഹികള്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊഴിയൂര്‍ പോലീസിന് പരാതി നല്‍കി. അന്വേഷണം...

Read More >>
Top Stories










Entertainment News