#Arrest | ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് നിരവധി തവണയായി പീഡിപ്പിച്ചു; 26-കാരൻ അറസ്റ്റിൽ

#Arrest | ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് നിരവധി തവണയായി പീഡിപ്പിച്ചു; 26-കാരൻ അറസ്റ്റിൽ
Oct 22, 2024 01:08 PM | By VIPIN P V

തിരുവനന്തപുരം : (truevisionnews.com) ഇൻസ്റ്റാഗ്രാം വഴി യുവതിയെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ആറ്റിങ്ങലിൽ 26 വയസുകാരൻ അറസ്റ്റിലായി.

യുവതിയുമായി സൗഹൃദം നടിച്ച് അടുപ്പമുണ്ടാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ആറ്റിങ്ങൽ പാലസ് റോഡ് മങ്കാട്ടുമൂല ദേവി ക്ഷേത്രത്തിനു സമീപം അനിൽ അംബരം വീട്ടിൽ നന്ദു എന്നു വിളിക്കുന്ന അദ്വൈത്(26) ആണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്.

ആറ്റിങ്ങൽ സ്വദേശിനിയായ യുവതിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. ആറ്റിങ്ങൽ പോലീസിന് ലഭിച്ച പരാതി പ്രകാരം അന്വേഷണം നടത്തിവരികയായിരുന്നു.

ഇതിനിടെ യുവാവ് ഒളിവിൽ പോയി. എന്നാൽ ഇയാൾ ആറ്റിങ്ങൽ മങ്കാട്ടുമൂല എന്ന സ്ഥലത്തുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെ എത്തുകയായിരുന്നു.

ആറ്റിങ്ങൽ ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഗോപകുമാർ. ജി, സബ് ഇൻസ്പെക്ടർമാരായ സജിത്, ജിഷ്ണു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശരത് കുമാർ, നിധിൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

#youngwoman #whom #met #through #Instagram #molested #several #times #pretending #friend #yearold #man #arrested

Next TV

Related Stories
#stabbed |  വാക്കുത‍ർക്കത്തിനിടെ കത്തിക്കുത്ത്; യുവാവിന് ഗുരുതര പരിക്ക്

Oct 22, 2024 04:49 PM

#stabbed | വാക്കുത‍ർക്കത്തിനിടെ കത്തിക്കുത്ത്; യുവാവിന് ഗുരുതര പരിക്ക്

ചേളാരി പടിക്കൽ സ്വദേശിയാണ് ആക്രമണത്തിന്...

Read More >>
#naveenbabu | കഴുത്തിൽ കയർ മുറുകി മരണം; നവീൻ ബാബുവിന്റെ അവസാന സന്ദേശം ജൂനിയർ സൂപ്രണ്ട് പ്രേംരാജിന്

Oct 22, 2024 04:26 PM

#naveenbabu | കഴുത്തിൽ കയർ മുറുകി മരണം; നവീൻ ബാബുവിന്റെ അവസാന സന്ദേശം ജൂനിയർ സൂപ്രണ്ട് പ്രേംരാജിന്

മറ്റൊന്നും നവീൻ ബാബു സംസാരിച്ചില്ലെന്ന് പ്രേംരാജ് പൊലീസിനോട്...

Read More >>
#Thief  | ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തി, സിസിടിവി കണ്ടതോടെ ഭക്തനായി, കുളിച്ച് തൊഴുത് മടക്കം

Oct 22, 2024 03:57 PM

#Thief | ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തി, സിസിടിവി കണ്ടതോടെ ഭക്തനായി, കുളിച്ച് തൊഴുത് മടക്കം

ക്ഷേത്ര ഭാരവാഹികള്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊഴിയൂര്‍ പോലീസിന് പരാതി നല്‍കി. അന്വേഷണം...

Read More >>
#KSRTCDriverissue | മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

Oct 22, 2024 03:25 PM

#KSRTCDriverissue | മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

യദുവിന്റെ ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളും സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കോടതിയിൽ...

Read More >>
#PoliceCase | 'സംഘടനയിൽ ഭാവി ഉണ്ടാകാൻ വഴങ്ങണം'; സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ മൊഴി പുറത്ത്

Oct 22, 2024 02:46 PM

#PoliceCase | 'സംഘടനയിൽ ഭാവി ഉണ്ടാകാൻ വഴങ്ങണം'; സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ മൊഴി പുറത്ത്

ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇക്ബാലിനെതിരെയാണ് ആരോപണം. പാട്യം ജംഗ്ഷനിലെ പാർട്ടി ഓഫീസിൽ വെച്ചാണ് പീഡനം നേരിട്ടതെന്നാണ് പരാതിക്കാരി...

Read More >>
Top Stories










Entertainment News