( www.truevisionnews.com )തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മലപ്പുറം ജില്ല മുഴുവന്‍ ബാധകമാക്കിയതിന് എതിരെ പരാതി നല്‍കാന്‍ മുസ്ലീം ലീഗ്. വയനാട് മണ്ഡലത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് മലപ്പുറത്ത് ഉളളതെന്നും അതിനാല്‍ ജില്ലയില്‍ മുഴുവന്‍ ഏര്‍പ്പെടുത്തിയ പെരുമാറ്റച്ചട്ടം അംഗീകരിക്കാനാകില്ലെന്നുമാണ് ലീഗിന്റെ നിലപാട്.
കേന്ദ്ര ,സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എംഎല്‍എ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോഴിക്കോട് ,പാലക്കാട് ,തൃശൂര്‍ ജില്ലകളില്‍ മുഴുവനായും പെരുമാറ്റ ചാട്ടം ബാധകമല്ലെന്നിരിക്കെ എന്തിനാണ് മലപ്പുറം ജില്ലയില്‍ മുഴുവന്‍ പ്രദേശങ്ങളിലും പെരുമാറ്റച്ചട്ടം ബാധകമാക്കിയെന്നാണ് ലീഗ് ചോദിക്കുന്നത്.
പെരുമാറ്റം ചട്ടം തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നതായി മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടി. പുതിയ പദ്ധതികള്‍ ആരംഭിക്കാനോ കരാര്‍ വെക്കാനോ കഴിയാത്ത അവസ്ഥയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എന്നും അബ്ദുള്‍ ഹമീദ് കൂട്ടിച്ചേര്‍ത്തു.
ആവശ്യം കളക്ടറോട് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം നിസ്സഹായനെന്ന് അറിയിച്ചതായി മുസ്ലീം ലീഗ് നേതാക്കള്‍ പറഞ്ഞു. വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് ഭാഗങ്ങള്‍ മാത്രമാണ് മലപ്പുറം ജില്ലയില്‍ സ്ഥിതി ചെയ്യുന്നത്.
#muslimleague #against #implementation #code #conduct #malappuram #district