#Cannabis | കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടിയില്ല; തീ ചോദിച്ച് വിദ്യാർഥികളെത്തിയത് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഓഫീസിൽ

#Cannabis | കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടിയില്ല; തീ ചോദിച്ച് വിദ്യാർഥികളെത്തിയത് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഓഫീസിൽ
Oct 22, 2024 11:35 AM | By VIPIN P V

ഇടുക്കി: (truevisionnews.com) കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി തേടി സ്കൂൾ വിദ്യാർഥികളെത്തിയത് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഓഫീസിൽ.

തൃശൂരിലെ സ്കൂളിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്രക്കെത്തിയ വിദ്യാർഥി സംഘത്തിൽ പെട്ടവരാണ് ഇടുക്കി അടിമാലിയിലെ എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ഓഫീസിലെത്തി കുടുങ്ങിയത്.

മുറിക്കുള്ളിൽ യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ കണ്ട് ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയായിരുന്നു.

സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി. ചിറയത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒരു കുട്ടിയിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയിൽ നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു.

ഓഫീസിൻ്റെ പിൻവശത്ത് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കിടക്കുന്നത് കണ്ട് വർക്ക്‌ഷോപ്പാണെന്ന് കരുതിയാണ് കുട്ടികളെത്തിയത്.

അധ്യാപകരെ വിവരമറിയിക്കുകയും മാതാപിതാക്കളെ വിളിച്ചു വരുത്തുകയും ചെയ്തു. ശേഷം വിദ്യാർഥികൾക്ക് കൗൺസിലിങ്ങും നൽകി. ലഹരി വസ്തുക്കൾ കൈവശം വെച്ച വിദ്യാർഥികൾക്കെതിരെ കേസും എടുത്തു.

#match #light #ganja #beedi #students #ExciseEnforcementSquad #office #fire

Next TV

Related Stories
#paintingworker | ഇരുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു

Oct 22, 2024 01:38 PM

#paintingworker | ഇരുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു

തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍...

Read More >>
#Accident | ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്

Oct 22, 2024 01:35 PM

#Accident | ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്

തെറിച്ചു പോയ ഷൈനോദിന്റെ ബൈക്ക് പൂർണമായി കത്തി നശിക്കുകയും ചെയ്തു. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ സനില...

Read More >>
#naveenbabu |  നവീൻ കൈക്കൂലി വാങ്ങി, സ്വർണം പണയം വച്ച പണം കൈമാറിയത് ആറാം തീയതി ക്വാർട്ടേഴ്സിൽ എത്തി; പ്രശാന്തിന്റെ മൊഴി

Oct 22, 2024 01:21 PM

#naveenbabu | നവീൻ കൈക്കൂലി വാങ്ങി, സ്വർണം പണയം വച്ച പണം കൈമാറിയത് ആറാം തീയതി ക്വാർട്ടേഴ്സിൽ എത്തി; പ്രശാന്തിന്റെ മൊഴി

തന്റെ പമ്പിന് എതിർപ്പില്ലാ രേഖ നൽകാൻ എഡിഎം കൈക്കൂലി വാങ്ങിയെന്നായിരുന്നു പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ...

Read More >>
#Masamipilovita |  മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 22, 2024 01:13 PM

#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#accident | സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

Oct 22, 2024 01:12 PM

#accident | സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

കാർ യാത്രികനായ തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി വീട്ടിൽ നിജോ ആണ്...

Read More >>
Top Stories