നാരായൺപുർ: (truevisionnews.com) ഛത്തീസ്ഗഡിൽ മാവോവാദികൾ നടത്തിയ ബോംബ് സ്ഫോടനത്തിൽ ഇന്തോ-തിബറ്റൻ ബോർഡർ പൊലീസിലെ (ഐ.ടി.ബി.പി) രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. നിരവധി ജവാന്മാർക്ക് പരിക്കേറ്റു.
ഛത്തീസ്ഗഡിലെ നാരായൺപുർ ജില്ലയിൽ ഐ.ടി.ബി.പി സംഘം തിരച്ചിൽ നടത്തുന്നതിനിടെയാണ് മാവോവാദികൾ സ്ഫോടനം നടത്തിയത്. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) ആണ് സ്ഫോടനത്തിനായി ഉപയോഗിച്ചത്.
വെള്ളിയാഴ്ച ദന്തേവാഡ-നാരായണപൂർ അതിർത്തിക്കടുത്തുള്ള അബുജ്മദ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ 38 മാവോവാദികളെ സംയുക്തസേന വധിച്ചിരുന്നു.
ദന്തേവാഡ-നാരായണപൂർ അതിർത്തിക്കടുത്തുള്ള നെന്ദൂർ, തുൾതുലി ഗ്രാമങ്ങളിലെ വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.
#Two #jawans #martyred #Maoist #bombblast