പാറ്റ്ന: (truevisionnews.com) ഫേസ്ബുക്കിൽ സൈനികനായി ചമഞ്ഞ് യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. കപിലേഷ് ശർമ്മ എന്നയാളാണ് അറസ്റ്റിലായത്. ഫേസ്ബുക്കിൽ സൗഹൃദം സ്ഥാപിച്ച് ഇയാൾ യുവതിയെ വശത്താക്കുകയായിരുന്നു.
പിന്നീട് ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. എന്നാൽ, പ്രതി സൈനികനല്ലെന്നും സ്വകാര്യ ഹോസ്റ്റലിൽ പാചകക്കാരനായി ജോലി ചെയ്യുന്നയാളാണെന്നും തിരിച്ചറിഞ്ഞതോടെ യുവതി ബന്ധം ഉപേക്ഷിച്ചു. ഇതിന് ശേഷമാണ് യുവതിയെ ഇയാൾ പീഡിപ്പിച്ചത്. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം.
ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ യുവതിയെ പ്രതി നിരന്തരം പീഡിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് പ്രതിയെ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ ന്യായ സംഹിതയിലെ സെക്ഷൻ 376 ഉൾപ്പെടെയുള്ള നിരവധി വകുപ്പുകൾ പ്രതിയ്ക്ക് എതിരെ ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സൈനികനായി ചമഞ്ഞ് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന സംഭവം ഇതിന് മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
#molested #woman #pretending #soldier #Facebook #Cook #arrested #private #hostel