#KSU | നവീന്‍ ബാബുവിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിക്കണം; പി.പി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതിയുമായി കെഎസ്‌യു

#KSU | നവീന്‍ ബാബുവിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിക്കണം; പി.പി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതിയുമായി കെഎസ്‌യു
Oct 18, 2024 02:27 PM | By VIPIN P V

തിരുവനന്തപുരം : (truevisionnews.com) പി.പി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതിയുമായി കെഎസ്‌യു. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലെ ഉന്നത ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യം.

പി.പി ദിവ്യയുടെ എല്ലാ ഇടപെടലുകളും സംശയാസ്പദമെന്നും ഗൂഢാലോചനയില്‍ അന്വേഷണം നടത്തണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസാണ് പരാതി നല്‍കിയത്.

സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മറ്റിയും പ്രതിപക്ഷ നേതാവുമടക്കം ആരോപിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥര്‍ക്ക് മാത്രമുള്ള യാത്രയയപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് എങ്ങനെയാണെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ചോദിക്കുന്നു.

വിളിക്കാതെ പോകണ്ട കാര്യം എന്താണ് ദിവ്യക്ക് ഉള്ളത്? കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ച തീരുമാനമാണ് ദിവ്യയുടെ രാജി. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അതില്‍ നല്ലൊരു പങ്കും കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനാണുള്ളത്.

രാവിലെ നടത്താന്‍ തീരുമാനിച്ച പരിപാടി മാറ്റിയതും അതിന്റെ ഭാഗമാണ്, അദ്ദേഹത്തിനെതിരെയും അന്വേഷണം വേണമെന്നും കെപി ഉദയഭാനു വ്യക്തമാക്കി.

അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. പി പി ദിവ്യയെ പ്രതിചേര്‍ത്തത് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു.

ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108 പ്രകാരം പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭാക്കാവുന്ന കുറ്റമാണ് പി പി ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്.

#Conspiracy #NaveenBabu #death #investigated #KSU #complains #DGP #PPDivya

Next TV

Related Stories
#KMuraleedharan | സിപിഎമ്മിന് സ്ഥാനാർത്ഥികളെ കിട്ടാൻ പ്രയാസമെന്ന് കെ മുരളീധരൻ; ചിഹ്നം പുറത്തെടുക്കാൻ പേടിയെന്നും പരിഹാസം

Oct 18, 2024 05:33 PM

#KMuraleedharan | സിപിഎമ്മിന് സ്ഥാനാർത്ഥികളെ കിട്ടാൻ പ്രയാസമെന്ന് കെ മുരളീധരൻ; ചിഹ്നം പുറത്തെടുക്കാൻ പേടിയെന്നും പരിഹാസം

ഓട്ടോയിലാണ് സരിന്‍ ഡിസി ഓഫീസിലേക്ക് എത്തിയത്. ചുവന്ന ഷാള്‍ അണിയിച്ച് ഇന്‍ക്വിലാബ് വിളിച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് സരിനെ...

Read More >>
#VDSatheesan | ‘കൈക്കൂലി കഥ പാര്‍ട്ടിയുണ്ടാക്കിയത്; ദിവ്യ ചെയ്തതിനേക്കാള്‍ ക്രൂരതയാണ് സിപിഎം ആ കുടുംബത്തോട് ചെയ്‌തത്’

Oct 18, 2024 05:22 PM

#VDSatheesan | ‘കൈക്കൂലി കഥ പാര്‍ട്ടിയുണ്ടാക്കിയത്; ദിവ്യ ചെയ്തതിനേക്കാള്‍ ക്രൂരതയാണ് സിപിഎം ആ കുടുംബത്തോട് ചെയ്‌തത്’

നേതാവിനെ രക്ഷിക്കാന്‍ വേണ്ടി പാര്‍ട്ടി കുടുംബത്തിനോട് പോലും നീതി കാണിക്കാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്നും സതീശൻ...

Read More >>
#PPDivya | 'യോഗത്തിൽ എത്തിയത് കളക്ടർ ക്ഷണിച്ചത് പ്രകാരം'; മുൻകൂർ ജാമ്യാപേക്ഷ നൽകി പി പി ദിവ്യ

Oct 18, 2024 05:15 PM

#PPDivya | 'യോഗത്തിൽ എത്തിയത് കളക്ടർ ക്ഷണിച്ചത് പ്രകാരം'; മുൻകൂർ ജാമ്യാപേക്ഷ നൽകി പി പി ദിവ്യ

സദുദ്ദേശത്തോടുകൂടിയാണ് യോഗത്തില്‍ ഈ പരാമര്‍ശങ്ങളൊക്കെ നടത്തിയതെന്നും ഹര്‍ജിയില്‍ ദിവ്യ പറയുന്നുണ്ട്. മറ്റ് ലക്ഷ്യങ്ങള്‍...

Read More >>
#ARREST | ആ​ന​പ്പ​ല്ല് കൈ​വ​ശം​വെ​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

Oct 18, 2024 05:01 PM

#ARREST | ആ​ന​പ്പ​ല്ല് കൈ​വ​ശം​വെ​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

സ്ഥ​ല​ത്തു​നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​ധാ​ന പ്ര​തി ചെ​ങ്ങ​ന്നൂ​ർ ആ​ലാ കോ​ല​ത്ത​ച്ചം​പ​റ​മ്പി​ല്‍ രാ​ഹു​ല്‍(28) അ​ട​ക്ക​മു​ള്ള​വ​ർ​ക്കാ​യി...

Read More >>
#Accident | റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അപകടം; നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Oct 18, 2024 04:08 PM

#Accident | റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അപകടം; നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

എറണാകുളത്തു നിന്നും പാലക്കാട്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ...

Read More >>
#bus |   'ബസില്‍ വെച്ച് അപസ്മാരം', കുഴഞ്ഞ് വീണ രോഗിയുമായി ബസ് ആശുപത്രി മുറ്റത്തേക്ക് കുതിച്ചു

Oct 18, 2024 03:59 PM

#bus | 'ബസില്‍ വെച്ച് അപസ്മാരം', കുഴഞ്ഞ് വീണ രോഗിയുമായി ബസ് ആശുപത്രി മുറ്റത്തേക്ക് കുതിച്ചു

ബസ് ഡ്രൈവര്‍ ആദിസുരേഷ് ബസ് നേരെ പേരാമ്പ്ര സ്വകാര്യ ആശുപത്രിയിലേക്ക്...

Read More >>
Top Stories










Entertainment News