#Pocsocase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ പീഡനശ്രമം; 62-കാരന് 12 വർഷം കഠിന തടവ്

#Pocsocase | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ പീഡനശ്രമം; 62-കാരന് 12 വർഷം കഠിന തടവ്
Oct 18, 2024 01:20 PM | By VIPIN P V

തൃശൂര്‍: (truevisionnews.com) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62കാരന് 12 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി.

മുണ്ടത്തിക്കോട് പുതുരുത്തി കോതോട്ടില്‍ വീട്ടില്‍ ഉണ്ണിക്കൃഷ്ണനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി അന്‍യാസ് തയ്യില്‍ ശിക്ഷിച്ചത്.

പിഴസംഖ്യ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.

2022 ഒക്‌ടോബര്‍ 19നാണ് കേസിനാസ്പദമായ സംഭവം. ഈ സമയത്ത് ഉണ്ണിക്കൃഷ്ണൻ ഗുരുവായൂരിന് സമീപത്തെ കാരേക്കാട് എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്.

ഇവിടെവച്ച് പ്രതി ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷനിലാണ് ആദ്യം പരാതി നല്‍കിയത്.

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബി.എസ്. ആഷ ഹാജരാക്കിയ അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെ്ക്ടര്‍ ജിജോ ജോണ്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

ഇന്‍സ്‌പെക്ടര്‍ പ്രേമാനന്ദകൃഷ്ണന്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 29 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, സി. നിഷ എന്നിവര്‍ ഹാജരായി. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ്.

#Attempted #molestation #minorgirl #year #old #sentenced #years #rigorous #imprisonment

Next TV

Related Stories
#KMuraleedharan | സിപിഎമ്മിന് സ്ഥാനാർത്ഥികളെ കിട്ടാൻ പ്രയാസമെന്ന് കെ മുരളീധരൻ; ചിഹ്നം പുറത്തെടുക്കാൻ പേടിയെന്നും പരിഹാസം

Oct 18, 2024 05:33 PM

#KMuraleedharan | സിപിഎമ്മിന് സ്ഥാനാർത്ഥികളെ കിട്ടാൻ പ്രയാസമെന്ന് കെ മുരളീധരൻ; ചിഹ്നം പുറത്തെടുക്കാൻ പേടിയെന്നും പരിഹാസം

ഓട്ടോയിലാണ് സരിന്‍ ഡിസി ഓഫീസിലേക്ക് എത്തിയത്. ചുവന്ന ഷാള്‍ അണിയിച്ച് ഇന്‍ക്വിലാബ് വിളിച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് സരിനെ...

Read More >>
#VDSatheesan | ‘കൈക്കൂലി കഥ പാര്‍ട്ടിയുണ്ടാക്കിയത്; ദിവ്യ ചെയ്തതിനേക്കാള്‍ ക്രൂരതയാണ് സിപിഎം ആ കുടുംബത്തോട് ചെയ്‌തത്’

Oct 18, 2024 05:22 PM

#VDSatheesan | ‘കൈക്കൂലി കഥ പാര്‍ട്ടിയുണ്ടാക്കിയത്; ദിവ്യ ചെയ്തതിനേക്കാള്‍ ക്രൂരതയാണ് സിപിഎം ആ കുടുംബത്തോട് ചെയ്‌തത്’

നേതാവിനെ രക്ഷിക്കാന്‍ വേണ്ടി പാര്‍ട്ടി കുടുംബത്തിനോട് പോലും നീതി കാണിക്കാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്നും സതീശൻ...

Read More >>
#PPDivya | 'യോഗത്തിൽ എത്തിയത് കളക്ടർ ക്ഷണിച്ചത് പ്രകാരം'; മുൻകൂർ ജാമ്യാപേക്ഷ നൽകി പി പി ദിവ്യ

Oct 18, 2024 05:15 PM

#PPDivya | 'യോഗത്തിൽ എത്തിയത് കളക്ടർ ക്ഷണിച്ചത് പ്രകാരം'; മുൻകൂർ ജാമ്യാപേക്ഷ നൽകി പി പി ദിവ്യ

സദുദ്ദേശത്തോടുകൂടിയാണ് യോഗത്തില്‍ ഈ പരാമര്‍ശങ്ങളൊക്കെ നടത്തിയതെന്നും ഹര്‍ജിയില്‍ ദിവ്യ പറയുന്നുണ്ട്. മറ്റ് ലക്ഷ്യങ്ങള്‍...

Read More >>
#ARREST | ആ​ന​പ്പ​ല്ല് കൈ​വ​ശം​വെ​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

Oct 18, 2024 05:01 PM

#ARREST | ആ​ന​പ്പ​ല്ല് കൈ​വ​ശം​വെ​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

സ്ഥ​ല​ത്തു​നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​ധാ​ന പ്ര​തി ചെ​ങ്ങ​ന്നൂ​ർ ആ​ലാ കോ​ല​ത്ത​ച്ചം​പ​റ​മ്പി​ല്‍ രാ​ഹു​ല്‍(28) അ​ട​ക്ക​മു​ള്ള​വ​ർ​ക്കാ​യി...

Read More >>
#Accident | റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അപകടം; നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Oct 18, 2024 04:08 PM

#Accident | റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അപകടം; നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

എറണാകുളത്തു നിന്നും പാലക്കാട്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ...

Read More >>
#bus |   'ബസില്‍ വെച്ച് അപസ്മാരം', കുഴഞ്ഞ് വീണ രോഗിയുമായി ബസ് ആശുപത്രി മുറ്റത്തേക്ക് കുതിച്ചു

Oct 18, 2024 03:59 PM

#bus | 'ബസില്‍ വെച്ച് അപസ്മാരം', കുഴഞ്ഞ് വീണ രോഗിയുമായി ബസ് ആശുപത്രി മുറ്റത്തേക്ക് കുതിച്ചു

ബസ് ഡ്രൈവര്‍ ആദിസുരേഷ് ബസ് നേരെ പേരാമ്പ്ര സ്വകാര്യ ആശുപത്രിയിലേക്ക്...

Read More >>
Top Stories










Entertainment News