#PVAnwar | സി.പി.ഐയ്‌ക്കെതിരായി സീറ്റ് കച്ചവട ആരോപണം; പി.വി അന്‍വറിന് വക്കീല്‍ നോട്ടീസ്

#PVAnwar | സി.പി.ഐയ്‌ക്കെതിരായി സീറ്റ് കച്ചവട ആരോപണം; പി.വി അന്‍വറിന് വക്കീല്‍ നോട്ടീസ്
Oct 17, 2024 04:23 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) സി.പി.ഐയ്‌ക്കെതിരായ സീറ്റ് കച്ചവട ആരോപണത്തില്‍ പി.വി അന്‍വറിന് വക്കീല്‍ നോട്ടീസ്. പതിനഞ്ച് ദിവസത്തിനകം ആരോപണം പരസ്യമായി തിരുത്തണമെന്നാണ് ആവശ്യം.

ഇല്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും സി.പി.ഐ അറിയിച്ചു. അഡ്വ. എം സലാഹുദ്ദീന്‍ മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

ആലപ്പുഴയില്‍ പി.വി അന്‍വര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു സി.പി.ഐ.ക്കെതിരെ സീറ്റ് കച്ചവടം ആരോപിച്ചത്.

ഏറനാട് സീറ്റ് കച്ചവടം നടത്തിയ പാര്‍ട്ടിയാണ് ബിനോയ് വിശ്വത്തിന്റെ സി.പി.ഐ എന്നായിരുന്നു അന്‍വറിന്റെ പരാമര്‍ശം.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ. സീറ്റ് കച്ചവടം നടത്തിയെന്നാണ് അന്‍വര്‍ ആരോപിച്ചത്. 25 ലക്ഷം രൂപയ്ക്ക് ഏറനാട് സീറ്റ് സി.പി.ഐ. മുസ്ലിം ലീഗിന് വിറ്റു. സീറ്റ് ധാരണയ്ക്കായി ലീഗ് നേതാവ് യൂനുസ് കുഞ്ഞ് സമീപിച്ചത് വെളിയം ഭാര്‍ഗവനെയാണെന്നും അന്‍വര്‍ ആരോപിച്ചു.

സി.പി.ഐ. നേതാക്കള്‍ കാട്ടുകള്ളന്മാരാണെന്നും തുറന്ന ചര്‍ച്ചയ്ക്ക് വെല്ലുവിളിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

വെളിയം ഭാര്‍ഗവനെ ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കാന്‍ അന്‍വറിന് എന്തു യോഗ്യതയാണ് ഉള്ളതെന്നുമായിരുന്നു ആരോപണത്തിന് മറുപടിയായി ബിനോയ് വിശ്വം പ്രതികരിച്ചത്.

അതിനു പിന്നാലെയാണ് മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

#Allegation #seat #trading #CPI #Lawyer #notice #PVAnwar

Next TV

Related Stories
#KSSabarinadhan | 'ഇഷ്ടമുള്ള സ്ഥലത്ത് പോസ്റ്റിങ് ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയർ അല്ല രാഷ്ട്രീയം'; സരിനെതിരെ ശബരീനാഥൻ

Oct 17, 2024 08:33 PM

#KSSabarinadhan | 'ഇഷ്ടമുള്ള സ്ഥലത്ത് പോസ്റ്റിങ് ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയർ അല്ല രാഷ്ട്രീയം'; സരിനെതിരെ ശബരീനാഥൻ

ഇഷ്ടമുള്ള സ്ഥലത്ത് പോസ്റ്റിങ് ലഭിച്ചില്ലെങ്കിൽ, മനസ്സിൽ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയർ അല്ല...

Read More >>
#accident | കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് 11 കെ വി ലൈനിൽ ഇടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്

Oct 17, 2024 08:27 PM

#accident | കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് 11 കെ വി ലൈനിൽ ഇടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്

തൊട്ടില്‍പ്പാലത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ്...

Read More >>
#moneyfraud | ജോലി വാഗ്‌ദാനം ചെയ്‌ത് ഡിവൈഎഫ്ഐ നേതാവ് ലക്ഷങ്ങള്‍ തട്ടിയ കേസ്; സച്ചിത റൈയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Oct 17, 2024 08:10 PM

#moneyfraud | ജോലി വാഗ്‌ദാനം ചെയ്‌ത് ഡിവൈഎഫ്ഐ നേതാവ് ലക്ഷങ്ങള്‍ തട്ടിയ കേസ്; സച്ചിത റൈയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

സച്ചിത റൈ ജില്ലയില്‍ ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ പരിശോധനയില്‍...

Read More >>
#DrSoumyaSarin | ‘ആത്മാഭിമാനം സംരക്ഷിക്കാനുള്ള ആര്‍ജവമുണ്ട്, എന്റെ വെള്ളക്കോട്ടിൽ ചെളിയാക്കാനുള്ള കെൽപ് കമന്റ് ബോക്സിനില്ല'- സൈബർ ആക്രമണത്തിൽ ഡോ. സൗമ്യ സരിൻ

Oct 17, 2024 08:00 PM

#DrSoumyaSarin | ‘ആത്മാഭിമാനം സംരക്ഷിക്കാനുള്ള ആര്‍ജവമുണ്ട്, എന്റെ വെള്ളക്കോട്ടിൽ ചെളിയാക്കാനുള്ള കെൽപ് കമന്റ് ബോക്സിനില്ല'- സൈബർ ആക്രമണത്തിൽ ഡോ. സൗമ്യ സരിൻ

സരിന്റെ നിലപാടുമായി ബന്ധപ്പെട്ട് ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നത്. സൗമ്യയെയും സരിനേയും അധിക്ഷേപിച്ച് നിരവധി...

Read More >>
#Arrest | പ്രതി പിടിയിൽ; നിർത്തിയിട്ട ഓട്ടോറിക്ഷ കവർച്ച നടത്തിയ പ്രതി പോലീസിൻ്റെ പിടിയിൽ

Oct 17, 2024 07:49 PM

#Arrest | പ്രതി പിടിയിൽ; നിർത്തിയിട്ട ഓട്ടോറിക്ഷ കവർച്ച നടത്തിയ പ്രതി പോലീസിൻ്റെ പിടിയിൽ

പ്രതിയുടെ ആധാർ രേഖയിൽ വീട്ട് പേര് പാട്യത്തെ വലിയ പറമ്പത്ത് വീട്ടിലാണെന്നും തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ...

Read More >>
Top Stories