ഇടുക്കി: (truevisionnews.com) നെടുങ്കണ്ടം പാറത്തോട്ടില്‍ എടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികള്‍ അറസ്റ്റില്‍.
മധ്യപ്രദേശ് സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികളാണ് അറസ്റ്റിലായത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ദിവസമാണ് നെടുങ്കണ്ടത്തിന് സമീപം പാറത്തോട്ടില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ എടിഎം കുത്തിത്തുറന്ന് മോഷണശ്രമം നടന്നത്. രാത്രിയില്‍ ഒരു മണിയോടുകൂടിയാണ് മധ്യപ്രദേശ് വട്ടോള സ്വദേശി രാം ദുര്‍വെ, തരുണ്‍ ദുര്‍വ എന്നിവര്‍ ചേര്‍ന്ന് മോഷണ ശ്രമം നടത്തിയത്.
എടിഎം ഉടമകളായ സ്വകാര്യ ധനകാര്യ സ്ഥാപന അധികൃതര്‍ ഇന്നലെ രാത്രിയില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയതോടെയാണ് പ്രതികളിലേക്ക് എത്തിയത്.
ഉച്ചയോടു കൂടി പൊലീസ് പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടു. ഇതോടുകൂടി പ്രതികളെ മനസിലായ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പ്രതികളെ നാട്ടുകാര്‍ക്ക് മനസിലായതോടെ ഇവര്‍ മേഖലയില്‍ നിന്നും കടക്കുവാനുള്ള ശ്രമം ആരംഭിച്ചിരുന്നു. ഇതിനിടയില്‍ പൊലീസും സ്ഥലത്തെത്തി. ഒന്നാം പ്രതിയായ രാം ദുര്‍വെയെയാണ് ആദ്യം പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രാംദുര്‍വ്വയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ടൗണിന് സമീപംവെച്ച് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. രണ്ടാം പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സമീപ പ്രദേശത്തെ ഏലത്തോട്ടത്തില്‍ നിന്നും പൊലീസ് പിടികൂടി.
പ്രതികള്‍ നാലുവര്‍ഷമായി പാറത്തോട്ടിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു.
#Attempted #theft #ATMmachine #Two #youths #arrested