#mtramesh | നവീൻ ബാബുവിന്റെ മരണം; സര്‍ക്കാരും മുഖ്യമന്ത്രിയും സ്വീകരിക്കുന്നത് മനുഷ്യത്വരഹിത സമീപനം - എം.ടി. രമേശ്

#mtramesh | നവീൻ ബാബുവിന്റെ  മരണം; സര്‍ക്കാരും മുഖ്യമന്ത്രിയും സ്വീകരിക്കുന്നത് മനുഷ്യത്വരഹിത സമീപനം - എം.ടി. രമേശ്
Oct 16, 2024 12:12 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) ഒളിഞ്ഞും തെളിഞ്ഞും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ന്യായീകരിക്കുകയാണ് സി.പി.എം ചെയ്യുന്നത് .

കണ്ണൂര്‍ എ.ഡി. എമ്മിന്റെ മരണത്തില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും സ്വീകരിക്കുന്നത് മനുഷ്യത്വരഹിത സമീപനമാണെന്ന് ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി എം.ടി. രമേശ്. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം.ടി രമേശ്.

ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നേരിടേണ്ടി വന്ന വിധിയെ കുറിച്ച് മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. പി.പി.ദിവ്യക്കെതിരെ എന്ത് കൊണ്ട് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുന്നില്ലെന്നും എന്തുകൊണ്ടാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റാത്തതെന്നും രമേശ് ചോദിച്ചു.

സി.പി.എം. കണ്ണൂര്‍ ജില്ല നേതൃത്വത്തിന്റേത് അഴകൊഴമ്പന്‍ പ്രസ്താവനയാണ്.സൈബര്‍ സഖാക്കളെ ഉപയോഗിച്ച് എ.ഡി.എമ്മിനേയും കുടുംബത്തെയും തേജോവധം ചെയ്യുന്നു.

പെട്രോള്‍ പമ്പ് അനുവദിക്കുന്നതില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എന്താണ് റോളെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ ശുപാര്‍ശയാണ് ഏറ്റവും വലിയ അഴിമതിയെന്നും അദ്ദേഹം അരോപിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഇക്കാര്യത്തിലുള്ള താത്പര്യം എന്തെന്ന് വ്യക്തമാക്കണം. ആരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്വന്തം താത്പര്യത്തിനനുസരിച്ചല്ല ഇടപ്പെട്ടത്. സി.പി.എം.കണ്ണൂര്‍ ജില്ല നേതൃത്വത്തിന് വേണ്ടിയാണ്. ദിവ്യക്കെതിരേ കേസെടുക്കാതിരിക്കുമ്പോള്‍ സര്‍ക്കാര്‍ അവര്‍ക്കൊപ്പമാണ് എന്നത് വ്യക്തമാണെന്നും രമേശ് പറഞ്ഞു.

പരാതി മുന്‍കൂറായി തീയതി ഇട്ട് കെട്ടിച്ചമച്ചതാണ് ഇത് മനസിലാക്കാനുള്ള സാമാന്യ ബുദ്ധി ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സ്ഥാനാര്‍ത്ഥികളെക്കുറിച്ച് കേരളത്തില്‍ ആലോചന കഴിഞ്ഞു. കേന്ദ്ര നേതൃത്വം ആണ് തീരുമാനിക്കേണ്ടത് ധൃതികൂട്ടേണ്ട കാര്യമില്ലെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം വ്യക്തമാക്കി. പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഒരു ആശയക്കുഴമില്ലെന്നും നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച കോണ്‍ഗ്രസില്‍ തമ്മിലടി തുടങ്ങിയെന്നും എം.ടി. രമേശ് പറഞ്ഞു.





#CPM #justifying #ppdivya #covertly #openly #mtramesh.

Next TV

Related Stories
#KERALARAIN | ജാഗ്രത നിർദ്ദേശം; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ് ഇങ്ങനെ

Oct 16, 2024 03:55 PM

#KERALARAIN | ജാഗ്രത നിർദ്ദേശം; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട്, പുതിയ മഴ അറിയിപ്പ് ഇങ്ങനെ

ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. ഇന്ന് രണ്ടിടത്ത് നേരത്തെ ഓറഞ്ച് അലർട്ട്...

Read More >>
#PSarin | എഐസിസി തീരുമാനം ചോദ്യംചെയ്തു; പി സരിൻ നടത്തിയത് അച്ചടക്ക ലംഘനം, കെപിസിസി നടപടിക്ക് സാധ്യത

Oct 16, 2024 03:45 PM

#PSarin | എഐസിസി തീരുമാനം ചോദ്യംചെയ്തു; പി സരിൻ നടത്തിയത് അച്ചടക്ക ലംഘനം, കെപിസിസി നടപടിക്ക് സാധ്യത

പാലക്കാട് സ്ഥാനാർത്ഥിയിൽ പുനപരിശോധന വേണമെന്ന് എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്ത്...

Read More >>
#boataccident | അഴിത്തലയിൽ ബോട്ടപകടം: ഒരു മരണം, ഏഴ് പേരെ കാണാതായി

Oct 16, 2024 03:43 PM

#boataccident | അഴിത്തലയിൽ ബോട്ടപകടം: ഒരു മരണം, ഏഴ് പേരെ കാണാതായി

നിലവിൽ 14 പേരെ രക്ഷപ്പെടുത്തി. അതിഥി തൊഴിലാളികളാണ് കൂടുതലും ബോട്ടിൽ ഉണ്ടായിരുന്നത്...

Read More >>
#ChandyOommen | 'ഇപ്പോൾ അതിന്റെ ആവശ്യമില്ല'; രാഹുലിനൊപ്പം ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാനില്ലെന്ന് ചാണ്ടി ഉമ്മൻ

Oct 16, 2024 03:38 PM

#ChandyOommen | 'ഇപ്പോൾ അതിന്റെ ആവശ്യമില്ല'; രാഹുലിനൊപ്പം ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാനില്ലെന്ന് ചാണ്ടി ഉമ്മൻ

രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ കോൺഗ്രസിനുള്ളിൽ കടുത്ത അമർഷമുണ്ടെന്നാണ് പുറത്തുവരുന്ന...

Read More >>
#rahulmamkootathil |  രാഹുൽ മാങ്കൂട്ടത്തിലിന് നാളെ പാലക്കാട്‌ വൻ സ്വീകരണം നൽകാൻ കോൺഗ്രസ്‌

Oct 16, 2024 03:33 PM

#rahulmamkootathil | രാഹുൽ മാങ്കൂട്ടത്തിലിന് നാളെ പാലക്കാട്‌ വൻ സ്വീകരണം നൽകാൻ കോൺഗ്രസ്‌

നാളെ വൈകീട്ട് നാലിന് മോയൻസ് സ്കൂൾ പരിസരത്ത് നിന്ന് സ്വീകരണം ആരംഭിക്കും. സ്വീകരണം ശക്തിപ്രകടനമാക്കാനാണ് കോൺഗ്രസിന്റെ...

Read More >>
#PVAnwar | എംഎൽഎ കൃത്രിമ വീഡിയോ നിർമ്മിച്ചു;   ഷാജൻ സ്കറിയയുടെ പരാതിയിൽ പി വി അൻവറിനെതിരെ  കേസെടുത്തു

Oct 16, 2024 03:29 PM

#PVAnwar | എംഎൽഎ കൃത്രിമ വീഡിയോ നിർമ്മിച്ചു; ഷാജൻ സ്കറിയയുടെ പരാതിയിൽ പി വി അൻവറിനെതിരെ കേസെടുത്തു

കോടതി നിർദേശപ്രകാരം എരുമേലി പൊലീസ് ബിഎൻഎസ് 196, 336(1), 340 (1), 351(1) 356 (1) വകുപ്പുകൾ പ്രകാരം 873/24 നമ്പർ എഫ്‌ഐആർ രജിസ്റ്റർ...

Read More >>
Top Stories










Entertainment News