#DYFI | എടച്ചേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രകോപന മുദ്രാവാക്യം; ഒടുവിൽ കേസെടുത്ത് പൊലീസ്

#DYFI | എടച്ചേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രകോപന മുദ്രാവാക്യം; ഒടുവിൽ കേസെടുത്ത് പൊലീസ്
Oct 15, 2024 03:52 PM | By VIPIN P V

നാദാപുരം: (truevisionnews.com) പ്രകോപന മുദ്രാവാക്യത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ഒടുവിൽ കേസെടുത്ത് പൊലീസ്.

കോൺഗ്രസ് നേതാവ് കണ്ടിയിൽ നിജീഷ് കുമാറിന്റെ പരാതിയിൽ എടച്ചേരി പൊലീസാണ് കേസെടുത്തത്.

കൂത്തുപറമ്പ് സമരത്തിൽ വെടിയേറ്റു കിടപ്പിലായ പുഷ്പൻ മരിച്ച ദിവസം, അദ്ദേഹത്തെ നിജീഷ് അപമാനിച്ചു എന്നാരോപിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത്.

കഴിഞ്ഞ മാസം 29ന് രാത്രിക്കാണ് നിജീഷിന്റെ വീടിനു സമീപത്തേക്ക് മാർച്ച് നടത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകരായ എൻ.കെ.മിഥുൻ, ഇ.എം.കിരൺലാൽ, കോയിലോത്ത് മിഥുൻ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള നൂറോളം പേർക്കെതിരെയാണ് കേസ്.

വീട്ടിൽ കയറി തലയും കയ്യും കാലും വെട്ടുമെന്നായിരുന്നു മുദ്രാവാക്യം. ‘പുഷ്പനെ വിറ്റുതിന്ന കമ്മ്യൂണിസ്റ്റുകാരോട്’ എന്ന തലക്കെട്ടിൽ സമൂഹമാധ്യമത്തിൽ വന്ന കുറിപ്പാണ് നിജീഷ് പങ്കുവച്ചത്.

സ്വാശ്രയ കോളജിനെതിരെ ഡിവൈഎഫ്ഐ നടത്തിയ സമരം തട്ടിപ്പാണെന്നും പുഷ്പനെ ആരും തിരിഞ്ഞുനോക്കിയില്ലെന്നും പോസ്റ്റിൽ ആരോപിച്ചിരുന്നു.

ഇതോടെയാണ് ഡിവൈഎഫ്ഐ കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയത്. പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ തയാറാകുന്നില്ലെന്നും ആരോപണം ഉയർന്നു.

#DYFI #activists #Edachery #raised #slogans #Finally #police #registered #case

Next TV

Related Stories
#arrest |  പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് നഗ്നതാ പ്രദര്‍ശനം; 29കാരൻ അറസ്റ്റിൽ

Oct 15, 2024 10:10 PM

#arrest | പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് നഗ്നതാ പ്രദര്‍ശനം; 29കാരൻ അറസ്റ്റിൽ

ഈ സമയം ഭയന്ന് വീട്ടിലെത്തിയ കുട്ടി വിവരം രക്ഷിതക്കളെ അറിയിക്കുകയും വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും...

Read More >>
#nipah | നിപ സംശയം: കോട്ടയം മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ

Oct 15, 2024 09:56 PM

#nipah | നിപ സംശയം: കോട്ടയം മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ

രോഗം സ്ഥിരീകരിക്കുന്നതിന്​ സാമ്പിളുകൾ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്​ പരിശോധനക്ക്​...

Read More >>
#UDF | വയനാട് പ്രിയങ്കാ ഗാന്ധി, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്; യുഡിഎഫ് സ്ഥാനാര്‍ഥികളായി

Oct 15, 2024 09:30 PM

#UDF | വയനാട് പ്രിയങ്കാ ഗാന്ധി, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്; യുഡിഎഫ് സ്ഥാനാര്‍ഥികളായി

കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13നാണ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 23ന്...

Read More >>
#hanged | ട്യൂഷൻ സെന്‍റർ ഉടമ ക്ലാസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

Oct 15, 2024 09:26 PM

#hanged | ട്യൂഷൻ സെന്‍റർ ഉടമ ക്ലാസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

സാമ്പത്തിക ബാധ്യതയുള്ളതായി വീട്ടുകാർ പറഞ്ഞതായി പൊലീസ് അറിയിച്ചു. അവിവാഹിതനാണ്. സ്ഥാപനത്തിലെ അധ്യാപകൻ കൂടിയാണ്. റാന്നി പൊലീസ് തുടർനടപടികൾ...

Read More >>
#amebicmeningoencephalitis | അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 33 കാരിക്ക് രോഗമുക്തി

Oct 15, 2024 09:25 PM

#amebicmeningoencephalitis | അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 33 കാരിക്ക് രോഗമുക്തി

ചെളിമണ്ണിലും ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളത്തിലും കാണുന്ന അക്കാന്തമീബ ഇനത്തിൽ പെട്ട രോഗാണുവാണ് യുവതിയുടെ ശരീരത്തിൽ...

Read More >>
Top Stories