#DYFI | എടച്ചേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രകോപന മുദ്രാവാക്യം; ഒടുവിൽ കേസെടുത്ത് പൊലീസ്

#DYFI | എടച്ചേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രകോപന മുദ്രാവാക്യം; ഒടുവിൽ കേസെടുത്ത് പൊലീസ്
Oct 15, 2024 03:52 PM | By VIPIN P V

നാദാപുരം: (truevisionnews.com) പ്രകോപന മുദ്രാവാക്യത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ഒടുവിൽ കേസെടുത്ത് പൊലീസ്.

കോൺഗ്രസ് നേതാവ് കണ്ടിയിൽ നിജീഷ് കുമാറിന്റെ പരാതിയിൽ എടച്ചേരി പൊലീസാണ് കേസെടുത്തത്.

കൂത്തുപറമ്പ് സമരത്തിൽ വെടിയേറ്റു കിടപ്പിലായ പുഷ്പൻ മരിച്ച ദിവസം, അദ്ദേഹത്തെ നിജീഷ് അപമാനിച്ചു എന്നാരോപിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത്.

കഴിഞ്ഞ മാസം 29ന് രാത്രിക്കാണ് നിജീഷിന്റെ വീടിനു സമീപത്തേക്ക് മാർച്ച് നടത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകരായ എൻ.കെ.മിഥുൻ, ഇ.എം.കിരൺലാൽ, കോയിലോത്ത് മിഥുൻ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള നൂറോളം പേർക്കെതിരെയാണ് കേസ്.

വീട്ടിൽ കയറി തലയും കയ്യും കാലും വെട്ടുമെന്നായിരുന്നു മുദ്രാവാക്യം. ‘പുഷ്പനെ വിറ്റുതിന്ന കമ്മ്യൂണിസ്റ്റുകാരോട്’ എന്ന തലക്കെട്ടിൽ സമൂഹമാധ്യമത്തിൽ വന്ന കുറിപ്പാണ് നിജീഷ് പങ്കുവച്ചത്.

സ്വാശ്രയ കോളജിനെതിരെ ഡിവൈഎഫ്ഐ നടത്തിയ സമരം തട്ടിപ്പാണെന്നും പുഷ്പനെ ആരും തിരിഞ്ഞുനോക്കിയില്ലെന്നും പോസ്റ്റിൽ ആരോപിച്ചിരുന്നു.

ഇതോടെയാണ് ഡിവൈഎഫ്ഐ കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയത്. പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ തയാറാകുന്നില്ലെന്നും ആരോപണം ഉയർന്നു.

#DYFI #activists #Edachery #raised #slogans #Finally #police #registered #case

Next TV

Related Stories
#naveenbabusuicide | നവീൻ ബാബുവിന്റെ മരണം, പി പി ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം

Oct 16, 2024 02:09 PM

#naveenbabusuicide | നവീൻ ബാബുവിന്റെ മരണം, പി പി ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം

എഡിഎമ്മിനെ അധിക്ഷേപിച്ച പി പി ദിവ്യയുടെ വീട്ടിലേക്ക് വിവിധ സംഘടനകളുടെ പ്രതിഷേധ മാർച്ച് സംഘര്‍ഷത്തിലാണ്...

Read More >>
#ganja |  ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കേ​സി​ൽ എ​ക്സൈ​സ് പി​ടി​കൂ​ടി​യ പ്ര​തി ക​സ്റ്റ​ഡി​യി​ൽ​നി​ന്ന്​ ചാ​ടി​പ്പോ​യി

Oct 16, 2024 01:58 PM

#ganja | ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കേ​സി​ൽ എ​ക്സൈ​സ് പി​ടി​കൂ​ടി​യ പ്ര​തി ക​സ്റ്റ​ഡി​യി​ൽ​നി​ന്ന്​ ചാ​ടി​പ്പോ​യി

സം​ഭ​വം മ​റ​ച്ചു​െ​വ​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ച​യോ​ടെ വി​ഷ​യം നാ​ട്ടി​ൽ...

Read More >>
#rahulmamkootathil |  'ഇന്നലെ വരെ അടുത്ത സുഹൃത്ത്', സരിന്‍റെ ആരോപണങ്ങൾക്ക് മറുപടി നൽകാതെ രാഹുൽ മാങ്കൂട്ടത്തിൽ

Oct 16, 2024 01:58 PM

#rahulmamkootathil | 'ഇന്നലെ വരെ അടുത്ത സുഹൃത്ത്', സരിന്‍റെ ആരോപണങ്ങൾക്ക് മറുപടി നൽകാതെ രാഹുൽ മാങ്കൂട്ടത്തിൽ

സരിൻ ഇന്നലെ വരെ അടുത്ത സുഹൃത്ത്, ഇന്നും നാളെയും അങ്ങനെ തന്നെയാകുമെന്നും രാഹുൽ പറഞ്ഞു. സരിന്‍റെ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, അതിന് മറുപടി...

Read More >>
#AKAntony | 'പരിഭവം പറഞ്ഞവര്‍ ഒറ്റക്കെട്ടാവും; പാലക്കാട് വിജയസാധ്യതയുള്ള സീറ്റ്, രാഹുൽ മാങ്കൂട്ടത്തിലിന് വലിയ ഭൂരിപക്ഷം ഉറപ്പ്' - എ കെ ആന്റണി

Oct 16, 2024 01:48 PM

#AKAntony | 'പരിഭവം പറഞ്ഞവര്‍ ഒറ്റക്കെട്ടാവും; പാലക്കാട് വിജയസാധ്യതയുള്ള സീറ്റ്, രാഹുൽ മാങ്കൂട്ടത്തിലിന് വലിയ ഭൂരിപക്ഷം ഉറപ്പ്' - എ കെ ആന്റണി

രാഹുല്‍ ഗാന്ധി-പ്രിയങ്ക ടീം വയനാടിന് ഐശ്വര്യമുണ്ടാക്കും. ഒരു കോണ്‍ഗ്രസ് തരംഗമുണ്ടാകാന്‍ പോവുകയാണ്. ഇത്തവണ ചേലക്കരയും രമ്യ ഹരിദാസ്...

Read More >>
#Sexualassault | മ​ദ്യ​ല​ഹ​രി​യിൽ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം; 23-കാരൻ പിടിയിൽ

Oct 16, 2024 01:41 PM

#Sexualassault | മ​ദ്യ​ല​ഹ​രി​യിൽ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം; 23-കാരൻ പിടിയിൽ

സം​ഭ​വ​ശേ​ഷം ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പ്ര​ദേ​ശ​ത്ത് പ​ട്രോ​ളി​ങ്​ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് സം​ഘം...

Read More >>
#pksreemathi  | യാത്രയയപ്പ് വേദിയിൽ പോയി അങ്ങനെ പരാമർശം നടത്തേണ്ടതില്ല,  ഏറെ വേദനയുണ്ടാക്കിയ സംഭവമാണ് - പി.കെ ശ്രീമതി

Oct 16, 2024 01:41 PM

#pksreemathi | യാത്രയയപ്പ് വേദിയിൽ പോയി അങ്ങനെ പരാമർശം നടത്തേണ്ടതില്ല, ഏറെ വേദനയുണ്ടാക്കിയ സംഭവമാണ് - പി.കെ ശ്രീമതി

ദിവ്യക്ക് വീഴ്ച പറ്റിയെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നുംശ്രീമതി...

Read More >>
Top Stories